അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

HBX കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മിനി എസ്‌യുവിയെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡൽ അടുത്ത വർഷം തന്നെ വിൽപ്പനയ്ക്ക് എത്തിയേക്കും.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

വിപണി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന HBX മിനി എസ്‌യുവിയുടെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ഇന്റീരിയറിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടീം-ബിഎച്ച്പി പുറത്തുവിട്ട ചിത്രത്തിൽ ഡാഷ്‌ബോർഡിനെ കുറിച്ചുള്ള വ്യക്തതയാണ് നമുക്ക് ലഭിക്കുന്നത്. സ്പൈ ചിത്രങ്ങളിൽ നിന്ന് കാണുന്നതുപോലെ സെന്റർ കൺസോളും ഡാഷ്‌ബോർഡും കൺസെപ്റ്റ് പതിപ്പിന് സമാനമായ ഒരു ഡിസൈൻ തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

MOST READ: ആൾട്രോസ് മുതൽ i20 വരെ; ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകൾ

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ടാറ്റ HBX എസ്‌യുവിയിൽ ത്രീ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടർ സ്റ്റിയറിംഗ് വീൽ, മൗണ്ട്ഡ് കൺട്രോളുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കറുത്ത നിറത്തിൽ ഫിനിഷ് ചെയ്ത ഡാഷ്‌ബോർഡ് എന്നിവ സിൽവർ ആക്സന്റുകളോടെ കമ്പനി പൂർത്തീകരിക്കും.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

മധ്യഭാഗത്തും ഡാഷ്‌ബോർഡിന്റെ വശങ്ങളിലും ചതുരാകൃതിയിലുള്ള എസി വെന്റുകളായിരിക്കും ഇടംപിടിക്കുക. മിനി എസ്‌യുവിയിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാകും ടാറ്റ വാഗ്‌ദാനം ചെയ്യുക.

MOST READ: പഴയ കാറുകളിൽ നിന്ന് ട്രാൻഫോർമർ റോബോട്ടുകളെ ഉരുവാക്കി ചൈനീസ് യുവാവ്

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ യൂണിറ്റ് പരമാവധി 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഉയർന്ന വേരിയന്റുകളിൽ ഓപ്‌ഷണലായി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യാനും ടാറ്റ മോട്ടോർസിന് കഴിയും. കൂടാതെ ഒരു 1.0 ലിറ്റർ ടർബോ എഞ്ചിനും വാഹനത്തിൽ പരിചയപ്പെടുത്തിയേക്കും.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

കാറിന്റെ പുറംമോടിയിൽ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീൽ ഡിസൈൻ കാണും. അതോടൊപ്പം റാപ്എറൗണ്ട് ടെയിൽ ലൈറ്റുകളും ഉണ്ടാകുമെന്ന് പരീക്ഷണയോട്ട ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൺസെപ്റ്റ് മോഡലിന് സമാനമാണ്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ HBX അടുത്തിടെ അതിന്റെ മുൻ ഡിസൈൻ വെളിപ്പെടുത്തിയിരുന്നു. ഇത് ബ്രാൻഡിന്റെ നിലവിലെ മുൻനിര മോഡലായ ഹാരിയറിന് സമാനമാണെന്നാണ് പറയപ്പെടുന്നത്. ഡ്യുവൽ ഹെഡ്‌ലാമ്പ് സജ്ജീകരണവും എൽ‌ഇഡി ഡി‌ആർ‌എല്ലുകളും പ്രധാന ക്ലസ്റ്റർ ഫ്രണ്ട് ബമ്പറിലാകും കാണാൻ സാധിക്കുക.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

HBX കൺസെപ്റ്റിനെ ആശ്രയിച്ച് 3840 മില്ലീമീറ്റർ നീളവും 1822 മില്ലീമീറ്റർ വീതിയും 1635 മില്ലീമീറ്റർ ഉയരവുമുണ്ടെങ്കിലും എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡലിൽ അളുകൾ അല്പം വ്യത്യാസപ്പെട്ടേക്കാം.

MOST READ: പ്രതിമാസം 40,000 യൂണിറ്റ് വിൽപ്പന ലക്ഷ്യംവെച്ച് ടാറ്റ; കരുത്തേകാൻ ഗ്രാവിറ്റാസും HBX എസ്‌യുവിയും

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ ടാറ്റ HBX എത്തുമ്പോൾ മിനി എസ്‌യുവി എതിരാളികളായ മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയുമായാകും മാറ്റുരയ്ക്കുക. ടാറ്റയുടെ എൻട്രി ലെവൽ യുവി എന്ന നിലയിൽ ഇത് നെക്‌സോണിന് താഴെയായി വാഹനത്തെ സ്ഥാപിക്കാനാണ് സാധ്യതയും.

അകത്തളവും മനോഹരം; HBX മിനി എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ വർഷാവസാനത്തോടെ HBX വിൽപ്പനയ്ക്ക് എത്തേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം അവതരണം മാറ്റിവെക്കുകയായിരുന്നു. എന്നിരുന്നാലും HBX 2021 മെയ് മാസത്തോട ഇന്ത്യയിൽ ടൈമറോ എന്നപേരിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Most Read Articles

Malayalam
English summary
Tata HBX SUV Interiors Spied. Read in Malayalam
Story first published: Friday, December 18, 2020, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X