പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് അനുവദിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി കിയ മോട്ടോര്‍സ്. നിര്‍മ്മാതാക്കള്‍ക്ക് നിലവില്‍ രാജ്യത്ത് ഒരു നിര്‍മ്മാണ പ്ലാന്റ് മാത്രമാണുള്ളത്.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

പോയ വര്‍ഷമാണ് കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നത്. സെല്‍റ്റോസ് എന്ന് വാഹനമായിരുന്നു കിയയുടെ വജ്രായുധം. സെല്‍റ്റോസിന്റെ ചുവടുപിടിച്ച് വിപണിയിലെത്തിയ കാര്‍ണിവല്ലും ഇപ്പോള്‍ നിരത്തുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ സെല്‍റ്റോസിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു. ഇപ്പോള്‍, പ്ലാന്റില്‍ മണിക്കൂറില്‍ 30 ഓളം കാറുകള്‍ നിര്‍മ്മിക്കുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പ്ലാന്റ് പരിപാലിക്കാന്‍ കമ്പനി 300 ജീവനക്കാരെ നിയോഗിച്ചിരുന്നു.

MOST READ: ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

ചൊവ്വാഴ്ച മുതല്‍ 8 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നിലവില്‍ പ്രവര്‍ത്തനം. 1000 ജീവനക്കാര്‍ പ്രതിദിനം 240 യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

റിപ്പോര്‍ട്ട് അനുസരിച്ച് സെല്‍റ്റോസിന്റെ 50,000 യുണിറ്റുകളുടെ ഓഡറുകള്‍ വിറ്റഴിക്കാനുണ്ട്. 9.89 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവരാണ് സെല്‍റ്റോസിന്റെ വിപണിയിലെ എതിരാളികള്‍.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഗ്രീന്‍ സോണുകളില്‍ നിന്നുള്ള ജീവനക്കാരെയാണ് ജോലിക്കായി എത്തിക്കുന്നത്. ഇവര്‍ക്കായി 52 ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

അതേസമയം റെഡ് സോണ്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ ജോലിക്ക് വരരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരോട് മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും കമ്പനി അറിയിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരിനും കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കമ്പനി പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്പനി രണ്ട് കോടി രൂപ സംഭാവന നല്‍കി, കൂടാതെ ഒരു ലക്ഷം ഫെയ്‌സ് മാസ്‌കുകളും സംഭാവന ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് പുതിയൊരു പ്ലാന്റുകൂടെ ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

ഇത് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി മോഡലുകളാണ് കിയയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് എത്താനിരിക്കുന്നത്. ഈ വര്‍ഷം തന്നെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റിനെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

നിലവില്‍ കിയ മോട്ടോര്‍സിന് ഇന്ത്യയില്‍ ഒരു പ്ലാന്റ് മാത്രമാണുള്ളത്. വാഹനങ്ങളുടെ നിര വര്‍ധിക്കുന്നതോടെ ഒരു പ്ലാന്റില്‍ തന്നെയുള്ള വാഹനത്തിന്റെ ഉത്പാദനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

ഇതിന്റെ ഭാഗമായി പുതിയൊരു പ്ലാന്റുകൂടി ഇന്ത്യന്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലാണ് രണ്ടാമത്തെ കിയ പ്ലാന്റ് ഉയരുക. നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി മഹാരാഷ്ട്ര തെരഞ്ഞെടുത്തിരിക്കുന്നത്.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

അനന്ത്പൂര്‍ രാജ്യത്തിന്റെ തെക്കു ഭാഗത്തായതിനാല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് രണ്ടാമത് പ്ലാന്റ് സ്ഥാപിക്കുന്നത് വാഹന നിര്‍മ്മാണം വിപുലപ്പെടുത്താന്‍ കിയ മോട്ടോര്‍സിനെ സഹായിക്കും. മാത്രമല്ല മുംബൈ പോര്‍ട്ടിന്റെ സാന്നിദ്ധ്യം ഭാവിയില്‍ കാറുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമ്പോള്‍ ഉപകാരപ്രദവുമാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

നിവവില്‍ 8,400 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് നിലവിലെ പ്ലാന്റ്. കിയ മോട്ടോര്‍സിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഈ പ്ലാന്റ് കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ട് പോവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Kia Seltos Production Restarts As Plant Commences Operations. Read in Malayalam.
Story first published: Saturday, May 16, 2020, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X