മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ഓഫറുകളുമായി ഹോണ്ട
നവംബര്‍ മാസത്തിലും തെരഞ്ഞെടുത്ത ഏതാനും മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. 2.50 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, എക്‌സ്‌റ്റെന്‍ഡഡ് വാറന്റി മറ്റ് പ്രത്യേക പാക്കേജുകള്‍ എന്നിവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

അമേസ്, പുതുതലമുറ സിറ്റി, പുതിയ WR-V, സിവിക് എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്ക് ഒപ്പം, ഓണ്‍ലൈനിലൂടെയും വാങ്ങുന്നവര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. 2020 നവംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.
MOST READ: ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

ഹോണ്ട സിവിക്കിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഇത്തവണയും ഓഫറുകള്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 2.50 ലക്ഷം ഓഫര്‍ ലഭിക്കുവ്‌പോള്‍ ഡീസല്‍ പതിപ്പിന് നിര്‍മ്മാതാക്കള്‍ ഒരു ലക്ഷം രൂപയുടെ ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്.

20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, അഞ്ച് വര്‍ഷത്തെ വാറന്റി എന്നിവയുമായാണ് കോംപാക്ട് സെഡാന്‍ മോഡലായ അമേസ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

അതോടൊപ്പം തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, അമേസിന്റെ പെട്രോള്‍ പതിപ്പിന് 20,000 രൂപ ക്യാഷ് ബെനഫിറ്റും, ഡീസല്‍ പതിപ്പിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

അടുത്തിടെ വിപണിയില്‍ എത്തിയ ഏറ്റവും പുതിയ സിറ്റിയ്ക്കും ഈ മാസം ബ്രാന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 30,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ഈ മോഡലില്‍ ലഭിക്കുന്നത്.
MOST READ: പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

അതേസമയം സിറ്റിയുടെ പഴയ പതിപ്പില്‍ ഓഫറുകള്‍ ഒന്നും തന്നെ ഹോണ്ട ഈ മാസം നല്‍കുന്നില്ല. ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ബ്രാന്‍ഡിന്റെ കോംപാക്ട് എസ്‌യുവിയാണ് WR-V.

അടുത്തിടെ ബിഎസ് VI നിലവാരത്തിലേക്ക് മോഡലിനെ നവീകരിക്കുകയും ചെയ്തിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. WR-V -യുടെ എല്ലാ പതിപ്പുകളിലും 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു.
MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഇത്തവണ WR-V നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. മൊത്തം നാല് വകഭേദങ്ങളിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നത്.


Click it and Unblock the Notifications








