അഞ്ച് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ തിരിച്ചെത്തുന്നു
ഫോക്സ്‍വാഗൺ അടുത്തിടെ അഞ്ച് സീറ്റർ ടിഗുവാനെ ഇന്ത്യയിൽ നിന്നും പിൻവലിച്ച് പകരം ഏഴ് സീറ്റർ ടിഗുവാൻ ഓൾസ്പേസിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ കുഞ്ഞൻ എസ്‌യുവി വീണ്ടും രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ചെറിയ ടിഗുവാൻ 2.0 ടിഡിഐ ഡീസൽ എഞ്ചിൻ മാത്രമായിരുന്നു വിൽപ്പനക്ക് എത്തിയിരുന്നത്. അതേസമയം ടിഗുവാൻ ഓൾസ്പേസ് അരങ്ങേറ്റം കുറിച്ചത് ഒരൊറ്റ 2.0 ടിഎസ്‌ഐ പെട്രോൾ യൂണിറ്റുമായി ആയിരുന്നു.

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ ജർമ്മൻ വാഹന നിർമാതാക്കൾ തങ്ങളുടെ ഡീസൽ മോഡലുകളെയെല്ലാം രാജ്യത്തു നിന്ന് ഘട്ടംഘട്ടമായി പിൻവലിച്ചു. അതിന്റെ ഭാഗമായിരുന്നു അഞ്ച് സീറ്റർ ടുഗുവാൻ ഇന്ത്യയിൽ നിന്നും വിടപറഞ്ഞത്.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

എന്നാൽ പുതിയ പെട്രോൾ എഞ്ചിനോടെ കുഞ്ഞൻ എസ്‌യുവി ഈ വർഷം തന്നെ ഇന്ത്യയിൽ എത്തും. എന്നാൽ വിപണിയിൽ എത്തുമ്പോൾ നിലവിലെ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാകും പ്രവേശിക്കുക. 2020 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ഇത്. ഇറക്കുമതി നികുതിയിൽ ലാഭിക്കാൻ പുതിയ ടിഗുവാനെ പ്രാദേശികമായി കൂട്ടിച്ചേർക്കാനും കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാനും ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നു.

അഞ്ച് സീറ്റർ, ഓൾസ്‌പേസ് വകഭേദങ്ങൾ തമ്മിൽ മതിയായ ദൃശ്യ വ്യത്യാസം ഉണ്ടാകും. ഫെയ്‌സ്‌ലിഫ്റ്റ് ടിഗുവാന് ഗ്രില്ലിലുമ പിൻഭാഗത്തും മാറ്റമുണ്ടാകും. പുതിയ മുൻ ഗ്രിൽ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുമായി കൂടിച്ചേരുന്നു. ഇത് കുഞ്ഞൻ എസ്‌യുവിയെ കൂടുതൽ ആകർഷമാക്കാൻ സഹായിക്കും.
MOST READ: ട്രൈബര്‍ എഎംടി എത്തുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന് റെനോ; അരങ്ങേറ്റം ഉടന്‍

എന്നിരുന്നാലും മുമ്പത്തെ ടിഗുവാനേക്കാൾ വലിയ വ്യത്യാസം പെട്രോൾ എഞ്ചിന്റെ സാന്നിധ്യം തന്നെയാണ്. 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ടിഎസ്ഐ ടർബോ-പെട്രോൾ യൂണിറ്റാകും വാഹനത്തിൽ ഇടംപിടിക്കുക. ഇത് സ്കോഡ കരോക്കിന് സമാനമാണ് എന്നത് ശ്രദ്ധേയമാണ്. ഏഴ് സ്പീഡ് ട്വിൻ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓപ്ഷണലായി ഡിഎസ്‌ജിയും തെരഞ്ഞെടുക്കാൻ സാധിക്കും.

പാഡിൽഷിഫ്റ്ററുകളും ഹിൽ-ഡിസൻറ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ പോലുള്ള സവിശേഷതകളും 2020 ഫോക്‌സ്‌വാഗണ്‍ ടിഗുവാനിൽ ലഭ്യമാകും. കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഡീസലിന്റെ നഷ്ടം നികത്തുന്നതിനുമായി 48V ഹൈബ്രിഡ് സംവിധാനവും കോസ്റ്റിംഗ് ഫംഗ്ഷനുമുള്ള ഒരു വകഭേദവും ബ്രാൻഡ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

അകത്തളത്തെ പരിഷ്ക്കരണങ്ങളിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ കോക്ക്പിറ്റ് അല്ലെങ്കിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടും. കൂടാതെ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോക്‌സ്‌വാഗണ്‍ മോഡലാകുമിത്. ചെലവ് കുറയ്ക്കുന്നതിനായി ടിഗുവാനെ ഒരു ഫ്രണ്ട്-വീൽ ഡ്രൈവായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഏകദേശം 23 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയായിരിക്കും പുതിയ ടിഗുവാന്റെ വിലകൾ. ഇന്ത്യയിൽ വാഹനത്തിന് കാര്യമായ ആരാധകവൃന്ദം ഇല്ലെങ്കിലും അതിന്റെ ആഗോള ജനപ്രീതി രണ്ടാം വരവിൽ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കമ്പനി.


Click it and Unblock the Notifications








