ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

ബിഎസ് VI കിക്‌സിനായുള്ള ബുക്കിങ് ആരംഭിച്ച് നിസാന്‍. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

അതേസമയം ഓണ്‍ലൈന്‍ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 50,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ബുക്കിങ് പിന്‍വലിച്ചാല്‍ ഈ തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

മോഡലിനായുള്ള ബുക്കിങ് മെയ് 15 -ന് ആരംഭിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ എന്ന് വാഹനം ഉപഭോക്താക്കളുടെ കൈകളില്‍ എത്തി തുടങ്ങും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിച്ചേക്കുമെന്നാണ് സൂചന. അടുത്തിടെ വാഹനത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരുന്നു.

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ നാല് വകഭേദങ്ങളിലായിരിക്കും വാഹനം വിപണിയില്‍ എത്തുന്നത്. വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത ബിഎസ് VI -ലേക്ക് നവീകരിച്ച് പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ്.

MOST READ: കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ലഭ്യമായ സുചനകള്‍ പ്രകാരം ഈ എഞ്ചിന്‍ 156 bhp കരുത്തും 254 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

ആറ് സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ഗിയര്‍ ഓപ്ഷന്‍. 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് ഡസ്റ്ററില്‍ കണ്ട അതേ എഞ്ചിന്‍ തന്നെയാണിത്. പുതിയ എഞ്ചിന്‍ ലഭിക്കുന്നതോടെ കിക്ക്‌സ് അതിന്റെ ശ്രേണിയിലെ കരുത്ത് കൂടിയ മോഡലാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിനുകളായിരുന്ന ഈ വാഹനത്തില്‍ മുമ്പ് നല്‍കിയിരുന്നത്. ഇതില്‍ 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ ഉത്പാദനം നിസാന്‍ പൂര്‍ണമായും അവസാനിപ്പിച്ചു.

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

1.5 പെട്രോള്‍ എഞ്ചിന് പകരമായിട്ടാണ് ഇപ്പോള്‍ ബിഎസ് VI നിലാവാരത്തിലുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നല്‍കിയിരിക്കുന്നത്. പുതിയ എഞ്ചിനില്‍ കിക്‌സിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 16.3 കിലോമീറ്റര്‍ ആണ്.

MOST READ: ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI കിക്സിന്റെ ബുക്കിങ് ആരംഭിച്ച് നിസാന്‍

ടര്‍ബോ എഞ്ചിനിലേക്ക് മാറുന്നതിനൊപ്പം ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Select Nissan dealerships start accepting bookings for new 2020 Kicks BS 6. Read in Malayalam.
Story first published: Friday, May 15, 2020, 19:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X