ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

ഡീലര്‍ഷിപ്പുകളുടെയും സര്‍വ്വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ച് റെനോ. രാജ്യത്തുടനീളമുള്ള 194 ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കന്നത്.

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്. ടെസ്റ്റ് ഡ്രൈവിനും മറ്റുമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

അതോടൊപ്പം ജിവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുമെന്നും കമ്പനി പറഞ്ഞു. ഇനിയും തുറക്കാനുള്ള ഡീലര്‍ഷിപ്പുകളും മറ്റ് സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

MOST READ: ക്രൂയിസര്‍ നിരയിലേക്ക് റോനിന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

ഇതിനൊപ്പം സമൂഹിക അകലം പാലിക്കുകയും അതത് ഡീലര്‍ഷിപ്പുകളിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യ സ്‌ക്രീനിങ്ങിന് വിധേയമാക്കിയ ശേഷമായിരിക്കും ജോലിയില്‍ പ്രവേശിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

അതോടൊപ്പം ഈ ലോക്ക്ഡൗണ്‍ നാളുകളില്‍ വലിയ പ്രതിസന്ധിയാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. വിപണിയെ കാര്യക്ഷമമാകുന്നതിനായി നിരവധി ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: നാട്ടിലേക്ക് പറക്കാം സൗജന്യമായി; സ്‌നേഹസമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ്

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

ബൈ നൗ പേ ലേറ്റര്‍ (Buy Now Pay Later) എന്നൊരു ഫിനാന്‍സ് പദ്ധതിയും ഇതിനൊപ്പം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ മൂന്ന് മാസത്തേക്ക് ഈഎംഐ അടവുകള്‍ അടയ്ക്കേണ്ട ആവശ്യമില്ല.

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റെനോ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വ്വീസും കമ്പനി നീട്ടിയിരുന്നു.

MOST READ: പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

ഇതിനുപുറമെ, അടിയന്തിര സാഹചര്യങ്ങളിലുള്ള റോഡ് സൈഡ് അസിസ്റ്റന്‍സ് സംവിധാനവും മറ്റ് സര്‍വീസ് സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് റെനോ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

കമ്പനി സംബന്ധിച്ച് മറ്റ് വാര്‍ത്തകളിലേക്ക് വന്നാല്‍ ട്രൈബര്‍ എഎംടി പതിപ്പിന്റെ അരങ്ങേറ്റമാണ് ഇനി നടക്കാനുള്ളത്. മെയ് 18 -ന് വാഹനത്തെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: കൊവിഡ്-19; 1.2 കോടി രൂപ സംഭാവന ചെയ്ത് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

ഡീലര്‍ഷിപ്പും സര്‍വീസ് സെന്ററുകളും തുറന്ന് റെനോ

വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ നേട്ടങ്ങള്‍ സമ്മാനിച്ചുകൊടുത്ത വാഹനമാണ് ട്രൈബര്‍. പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്നെ 20,000 യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാന്‍ വാഹനത്തിന് സാധിച്ചിരുന്നു.

More from DriveSpark

Article Published On: Wednesday, May 13, 2020, 21:37 [IST]
English summary
Renault Resumes Operation, Selected Dealership And Service Centers Reopen. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X