ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

വർഷങ്ങളായി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽ‌സ്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ പുന്തോയും ലിനീയയും ഫിയറ്റ് പിൻവലിക്കുമ്പോൾ എഫ്‌സിഐ രാജ്യത്ത് ജീപ്പ് ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

2017-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കോമ്പസ് മിഡ്സൈസ് എസ്‌യുവിക്ക് അടുത്തിടെ രണ്ട് പ്രധാന നവീകരണങ്ങൾ ലഭിച്ചു. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയുടെ ശ്രേണി വിപുലീകരണത്തിന് നേതൃത്വം നൽകുമെന്നും കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു.

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

കമ്പനി തങ്ങളുടെ ശ്രേണിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണെന്നും കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഇവയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുമെന്നും ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ പാർത്ത ദത്ത പറഞ്ഞു.

MOST READ: ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ കോമ്പസ് കൊണ്ടുവരുന്നതിനു പുറമെ ഒരു ഏഴ് സീറ്റർ എസ്‌യുവിയെ ജീപ്പിന്റെ നിരയിലേക്ക് പരിചയപ്പെടുത്താനും പദ്ധതയുണ്ട്. കൂടാതെ ഒരു സബ്-4 മീറ്റർ എസ്‌യുവിയുടെ സാധ്യതകളെ കുറിച്ചും ബ്രാൻഡ് പഠിച്ചുവരികയാണ്.

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റുകൾ, ബമ്പറുകൾ, ഗ്രിൽ എന്നിവ ഉൾപ്പെടെ നിരവധി ഡിസൈൻ മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വലിയ മാറ്റം ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന പരിഷ്ക്കരിച്ച ഡാഷ്‌ബോർഡായിരിക്കും. ഇതുകൂടാതെയും നിരവധി മാറ്റങ്ങൾ വാഹനത്തിന് ഉണ്ടാകും.

MOST READ: ഓൾ വീൽ ഡ്രൈവ് ഇല്ല, ടൈഗൺ എത്തുക ടൂ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രം

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

വലിയ മൂന്നുവരി എസ്‌യുവി കോമ്പസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഒരു മോണോകോക്ക് പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കുക. കൂടാതെ കോമ്പസിന് സമാനമായ ഓഫ്-റോഡ് ശേഷിയും എസ്‌യുവിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ തുടങ്ങിയ ലാൻഡർ-ഫ്രെയിം എസ്‌യുവികൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ പുതിയ ഡി-എസ്‌യുവിആകർഷിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉൽ‌പന്നങ്ങളിലൊന്നായ സബ്-4 മീറ്റർ എസ്‌യുവിയെ ആന്തരികമായി ജീപ്പ് 526 എന്ന് വിളിക്കുന്നു. ഫിയറ്റ് പാണ്ടയിലേതിന് സമാനമായ ഫോർവീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ടാകും.

MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

2022-ൽ ആയിരിക്കും ഈ കോംപാക്‌ട് എസ്‌യുവിയുടെ അരങ്ങേറ്റം. 2021-ൽ ജീപ്പ് ഇന്ത്യ ശ്രേണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന രണ്ട് ഉൽപ്പന്നങ്ങളെയാണ് ഐക്കണിക് എന്ന് വിശേഷിപ്പിക്കുന്നത്. അവയിലൊന്ന് അടുത്ത തലമുറ ഗ്രാൻഡ് ചെറോക്കി ആകാം.

ജീപ്പ് ശ്രേണി വിപുലീകരണത്തിന് തുടക്കം കുറിക്കാൻ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ആൽഫ റോമിയോ എസ്‌യുവികളുടെ അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരിക്കുമെന്ന് പറഞ്ഞ അടുത്ത ഗ്രാൻഡ് ചെറോക്കി നിലവിലുള്ള മോഡലിനെക്കാൾ വലുതും ആഢംബരവുമായിരിക്കും. പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകളും ഇതിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Compass Facelift will lead to jeep range expansion in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X