പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

മെർസിഡീസ് ബെൻസ് പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ചു. ജർമൻ കാർ നിർമാതാക്കളിൽ നിന്ന് പ്രാദേശികമായി കൂട്ടിച്ചേർത്ത ആദ്യത്തെ AMG മോഡലായ വാഹനത്തിന് 76.70 ലക്ഷം രൂപയാണ് രാജ്യത്തെ ഏക്സ്ഷേറൂം വില.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

AMG GLC 43 കൂപ്പെ മോഡൽ ഒരു കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും പൂനെയിലെ ചകാനിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ വാഹനത്തെ കൂട്ടിച്ചേർക്കുകയുമാണ് കമ്പനി ചെയ്യുന്നത്.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

പുതിയ മെർസിഡീസ് പെർഫോമൻസ് കാറിനായുള്ള ബുക്കിംഗും രാജ്യത്തുടനീളം ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ഡീലർഷിപ്പുകൾ വഴിയോ AMG GLC 43 കൂപ്പെ ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാം.

MOST READ: മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ഓഫറുകളുമായി ഹോണ്ട

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

ഈ ഹൈ-പെർഫോമൻസ് എസ്‌യുവിക്കായുള്ള ഡെലിവറികളും മെർസിഡീസ് ഉടൻ ആരംഭിക്കും. ഇനി ആഢംബര കാറിന്റെ എ‌എം‌ജി മോഡലായ GLC 43 കൂപ്പെ ബ്രാൻഡിന്റെ സിഗ്‌നേച്ചർ പാൻ-അമേരിക്കാന ഗ്രില്ലും വെർട്ടിക്കൽ സ്ലേറ്റുകളുമാണ് പരിചയപ്പെടുത്തുന്നത്.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

അതോടൊപ്പം ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഒരു ജോഡി എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഗ്രില്ലിന് ഇരുവശത്തുമായി ഇടംപിടിച്ചിരിക്കുന്നു. ബമ്പറിൽ വലിയ എയർ വെന്റുകളും ചുവടെ കറുത്ത നിറത്തിൽ പൂർത്തിയാക്കിയ സ്കഫ് പ്ലേറ്റും ഉണ്ട്.

MOST READ: ആമുഖ വില അവസാനിച്ചു; ഗ്ലോസ്റ്ററിന്റെ വില ഉയർത്തി എംജി

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

AMG GLC 43 കൂപ്പെയുടെ വശക്കാഴ്ച്ചയിൽ വേറിട്ടു നിൽക്കുന്നത് പിന്നിലെ ചരിഞ്ഞ മേൽക്കൂരയാണ്. എസ്‌യുവിയിൽ 20 ഇഞ്ച് എഎംജി അലോയ് വീലുകളും ബ്ലാക്ക്-ഔട്ട് ഒ‌ആർ‌വി‌എമ്മുകളും വിൻഡോ ചുറ്റുപാടുകളും ഉണ്ട്.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, ബൂട്ട് ഇന്റഗ്രേറ്റഡ് ഫിക്‌സഡ് സ്‌പോയിലർ, റിയർ ഡിഫ്യൂസറുകൾ, ബമ്പറിന്റെ ഇരുവശത്തും റിഫ്ലക്ടറുകൾ എന്നിവ പിൻവശത്തെ സ്റ്റൈലിംഗ് പൂർത്തിയാക്കുന്നു.

MOST READ: സിഎൻജി മോഡലുകളിലേക്ക് ചേക്കേറാൻ സ്കോഡയ്ക്കും പദ്ധതി

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

AMG നിർദ്ദിഷ്ട സവിശേഷതകളും ഉപകരണങ്ങളുമാണ് അകത്തളത്തെ പ്രത്യേകതകൾ. മൗണ്ടഡ് കൺട്രോളുകളുള്ള AMG സ്റ്റിയറിംഗ് വീൽ, ബ്രഷ്ഡ് അലുമിനിയം പാഡിൽ-ഷിഫ്റ്ററുകൾ, പിയാനോ-ബ്ലാക്ക് ഫിനിഷ് സെന്റർ കൺസോൾ, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എം‌ബി‌യു‌എക്സ് സാങ്കേതികവിദ്യയുള്ള 10.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ആഢംബര കൂപ്പെയുടെ ക്യാബിനിൽ ഉൾക്കൊള്ളുന്നു.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

തീർന്നില്ല, ഒന്നിലധികം ക്ലെമറ്റ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, വിവിധ ഡ്രൈവിംഗ് മോഡുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഡ്രൈവർ, മെമ്മറി പ്രവർത്തനമുള്ള പാസഞ്ചർ സീറ്റുകൾ എന്നിവയും മെർസിഡീസ് ബെൻസ് പുതിയ AMG GLC 43 കൂപ്പെയുടെ പ്രത്യേകതയാണ്.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് പുതിയ മെർസിഡീസ് കൂപ്പെയ്ക്ക് കരുത്തേകുന്നത്. ഇത് 390 bhp പവറിൽ 520 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ 4 മാറ്റിക് സിസ്റ്റം വഴി ഓൾ-വീൽ ഡ്രൈവും സ്റ്റാൻഡേർഡാണ്.

പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ച് മെർസിഡീസ്; വില 76.70 ലക്ഷം രൂപ

പെർഫോമൻസിന്റെ കാര്യത്തിൽ മെർസിഡീസ് AMG GLC 43 വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. കൂടാതെ പരമാവധി വേഗത 250 കിലോമീറ്ററായും പരിമിതപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
English summary
New Mercedes Benz AMG GLC 43 4MATIC Coupe Launched In India. Read in Malayalam
Story first published: Tuesday, November 3, 2020, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X