നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

മറ്റൊരു നേട്ടം കൂടി തന്റെ പേരിൽ കുറിച്ച് ആഭ്യന്തര വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവി മോഡലായ ക്രെറ്റ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യൻ നിർമിത ക്രെറ്റയുടെ കയറ്റുമതിയിൽ രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു.

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

പ്രാദേശിക ഉത്‌പാദനം ഉയർത്താനുള്ള മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് അനുസൃതമായിട്ടാണ് ക്രെറ്റ നിർമിക്കുന്നത്. ഓരോ അന്താരാഷ്ട്ര വിപണിയുടെയും സവിശേഷതകളെ ആശ്രയിച്ച് 792 കസ്റ്റമൈസ്ഡ് വേരിയന്റുകളുള്ള എസ്‌യുവിയുടെ 1,81,200 യൂണിറ്റുകൾ കഴിഞ്ഞ വർഷം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ കയറ്റി അയച്ചിരുന്നു.

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

2019 ൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം പാസഞ്ചർ കാർ കയറ്റുമതിയിൽ ഹ്യുണ്ടായി ക്രെറ്റയുടെ കയറ്റുമതി വിപണി വിഹിതം 26 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് വർഷമായി കയറ്റുമതി വിഹിതം വർധിപ്പിക്കുന്നതിന് മിഡ് സൈസ് എസ്‌യുവി ബ്രാൻഡിനെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

MOST READ: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 90,110 എസ്‌യുവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

ഈ വർഷം തുടക്കത്തിൽ ഹ്യുണ്ടായി ഇന്ത്യയിൽ നിന്ന് മൂന്ന് ദശലക്ഷം വാഹന കയറ്റുമതി എന്ന നേട്ടത്തിലാണ് എത്തിയത്. ഏകദേശം 88 രാജ്യങ്ങളിലേക്കാണ് തങ്ങളുടെ കാറുകൾ കമ്പനി കയറ്റി അയച്ചിരിക്കുന്നത്.

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

2008 മാർച്ചിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ കാറുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ വാഹന നിർമാണ കമ്പനി എന്ന നാഴികക്കല്ലും കൊറിയൻ ബ്രാൻഡ് നേടിയെടുത്തിരുന്നു.

MOST READ: സെൽറ്റോസിന്റെ ആനിവേഴ്‌സറി എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി കിയ; കാണാം പരസ്യ വീഡിയോ

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

അന്ന് അഞ്ച് ലക്ഷം യൂണിറ്റുകളാണ് ഹ്യുണ്ടായി കയറ്റുമതി വിപണിയിലേക്ക് മാത്രമായി വിറ്റഴിച്ചത്. തുടർന്ന് 2010 ഫെബ്രുവരിയിൽ ഇത് ഇരട്ടിയായി. നാല് വർഷത്തിനുള്ളിൽ രണ്ട് ദശലക്ഷം നേട്ടം കൈവരിച്ചതും ശ്രദ്ധേയമായിരുന്നു.

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ പസഫിക്, യൂറോപ്പ് എന്നിവിടങ്ങളിലെ 88 രാജ്യങ്ങളിലേക്ക് കമ്പനി നിലവിൽ സാൻട്രോ, ഗ്രാൻഡ് i10, എക്‌സെന്റ്, ഗ്രാൻഡ് i10 നിയോസ്, ഓറ, എലൈറ്റ് i20, i20 ആക്റ്റീവ്, വെർണ, വെന്യു, ക്രെറ്റ എന്നിവ കയറ്റുമതി ചെയ്യുന്നു.

MOST READ: 13 വേരിയന്റും, 3 എഞ്ചിന്‍ ഓപ്ഷനുകളും; 2020 ഹ്യുണ്ടായി i20 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

രണ്ടാം തലമുറ ക്രെറ്റ 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുകയും മാർച്ച് മാസത്തോടു കൂടി വിൽപ്പനയ്‌ക്കെത്തുകയും ചെയ്‌തിരുന്നു. കിയ സെൽറ്റോസിൽ നിന്നുള്ള അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയും അവതരിപ്പിക്കുന്നത്.

നാളിതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തത് ക്രെറ്റയുടെ 2 ലക്ഷം യൂണിറ്റുകള്‍

അതിൽ 115 bhp കരുത്തും 144 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ, 115 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ, 140 bhp, 242 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവ ഹ്യുണ്ടായി ക്രെറ്റയിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Made-In-India Hyundai Creta Reached 2 Lakh Export Milestone. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X