Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 22 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 90,110 എസ്‌യുവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
ആഭ്യന്തര വിപണിയിൽ ഏറ്റവും പുതിയ ഡിഫെൻഡർ എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ. 2009 ൽ JLR പ്രാദേശിക പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഓഫ്-റോഡിംഗ് എസ്‌യുവി ചുവടുവെക്കുന്നത്.

ഡിഫെൻഡറിനായുള്ള ബുക്കിംഗും കമ്പനി ഇതിനകം തന്നെ ഓൺലൈനിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലാൻഡ് റോവറിൽ വിപുലമായ ശ്രേണിയിലുള്ള ആഢംബര എസ്‌യുവികളാണ് അണിനിരത്തുന്നത്.

ഇതിൽ ഇവോക്ക്, ഡിസ്കവറി സ്പോർട്ട്, വെലാർ, ഡിസ്കവറി, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ എന്നിവ ഉൾപ്പെടുന്നു. നിലവിൽ രാജ്യത്ത് 27 അംഗീകൃത ഡീലർഷിപ്പുകളിലൂടെയാണ് ഈ കരുത്തുറ്റ എസ്‌യുവികളുടെ വിൽപ്പന ജാഗ്വർ ലാൻഡ് റോവർ നടത്തുന്നത്.
MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

അലുമിനിയം ഇന്റൻസീവ് D7x ആർക്കിടെക്ചറിന്റെ ചരിത്ര ഗതിയിലൂടെ കമ്പനി ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും കടുപ്പമേറിയതും കർക്കശമായതുമായ ബോഡിയാണ് ഡിഫെൻഡറിൽ ഒരുക്കിയിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ച്, ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കാം പുതുതലമുറ ഡിഫെൻഡർ തെരഞ്ഞെടുക്കാൻ സാധിക്കുക.

ലാൻഡ് റോവർ ഡിഫെൻഡറിന് 73.98 ലക്ഷം മുതൽ 90.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബേസ്, S, SE, HSE, ഫസ്റ്റ് എഡിഷൻ ട്രിം എന്നീ അഞ്ച് വേരിയന്റുകളിലായാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. ഡിഫെൻഡറിന് രണ്ടാം നിരയ്ക്ക് പിന്നിൽ 1,075 ലിറ്റർ ബൂട്ട്‌സ്പേസാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
MOST READ: ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

രണ്ടാമത്തെ വരി മടക്കുമ്പോൾ 2,380 ലിറ്റർ വരെ ബൂട്ട് ശേഷി വർധിപ്പിക്കാം. 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനത്തിന് വ്യവസായത്തിന്റെ ആദ്യ ഓഫ്-റോഡ് ജോമെട്രി ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക മുന്നേറ്റങ്ങളുമുണ്ട്.

ഏറ്റവും പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന് 38 ഡിഗ്രി അപ്രോച്ച് ആംഗിളും 40 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 28 ഡിഗ്രി ബ്രേക്ക് ഓവറും 900 മില്ലീമീറ്റർ വേഡിംഗ് ഡെപ്‌തും ഉണ്ട്. കൂടാതെ അതിവേഗ പ്രോസസിംഗ് വേഗതയുള്ള ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് എസ്‌യുവിക്കുള്ളതെന്ന് പറയപ്പെടുന്നു. വേഡ് പ്രോഗ്രാമിൽ ടെറൈൻ റെസ്പോൺസ് 2 സംവിധാനവുമുണ്ട്.
MOST READ: മാഫിയ രൂപത്തിലൊരുങ്ങി ഹ്യുണ്ടായി വെർണ; വീഡിയോ

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ നിന്ന് പവർ നേടുന്ന പെർമനെന്റ് ഓൾവീൽ-ഡ്രൈവ് കോൺഫിഗറേഷനായ ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും ഇതിലുണ്ട്. പരമാവധി 296 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.

ട്വിൻ ഓട്ടോമാറ്റിക് ഗിയർബോ്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.0 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ പിന്നീടുള്ള തീയതിയിൽ ഇന്ത്യയിലെത്തും. സി.ബി.യു റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവന്ന ലാൻഡ് റോവർ ഡിഫെൻഡറിന്റെ ആദ്യ പതിപ്പ് പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ.
MOST READ: പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

OTR അപ്‌ഡേറ്റുകൾക്ക് ശേഷിയുള്ള Pivi Pro ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ HUD എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.