Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 2 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 2 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 3 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Movies
ജാഡയാണോ മോനൂസെ? ഇന്ദ്രജിത്തിനെ നോക്കി പൂര്‍ണിമ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- Finance
കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ
- News
'പ്രചാരണമഴിച്ചുവിട്ടിട്ട് ഇത്തരക്കാർക്ക് എന്ത് കിട്ടാനാണ്? ഇവരുടെ മനോനില ശവം തീനികൾക്ക് സമാനമാണ്';സലാം ബാപ്പു
- Sports
IPL 2021: അവന് കെകെആറിന്റെ തുറുപ്പീട്ടാണ്, ലേലത്തില്‍ കൈവിടാതിരുന്നത് അതുകൊണ്ടെന്ന് ഓജ
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അൾട്രാ T.7 ലൈറ്റ് കൊമേഴ്‌സ്യൽ ട്രക്കിനെ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്
നഗര ഗതാഗതത്തിനായി രൂപകൽപ്പന ചെയ്ത അൾട്രാ T.7 ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (LCV) അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. വിവിധ ഡെക്ക് നീളവും 4-ടയർ, 6-ടയർ ഓപ്ഷനുകളുമുള്ള ഒരു മോഡുലാർ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

വാഹനത്തിന് ഏഴ് ടൺ ഗ്രോസ് വെഹിക്കിൾ വിഭാഗത്തിൽ ഏറ്റവും ഉയർന്ന പേലോഡ് ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 1,900 മില്ലീമീറ്റർ വീതിയും ഇടുങ്ങിയ തെരുവുകളിലൂടെയും ഇറുകിയ കോണുകളിലൂടെയും സഞ്ചരിക്കാൻ എളുപ്പമുള്ള അൾട്രാ ക്യാബിന്റെ സ്ലീക്കർ പതിപ്പും അൾട്രാ T.7-ൽ ഉൾക്കൊള്ളുന്നു.

ട്രക്കിന് ക്ലിയർ-ലെൻസ് ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളുമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. ഇ-കൊമേഴ്‌സ് ഉൽപ്പന്നങ്ങളുടെ ഗതാഗതം, FMCG, വ്യാവസായിക ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ്, അവശ്യവസ്തുക്കൾ, എൽപിജി സിലിണ്ടറുകൾ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ട്രക്ക് ഉപയോഗിക്കാം.
MOST READ: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടര്‍ അവതരിപ്പിച്ച് സോനാലിക; വില 5.99 ലക്ഷം രൂപ

അതേസമയം വാക്സിനേഷൻ, ഫാർമസ്യൂട്ടിക്കൽസ്, നശിക്കുന്ന വസ്തുക്കൾ, മുട്ട, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, കാർഷികോൽപ്പന്നങ്ങൾ എന്നിവയ്ക്ക് T.7 ട്രക്കിന്റെ റീഫർ വേരിയന്റുകൾ അനുയോജ്യമാണ്.

99 bhp കരുത്തിൽ 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ 4SPCR എഞ്ചിനാണ് അൾട്രാ T.7-ൽ പ്രവർത്തിക്കുന്നത്. ക്രാഷ്-ടെസ്റ്റുചെയ്ത ക്യാബിൻ, എയർ ബ്രേക്കുകൾ, ക്രമീകരിക്കാവുന്ന ഇരിപ്പിടങ്ങൾ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് പവർ സ്റ്റിയറിംഗ്, ഡാഷ് മൗണ്ട് ചെയ്ത ഗിയർ ഷിഫ്റ്റർ എന്നിവയും ട്രക്കിലുണ്ട്.
MOST READ: ഇന്ത്യൻ വിപണിയിലേക്ക് ഡീസൽ ഇല്ല പെട്രോൾ മോഡലുകൾ മാത്രമെന്ന് സിട്രൺ

സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ ഒരു മ്യൂസിക് സംവിധാനവും യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് പോർട്ടും ടാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ സ്വാഗതാർഹമാണ്. ഫ്ലീറ്റ് എഡ്ജ് - ടാറ്റ മോട്ടോർസിന്റെ കണക്റ്റഡ് വെഹിക്കിൾ സൊലൂഷനും ട്രക്കിനുണ്ട്.

ഫിനാൻസിംഗ് ഓപ്ഷനുകൾ, രാജ്യവ്യാപകമായി സർവീസ് പിന്തുണ, മൂന്ന് വർഷത്തെ അല്ലെങ്കിൽ മൂന്ന് ലക്ഷം കിലോമീറ്റർ വാറന്റി, സമ്പൂർണ സേവാ 2.0, ടാറ്റ സമർത്ത് എന്നിവയും അൾട്രാ T.7-യിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: ജനുവരി മുതൽ മാഗ്നൈറ്റിന് വില കൂടും; പ്രാരംഭ വില ഇനി 5.54 ലക്ഷം രൂപ

കമ്പനിയുടെ വാണിജ്യ വാഹന ഡ്രൈവർ ക്ഷേമ പദ്ധതി, അപ്‌ടൈം ഗ്യാരണ്ടി, ഓൺ-സൈറ്റ് സേവനം, ഇഷ്ടാനുസൃതമാക്കിയ വാർഷിക അറ്റകുറ്റപ്പണി, ഫ്ലീറ്റ് മാനേജുമെന്റ് പരിഹാരങ്ങളും ട്രക്ക് സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നുണ്ട്.

അതേസമയം 2021 ജനുവരി മുതൽ ഇന്ത്യയിലെ വാണിജ്യ വാഹന നിരയിലുടനീളം വില വർധനവുണ്ടാകുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. മെറ്റീരിയല്‍, ഇന്‍പുട്ട് ചെലവുകളുടെ ക്രമാനുഗതമായ വര്‍ധനവും ബിഎസ്-VI ലേക്കുള്ള മാറ്റം എന്നിവയാണ് വില പരിഷ്ക്കരണത്തിന് പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി.

വാഹനങ്ങള്‍ക്കുള്ള വില വര്‍ധനവ് എത്രയാകുമെന്ന് ടാറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഉചിതമായ വില പരിഷ്‌ക്കാരങ്ങളാകും നടപ്പിലാക്കുകയെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. മോഡല്‍, വേരിയന്റ്, തെരഞ്ഞെടുത്ത ഇന്ധന തരം എന്നിവയുടെ കൃത്യമായ വര്‍ധനവ് കമ്പനി ഉടന്‍ പ്രഖ്യാപിക്കും.

മറ്റ് പ്രമുഖ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളെല്ലാം മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചപ്പോൾ ടാറ്റ ഇതുവരെ വില വര്‍ധനവിനെ കുറിച്ച് സൂചനയൊന്നും നൽകിയിട്ടില്ല എന്നത് കൗതുകമുണർത്തിയിട്ടുണ്ട്.