2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഏറെ നാളായി ഇന്ത്യൻ വിപണി കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് അഞ്ചാംതലമുറ ഹോണ്ട സിറ്റി. 2020 മോഡലിനെ മാർച്ച് 16-ന് ഇന്ത്യയിൽ അവതരിപ്പിക്കാനായിരുന്നു ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. എന്നാൽ നിലവിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിനെ തുടർന്ന് വാഹനത്തിന്റെ അരങ്ങേറ്റം വൈകുകയാണ്.

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

എങ്കിലും അടുത്ത മാസം പുതുതലമുറ ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ ചുവടുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സി-സെഗ്മെന്റ് സെഡാന് കൂടുതൽ പ്രീമിയം ഇന്റീരിയറും സവിശേഷതകളുടെ പട്ടികയും ഉണ്ടായിരിക്കും. വരാനിരിക്കുന്ന സിറ്റി വലിപ്പത്തിലും പിൻതലമുറയേക്കാൾ മിടുക്കനായിരിക്കും.

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

അടുത്തിടെ ഹോണ്ട സിറ്റിയുടെ ഉയർന്ന മോഡലിന്റെ സവിശേഷതകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ അതിനു പിന്നാലെ പ്രാരംഭ മോഡലിന്റെ ഇന്റീരിയർ ചിത്രങ്ങൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 2020 ഹോണ്ട സിറ്റിയുടെ അകത്തളത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുന്നു.

MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ സ്ഥാനത്ത് ഫിസിക്കൽ ഓപ്പറബിൾ ബട്ടണുകളുള്ള ഒരു സാധാരണ ഹെഡ് യൂണിറ്റാണ് ഇതിൽ ഉൾപ്പെടുന്നത്. എയർ കണ്ടീഷനിംഗ് പ്രവർത്തനത്തിനുള്ള റോട്ടറി ഡയലുകളും പിയാനോ ബ്ലാക്ക് ഫിനിഷ്‌ഡ് ഗിയർ ലിവർ ഏരിയയും ചിത്രത്തിലൂടെ കാണാം.

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

മൗണ്ട് ചെയ്‌ത നിയന്ത്രണങ്ങളുള്ള ഒരു മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്പ്ലേ, അനലോഗ് സ്പീഡോ, ടാക്കോ, സിൽവർ ചുറ്റുപാടുകളുള്ള എസി വെന്റുകൾ, ഗ്രേ കളർ സീറ്റുകൾ തുടങ്ങിയവ പ്രാരംഭ പതിപ്പുകളിൽ ഇടംപിടിക്കുവെന്ന സൂചന നൽകുന്നു.

MOST READ: സി-ക്ലാസിന് പുതിയ ടർബോ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് മെർസിഡീസ് ബെൻസ്

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ആറ് എയർബാഗുകൾ, ലെയ്ൻ വാച്ച് ക്യാമറ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, അലക്‌സാ റിമോട്ട് കണക്റ്റിവിറ്റി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ് എന്നിങ്ങനെയുള്ള സവിശേഷതകളാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിയിൽ ഉള്ളത്.

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

അതേസമയം ഉയർന്ന വകഭേദങ്ങളുടെ ഉപകരണ പട്ടികയിലെ പ്രധാന സവിശേഷതകളിൽ ഇലക്ട്രിക് സൺറൂഫ്, സോഫ്റ്റ് പാഡിംഗ് ഉള്ള ഡ്യുവൽ ടോൺ ഡാഷ്ബോർഡ്, 20.3 സെന്റിമീറ്റർ ടച്ച്സ്ക്രീൻ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എൽ-ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, Z-ആകൃതിയിലുള്ള LED ടെയിൽ ലാമ്പുകൾ, കളർ TFT MID മുതലായവ ലഭ്യമാകും.

MOST READ: കോഡിയാക് RS ചലഞ്ച് അവതരിപ്പിച്ച് സ്കോഡ

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

2020 ഹോണ്ട സിറ്റി മാരുതി സുസുക്കി സിയാസ്, അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച ഹ്യുണ്ടായി വേർണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നിവയ്‌ക്കെതിരായ മത്സരം ഇന്ത്യൻ വിപണിയിൽ തുടരും.

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

അടുത്തിടെ പഴയ പ്രതാപം നഷ്ടപ്പെട്ട സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയുടെ വിൽപ്പന ഭാഗ്യം പുനരുജ്ജീവിപ്പിക്കാൻ പുത്തൻ ഹോണ്ട സിറ്റി സഹായിക്കും ബി‌എസ്‌-VI കംപ്ലയിന്റ് 1.5 ലിറ്റർ ഐ-വിടിഇസി പെട്രോളും ഐ-ഡിടിഇസി ഡീസൽ എഞ്ചിനിൽ വാഹനം തെരഞ്ഞെടുക്കാം. ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡീസൽ നിരയിലും സിവിടി ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യും.

MOST READ: വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

2020 ഹോണ്ട സിറ്റിയുടെ പ്രാരംഭ പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ജാപ്പനീസ് ബ്രാൻഡ് അടുത്ത വർഷത്തോടെ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പും അവതരിപ്പിക്കുമെന്ന സൂചനയുണ്ട്. സൂക്ഷ്മമായ മാറ്റങ്ങളോടെ ബി‌എസ്‌-VI ജാസിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇതും 2020 ഹോണ്ട സിറ്റിയോടൊപ്പം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Lower Spec 2020 Honda City Interior images leaked. Read in Malayalam
Story first published: Wednesday, April 22, 2020, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X