എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

ഫോർഡ് എൻ‌ഡവറിന് അന്താരാഷ്ട്രതലത്തിൽ 2.3 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. 2.0 ലിറ്റർ പെട്രോൾ എഞ്ചിനും വിവിധ ഡീസൽ എഞ്ചിനുകളും മാത്രമേ ഇതുവരെ വാഹനത്തിൽ ലഭ്യമായിരുന്നുള്ളൂ.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

ഫോർഡ് എൻ‌ഡവർ ഡീസലിനൊപ്പം ഒരു പെട്രോൾ എഞ്ചിനും ലഭ്യമാകുന്ന ചുരുക്കം ചില വിപണികളിൽ ഒന്നാണ് ചൈന. ഫോർഡിന്റെ രണ്ട് സംയുക്ത സംരംഭ കമ്പനികളായ ചങ്കൻ ഫോർഡ് മോട്ടോർ കമ്പനി ലിമിറ്റഡ്, ജിയാങ്‌ലിംഗ് മോട്ടോഴ്‌സ് കമ്പനി ലിമിറ്റഡ് എന്നിവരാണ് ഫുൾ-സൈസ് എസ്‌യുവി വിൽപ്പനക്ക് എത്തിക്കുന്നത്.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

എസ്‌യുവിക്ക് ഈ മാസം തന്നെ 2.3 ലിറ്റർ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്നാണ് ഫോർഡിന്റെ വിശദീകരണം. നിലവിലുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ പോലെ ഇക്കോബൂസ്റ്റ് ടർബോചാർജ്‌ഡ് നാല് സിലിണ്ടർ യൂണിറ്റാണ് പുതിയ എഞ്ചിനും. എന്നിരുന്നാലും പഴയ 6-സ്പീഡ് സെലക്റ്റ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം പുതിയ 10-സ്പീഡ് സെലക്ട്ഷിഫ്റ്റ് ഓട്ടോമാറ്റിക് വാഹനത്തിൽ ലഭ്യമാകും.

MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

ആദ്യത്തെ ഗിയർബോക്‌സ് ഓപ്ഷൻ ഫോർഡും ജനറൽ മോട്ടോർസും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനുകൾക്കൊപ്പമാണ് ഫോർഡ് എൻ‌ഡവർ വിൽപ്പനക്ക് എത്തുന്നത്.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

2.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ 247.45 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.3 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ 274.64 bhp പവറും 455 Nm torque ഉം സൃഷ്‌ടിക്കാൻ പ്രാപ്‌തമാണ്.

MOST READ: ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കാര്‍ വില്‍പ്പന കുതിക്കും; വാറണ്ടിയും സര്‍വീസും നീട്ടിനല്‍കി മാരുതി

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

അതിനാൽ പുതിയ പെട്രോൾ എഞ്ചിൻ കൂടുതൽ ശക്തവും ടോർഖിയുമാണ്. ഇത് 2.0 ലിറ്ററിന്റെ പകരക്കാരനായി അവതരിപ്പിക്കുമോ അതോ ഒരു ഓപ്ഷനായി ലഭ്യമാക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

പുതിയ പെട്രോൾ എഞ്ചിൻ അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറുമെങ്കിലും ഇന്ത്യയിൽ ഫോർഡ് എൻ‌ഡവർ ഡീസൽ മാത്രമുള്ള മോഡലായി തുടരും. ലാഡർ-ഫ്രെയിം എസ്‌യുവിയായ ടൊയോട്ട ഫോർച്യൂണർ അതിന്റെ സെഗ്‌മെന്റിലെ പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നഏക മോഡൽ.

MOST READ: ഓൾ വീൽ ഡ്രൈവ് ഇല്ല, ടൈഗൺ എത്തുക ടൂ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രം

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

29.55 ലക്ഷം രൂപയാണ് നിലവിൽ ഇന്ത്യയിൽ എത്തുന്ന ഡീസൽ എൻഡവറിന്റെ ആമുഖ എക്സ്ഷോറൂം വില. എന്നാൽ 2020 മെയ് ഒന്നിന് ശേഷം വില 70,000 രൂപ വരെ വർധിക്കുമെന്ന് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് അറിയിച്ചിട്ടുണ്ട്.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ വാഹനമെന്ന കിരീടം ഇപ്പോൾ എൻ‌ഡവറിനുള്ളതാണ്. ജീപ്പ് കോമ്പസ് ഡീസൽ, ഹോണ്ട CR-V ഡീസൽ, മെർസിഡീസ് ബെൻസ്, ലാൻഡ് റോവർ എന്നിവയുടെ വിവിധ മോഡലുകളിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട വിശേഷണമാണ്.

MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിക്കാൻ തയാറായി ഫോർഡ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ് എൻ‌ഡവർ. 2019-ൽ വാഹന വ്യവസായത്തെ ബാധിച്ച മാന്ദ്യത്തെ മറികടന്ന് വിൽപ്പനയും വിപണി വിഹിതവും വളർത്തിയ ഒരേയൊരു വാഹനമാണ് ഫോർഡ് എൻഡവർ എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour will get 2.3-litre petrol engine soon. Read in Malayalam
Story first published: Thursday, April 16, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X