എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

ഈ വര്‍ഷം തന്നെ ഹെക്ടര്‍ പ്ലസിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് എംജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജൂണ്‍ മാസത്തോടെ വാഹനത്തിന്റെ അരങ്ങറ്റം വിപണിയില്‍ ഉണ്ടാകുമെന്ന ഒരു സൂചന നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വിത്ത് ഓട്ടോകാര്‍ സെഷനിലാണ് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ ഇക്കാര്യം വ്യക്തമാക്കിയത്.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

ഏപ്രിലില്‍ മാസം വാഹനം വിണിയില്‍ എത്തിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്താമായിരുന്നു; എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് അനുയോജ്യമല്ല. അതിനാല്‍ ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

MOST READ: കൊവിഡ്-19; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഗൗണ്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹന പ്രേമികള്‍ ഹെക്ടര്‍ പ്ലസിനെ പരിചയപ്പെടുന്നത്. നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കും. മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.

MOST READ: പുത്തൻ ഹോണ്ട സിറ്റിയുടെ അടിപൊളി സവിശേഷതകൾ

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

മൂന്നാം നിര വന്നതിനൊപ്പം വാഹനത്തിന്റെ അളവുകളിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നീളം 40 mm ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ഉള്ള ഹെക്ടറിനേക്കാള്‍ 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. അളവുകളില്‍ ഉള്ള പോലെ നേരിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനിലും വരുത്തിയിരിക്കുന്നത്.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

വലിയ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഓള്‍-ബ്ലാക്ക് ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഹെഡ്ലാമ്പിനും ഫോഗ് ലാമ്പ് ക്ലസ്റ്ററിനുമുള്ള പുതിയ ഡിസൈന്‍ എന്നിവ മുന്നിലെ സവിശേഷതകളാണ്. പുതിയ ടെയില്‍ ലാമ്പുകള്‍, പുനര്‍നിര്‍മ്മിച്ച ബമ്പര്‍, പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവയാണ് പിന്നിലെ സവിശേഷതകള്‍.

MOST READ: ബിഎസ് VI ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി വിപണിയില്‍; വില 5.84 ലക്ഷം രൂപ

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് ലഭിക്കുന്നത്. മൂന്നാം നിരയില്‍ സീറ്റുകള്‍ വന്നതോടെ ഹെക്ടര്‍ പ്ലസിന്റെ ആകാരയളവും കൂടിയിട്ടുണ്ട്. മറ്റ് മാറ്റങ്ങള്‍ ഒന്നും വാഹനത്തില്‍ കമ്പനി വരുത്തിയേക്കില്ല.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്‌നോളജിയും ഹെക്ടര്‍ പ്ലസ് അവകാശപ്പെടും.

MOST READ: മെയ് മൂന്ന് വരെ രാജ്യത്ത് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

എഞ്ചിനില്‍ മാറ്റങ്ങളില്ല. ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്സ്.

More from DriveSpark

Article Published On: Wednesday, April 15, 2020, 20:38 [IST]
English summary
MG Hector Plus to launch in June 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X