നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

2000 മുതൽ നിസാൻ നിർമിക്കുന്ന കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവിയാണ് X-ട്രയൽ. ഇപ്പോൾ നാലാം തലമുറയിലേക്ക് കടക്കുന്ന പുത്തൻ അവതാരത്തെ ഇന്ത്യൻ വിപണിയിലേക്കും എത്തിക്കാൻ തയാറെടുക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുള്ള 2021 നിസാൻ X-ട്രയലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. നിലവിലെ മോഡലിന് സമാനമായ അനുപാതങ്ങളിലാണ് ഒരുങ്ങുന്നതെങ്കിലും തീർച്ചയായും ഒരു പുത്തൻ അനുഭവം നൽകാൻ ക്രോസ്ഓവർ എസ്‌യുവിക്ക് സാധിക്കും.

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

കൂടുതൽ ആക്രമണാത്മക രൂപകൽപ്പനയിലേക്ക് നോക്കുമ്പോൾ വളരെയധികം മാറ്റങ്ങളുള്ള ഒരു പുത്തൻ മുൻവശമാണ് ശ്രദ്ധേയം. അതിൽ ഒരു വലിയ വി-മോഷൻ ഗ്രിൽ ഇടംപിടിക്കുന്നു.

MOST READ: ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

നിസാൻ വി-മോഷൻ 2.0 കൺസെപ്റ്റിൽ നിന്ന് സ്വീകരിച്ച പുതിയ സിഗ്നേച്ചർ ഡിസൈൻ ഇതിനകം തന്നെ ഏറ്റവും പുതിയ നിസാൻ ജ്യൂക്ക്, ലിവിന, സിൽഫി എന്നിവയിൽ കാണാൻ സാധിക്കും. മുൻവശത്തെ ഏറ്റവും ആകർഷകമായ ഭാഗം സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ തന്നെയാണ്.

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

മസിൽ രൂപകൽപ്പനയിലാണ് പുതിയ ബമ്പറിന് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ സൈഡ് എയർ ഇൻ‌ലെറ്റുകളും പുതിയ സ്‌കിഡ് പ്ലേറ്റും ചേരുമ്പോൾ കൂടുതൽ പരുക്കൻ സ്റ്റൈലിംഗ് വാഹനത്തിന് ലഭിക്കുന്നു. എല്ലാ ഘടകങ്ങളും നവീകരിക്കുന്നതിനായി ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ പിൻവശത്ത് പരിചിതമായ ഒരു ഡിസൈൻ തന്നെയാണ് ഉള്ളത്.

MOST READ: പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഒരുങ്ങുന്നു, കാണാം ടീസർ ചിത്രം

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

2021 നിസാൻ X-ട്രയലിന്റെ പരിഷ്ക്കരണം പുറംമോടിയേക്കാൾ കാണാൻ സാധിക്കുന്നത് അതിന്റെ അകത്തളത്താണ്. പൂർണമായും പുനർ‌രൂപകൽപ്പന ചെയ്‌ത ക്യാബിൻ‌ കൂടുതൽ‌ പരിഷ്കൃതവും വൃത്തിയുള്ളതും കൂടുതൽ‌ വിശാലവുമാണ്. സ്റ്റിയറിംഗ് വീൽ ഒഴികെ എല്ലാം തികച്ചും പുതിയതാണെന്നു തന്നെ പറയാം.

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

സ്ലീക്കർ ഡാഷ്‌ബോർഡ്, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇഷ്ടാനുസൃതമാക്കാവുന്ന വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടുതൽ കോംപാക്‌ട് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ചെറിയ ഗിയർഷിഫ്റ്റ് ലിവർ എന്നിവയാണ് ക്രോസ്ഓവർ എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.

MOST READ: ഏഴ് വർഷത്തിനിടെ ആദ്യം, വിൽപ്പനയിൽ ബെൻസിനെ മറകടന്ന് ബിഎംഡബ്ല്യു

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

ആഗോളതലത്തിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം നിസാൻ X-ട്രയൽ വാഗ്‌ദാനം ചെയ്യും. എന്നാൽ എഞ്ചിൻ ഓപ്ഷനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ജാപ്പനീസ് ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. കാറിന്റെ ഒരു ഹൈബ്രിഡ് വകഭേദവും കമ്പനിക്ക് വിപണിയിൽ എത്തിക്കാൻ സാധിക്കും. അത് നിസാന്റെ ഇ-പവർ ശ്രേണിക്ക് സമാനമാണ്.

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

മൂന്നാം തലമുറ മോഡലിനെപ്പോലെ 2021 നിസാൻ X-ട്രയലും അഞ്ച് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകൾ വാഗ്‌ദാനം ചെയ്യും. ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയിൽ പുതുതലമുറ മോഡൽ നിസാൻ റോഗ് എന്ന പേരിൽ അരങ്ങേറും. X-ട്രയലിന്റെ മൂന്നാംതലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു ബ്രാൻഡ്.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

നിസാൻ X-ട്രയൽ ക്രോസ്ഓവർ എസ്‌യുവി ഇന്ത്യയിലേക്കും

എല്ലാ വർഷവും ഒരു പുതിയ മോഡൽ രാജ്യത്ത് അവതരിപ്പിക്കാൻ നിസാൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്ത് വിലകൂടിയ എസ്‌യുവികളുടെ ജനപ്രീതി വർധിക്കുന്നത് കൊണ്ട് നാലാം തലമുറ X-ട്രയലിനെ നിസാൻ അവതരിപ്പിക്കാൻ സാധ്യത കൂടുതലാണ്. എന്നിരുന്നാലും അടുത്ത വർഷം രണ്ടാം പകുതിക്ക് ശേഷം മാത്രം വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക് പ്രതീക്ഷിച്ചാൽ മതി.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
India bound 2021 Nissan X-Trail leaked in online. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X