പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വിഷന്‍ ഇന്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി സ്‌കോഡ അതിന്റെ പുതിയ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു. നിലവിലെ സാഹചര്യമാണ് വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചത്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോഴിതാ പരീക്ഷണയോട്ടത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എങ്കിലും ഇത് പ്രെഡക്ഷന്‍ പതിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ബിഎസ് VI യൂണികോണിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

കരോക്കിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ മിഡ്-സൈസ് എസ്‌യുവിയായിരിക്കും വിഷന്‍ ഇന്‍. MQB AO IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ്‌യുവിയുടെ നിര്‍മ്മാണം.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. സ്‌കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്‍കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍.

MOST READ: മാഗ്നൈറ്റിനെ ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങി നിസാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

സ്‌കോഡയുടെ മറ്റ് മോഡലുകളിലേതിന് സമാനമായ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന്റെ സവിശേഷതകളാകും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് താഴെയായി സ്‌കിഡ് പ്ലേറ്റും ലഭ്യമാക്കുമെന്നാണ് സൂചന. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്‌യുവി പ്രതിഛായ വാഹനത്തിന് സമ്മാനിക്കും.

MOST READ: മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പിന്നാലെ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാകും വശങ്ങളിലെ മറ്റൊരു സവിശേഷത. 4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളാകും പിന്നിലെ ആകര്‍ഷണം. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍. മധ്യഭാഗത്ത് സ്‌കോഡ എന്ന് എഴുതിയിരിക്കുന്നത് കാണാം.

MOST READ: പുതിയ അപ്പാച്ചെ RTR 160 4V ബംഗ്ലാദേശിൽ അവതരിപ്പിച്ച് ടിവിഎസ്; കൂട്ടിന് ബ്ലൂടൂത്ത് കണക്‌ടിവിറ്റിയും

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

നീളത്തിലുള്ള ഒരു ലൈറ്റ് ബാര്‍ താഴെയായി ഇടംപിടിച്ചേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

കമിക്കിന്റേതിന് സമാനമായ അകത്തളം വിഷന്‍ ഇന്‍ മോഡലിനും ലഭിക്കുക. ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ പ്രെഡക്ഷന്‍ പതിപ്പ്; സ്‌പൈ ചിത്രങ്ങള്‍

1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

Image Courtesy: Tushar Atre

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Vision IN Production-Spec Spotted Testing. Read in Malayalam.
Story first published: Wednesday, December 30, 2020, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X