പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

അടുത്തനാളിലാണ് മറാസോയുടെ ബിഎസ് VI പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. 11.25 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. M8 വകഭേദങ്ങത്തെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. മോഡലില്‍ ഓട്ടോമാറ്റിക് പതിപ്പിനെ സമ്മാനിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ടീം ബിഎച്ച്പിയാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനാമായി തന്നെ ഈ പതിപ്പും കാണപ്പെടുന്നു.

MOST READ: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

പിന്നില്‍ ടെയില്‍ഗേറ്റിനെ ചുവടെ ഇടത് വശത്തായി ഓട്ടോഷിഫ്റ്റ് എന്ന ബാഡ്ജിംഗ് അധികമായി നല്‍കിയിട്ടുണ്ട്. പുതിയ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ നിരയിലെ ആദ്യത്തെ മോഡലായിരിക്കും മറാസോയെന്നാണ് റിപ്പോര്‍ട്ട്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

ഈ എഞ്ചിന്‍ 161 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഐസിന്‍ സോഴ്സ്ഡ് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയപ്പോള്‍ എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: SB-39 റോക്‌സ് ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്; വില 1,199 രൂപ

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം M8 പതിപ്പില്‍ നേരത്തെ ലഭ്യമായിരുന്ന ഏതാനും ഫീച്ചറുകള്‍ വാഹനത്തില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിവാക്കുകയും ചെയ്തു.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കിലി മടക്കാവുന്ന ORVM- കള്‍ എന്നീ ഫീച്ചറുകളാണ് പുതിയ പതിപ്പില്‍ നഷ്ടമായിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്; സ്‌പൈ ചിത്രങ്ങള്‍

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Automatic Spied, Launching Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X