അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അഞ്ച് സീറ്റര്‍ കുഞ്ഞന്‍ എസ്‌യുവി ടിഗുവാന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. നേരത്തെ മോഡല്‍ വിപണിയില്‍ ഉണ്ടായിരുന്നുവെങ്കിലും വാഹനത്തെ കമ്പനി പിന്‍വലിച്ചിരുന്നു.

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അഞ്ച് സീറ്റര്‍ പതിപ്പിനെ പിന്‍വലിച്ച് പകരം ഏഴ് സീറ്റര്‍ ടിഗുവാന്‍ ഓള്‍സ്‌പേസിനെ അവതരിപ്പിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതുതലമുറ ടിഗുവാന്റെ ആഗോള അരങ്ങേറ്റത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 2017-ലാണ് ഈ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഒരു ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2007 -ല്‍ ആദ്യമായി വിപണിയില്‍ എത്തിയ ടിഗുവാന്‍ ബ്രാന്‍ഡിന്റെ ഏറ്റവും വിജയകരമായ മോഡലായിരുന്നു.

MOST READ: 'റോക്കി ഭായ്' യഷിന്റെ ആഢംബര കാർ ശേഖരം

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പ്രത്യേകിച്ച് യൂറോപ്പ് വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികൂടിയാണ്. 2.0 TDI ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ ജര്‍മ്മന്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഡീസല്‍ മോഡലുകളെയെല്ലാം രാജ്യത്തു നിന്ന് ഘട്ടംഘട്ടമായി പിന്‍വലിച്ചു.

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അതിന്റെ ഭാഗമായിരുന്നു അഞ്ച് സീറ്റര്‍ ടിഗുവാന്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ പുതിയ പെട്രോള്‍ എഞ്ചിനോടെയാകും കുഞ്ഞന്‍ എസ്‌യുവി വിണ്ടും എത്തുക. നിലവിലെ മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാകും 2020 പുതുതലമുറ മോഡല്‍ എത്തുക.

MOST READ: ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ ടിഗുവാനെ പ്രാദേശികമായി കൂട്ടിച്ചേര്‍ക്കാനും കൂടുതല്‍ താങ്ങാവുന്ന വിലയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അതേസമയം ടിഗുവാന്റെ ഏഴ് സീറ്റര്‍ പതിപ്പായ ഓള്‍സ്പേസ് എസ്‌യുവിയെ 2020 മാര്‍ച്ച് മാസത്തിലാണ് അവതരിപ്പിക്കുന്നത്. 33.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

MOST READ: 2020 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബൈക്കുകളെ പരിചയപ്പെടാം

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഇതിനോടകം തന്നെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡെലിവറി ആരംഭിച്ചിട്ടില്ല. വൈകാതെ തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. വിപണിയില്‍ അഞ്ച് സീറ്റര്‍ ടിഗുവാന് മുകളിലാണ് വാഹനത്തിന്റെ സ്ഥാനം.

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

മഹീന്ദ്ര ആള്‍ട്യുറാസ് G4, ഹോണ്ട CR-V, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവരാണ് എതിരാളികള്‍. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഈ എഞ്ചിന്‍ 4,200 rpm -ല്‍ 180 bhp കരുത്തും 1,500-4,100 rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വാഹനത്തില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
New-Generation Volkswagen Tiguan Set For Launch, Countdown Started. Read in Malayalam.
Story first published: Tuesday, June 30, 2020, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X