പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

ചെന്നൈ ആസ്ഥാനമായുള്ള പ്ലാന്റിൽ മാഗ്നൈറ്റ് സബ് കോംപാക്‌ട് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ച് നിസാൻ. പുതിയ പ്രതീക്ഷകളുമായി ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയ വാഹനം ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തും.

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

ഇന്ത്യയിൽ നിർമിക്കുന്ന കോംപാക്‌ട് എസ്‌യുവി ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ വിപണികളിലേക്കും നിസാൻ കയറ്റുമതി ചെയ്തേക്കാം.

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

ഈ മാസം തന്നെ വാഹനത്തിനായുള്ള ഔദ്യോഗിക വിലകൾ കമ്പനി പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വില കുറഞ്ഞ എസ്‌യുവി മോഡലായി നിസാൻ മാഗ്നൈറ്റ് മാറുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാന വേരിയന്റിന് ഏകദേശം 5.25 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റ് CMF-A മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇത് പ്രത്യേകിച്ചും ഇന്ത്യൻ വിപണിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിലവിൽ ട്രൈബറിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണിത് എന്നതും ശ്രദ്ധേയമാണ്.

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

ഡാറ്റ്സൻ കാറുകൾക്ക് സമാനമായ വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയാണ് പുതുമോഡലിന്റെ പുറംമോടിയെ മനോഹരമാക്കുന്നത്.

MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

അതോടൊപ്പം ഈ കുഞ്ഞൻ എസ്‌യുവിയിൽ ഇടംപിടിച്ചിരികക്ുന്ന സ്കൾപ്പ്ഡ് ബോണറ്റ്, സ്ക്വയർ വീൽ ആർച്ചുകൾ, ഫ്രണ്ട്, റിയർ സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ മാഗ്നൈറ്റിന് ഒരു മസ്ക്കുലർ രൂപം സമ്മാനിക്കുന്നുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നിസാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

എറൗണ്ട് വ്യൂ മോണിറ്റർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻ-ബിൽറ്റ് വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ പ്രമുഖ സവിശേഷതകളാൽ നിറഞ്ഞാണ് നിസാൻ പുതിയ കോംപാക്‌ട് എസ്‌യുവിയെ സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: 2021 ഇസൂസു MU-X; അഞ്ച് പ്രധാന മാറ്റങ്ങൾ പരിശോധിക്കാം

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, 50-ൽ അധിക സവിശേഷതകളുള്ള നിസാൻ കണക്റ്റ് എന്നിവയും അതിലേറെയും ഫീച്ചറുകളും പട്ടികയിൽ ഉൾപ്പെടുന്നു. ഇരട്ട എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ആന്റി-റോൾ ബാർ തുടങ്ങിയ സുരക്ഷ സവിഷേതകളും എസ്‌യുവിയിൽ ഉറപ്പാക്കിയിട്ടുണ്ട്.

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും ഒരു ടർബോചാർജ്ഡ് പതിപ്പും നിസാൻ മാഗ്നൈറ്റിന് ലഭിക്കും. ആദ്യത്തേത് 72 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ടർബോ പതിപ്പ് പരമാവധി 95 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌‍തമായിരിക്കും.

MOST READ: ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പുതിയ പ്രതീക്ഷകളുമായി നിസാൻ; മാഗ്നൈറ്റിന്റെ നിർമാണം ആരംഭിച്ചു

മാനുവൽ, എഎംടി, X-ട്രോണിക് സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് മോഡൽ ലൈനപ്പ് വരുന്നത്. കോട്ടിംഗ് സാങ്കേതികവിദ്യയുള്ള മിറർ ബോർ സിലിണ്ടറുള്ള സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് സുഗമമായ ആക്സിലറേഷനും മികച്ച ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Started The Production Of Magnite Compact SUV In Chennai. Read in Malayalam
Story first published: Monday, November 2, 2020, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X