വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പ്രീമിയം സെഡാനായ സിറ്റി അതിന്റെ അഞ്ചാം തലമുറ ആവർത്തനത്തിലേക്ക് കടന്നിരിക്കുകയാണ്. 2019 നവംബറിൽ ആഗോളതലത്തിൽ വിൽപ്പനക്കെത്തിയ പുത്തൻ മോഡൽ ജൂലൈയിൽ നമ്മുടെ വിപണികളിലും ഇടംപിടിക്കും.

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

അതിന്റെ ഭാഗമായി 2020 ഹോണ്ട സിറ്റി പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. പുത്തൻ ചുവടുവെപ്പിന് മുന്നോടിയായി വാഹനത്തെ സംബന്ധിച്ച നിരവധി വിവരങ്ങള്‍ കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

ഉയർന്ന വിലയും അതിനൊത്ത പ്രീമിയം സവിശേഷതകളോടെയുമാകും പുതുതലമുറ ഹോണ്ട സിറ്റി വിപണിയിൽ എത്തുക. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് എന്നിവയാണ് സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സിറ്റിയുടെ പ്രധാന എതിരാളികൾ.

MOST READ: 2020 ഹോണ്ട WR-V -യുടെ അരങ്ങേറ്റം അറിയിച്ച് ടീസർ വീഡിയോ പുറത്ത്

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

നിലവിലെ സിറ്റിയെക്കാൾ ഭാരം കുറഞ്ഞതും സുരക്ഷിതവും കൂടുതൽ കർക്കശവുമായ ഒരു പുതിയ പ്ലാറ്റ്ഫോമാണ് അഞ്ചാംതലമുറ മോഡലിന് അടിസ്ഥാനമായതെന്ന് ഹോണ്ട അവകാശപ്പെടുന്നു.

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

ഇത്തവണത്തെ വരവിൽ നിലവിലെ പതിപ്പിന് സമാനമായ രീതിയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ സെഡാൻ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും പെട്രോൾ യൂണിറ്റ് പുത്തനാണ്.

MOST READ: അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

വേരിയബിൾ വാൽവ് ടൈമിംഗ് ഉപയോഗിച്ച് പുതുതായി വികസിപ്പിച്ച 1.5 ലിറ്റർ i-VTEC DOHC പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതിയ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. ഇത് മാനുവലിനൊപ്പം 17.8 കിലോമീറ്റർ മൈലേജും സിവിടി ഓട്ടോമാറ്റിക്കിൽ 18.4 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യും.

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

കൂടുതൽ കാര്യക്ഷമത തിരയുന്നവർക്ക് 11.5 ഡീസൽ എഞ്ചിനും വാഹനത്തിൽ ലഭ്യമാകും. 100 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാകും തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

ഹോണ്ട സിറ്റിയുടെ ഏറ്റവും ഉയർന്ന വകഭേദങ്ങളിൽ മാത്രം സ്റ്റാൻഡേർഡ് ആയി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അലക്സാ സപ്പോർട്ട് പോലുള്ള ചില ഫസ്റ്റ്-ക്ലാസ് ഫീച്ചറുകളും കമ്പനി 2020 മോഡലിൽ വാഗ്ദാനം ചെയ്യും.

വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അനുയോജ്യമായ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 32 കണക്റ്റഡ് കാർ സവിശേഷതകളുള്ള ഹോണ്ട കണക്ട് ടെലിമാറ്റിക്‌സ് സിസ്റ്റം, 7.0 ഇഞ്ച് എംഐഡി എന്നിവയും സിറ്റിയുടെ ഭാഗമാകും.

More from DriveSpark

Article Published On: Tuesday, June 30, 2020, 19:04 [IST]
English summary
Fifth Gen Honda City Arriving At Dealerships Ahead Of July Launch. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X