2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

ഓട്ടോ ഷാങ്ഹായിയുടെ പുതിയ പതിപ്പിൽ പുതിയ 2021 മോഡൽ വെൽഫയർ ആഢംബര എംപിവിയെ പരിചയപ്പെടുത്തി ടൊയോട്ട. 'ക്രൗൺ' പേരിലാണ് പ്രീമിയം വാഹനത്തിന്റെ പുതിയ ആവർത്തനത്തിന് കമ്പനി പേരിട്ടിരിക്കുന്നത്.

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

അതായത് ഇനി മുതൽ ചൈനീസ് വിപണികളിൽ വെൽഫയർ ക്രൗൺ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സാരം. പുതിയ ബാഡ്ജ് സ്വീകരിച്ചതിനൊപ്പം വളരെ സൂക്ഷ്മമായ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും എംപിയിൽ ഇടംപിടിച്ചിട്ടുണ്ട്.

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

അടിസ്ഥാനപരമായി ഇത് ഐതിഹാസിക ക്രൗൺ ലോഗോയുള്ള ഒരു മിനിവാനാണ് എന്നുവേണമെങ്കിവും വിശേഷിപ്പിക്കാം. കൂടാതെ ചില വിപണികളിൽ ലെക്സസ്-ബാഡ്ജ്ഡ് എൽഎം പതിപ്പും ഉണ്ട്. ക്രൗൺ (വെൽഫയർ) ചൈനയിൽ മാത്രമായാകും വിൽപ്പനയ്‌ക്കെത്തുക.

MOST READ: പുറകിൽ അത്ര തണുപ്പ് പോര? വെറും 80 രൂപ ചെലവിൽ പിൻ എസി വെന്റ് സജ്ജമാക്കാം; വീഡിയോ

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

2021 പതിപ്പിന്റെ രൂപകൽപ്പനയിലേക്ക് നോക്കുമ്പോൾ ബോൾഡ് ക്രോം വിശദാംശങ്ങളുടെ അമിത ഉപയോഗം വാഹനത്തിന്റെ ഒരു പ്രധാന ഭാഗമായി തന്നെ തുടരുന്നു. ഇത് ഗ്രില്ലിലും സൈഡ് കർട്ടനിലുമാണ് അധികവും കാണാനാവുക.

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

പുതുരൂപം ആവാഹിക്കാനായി ഫ്രണ്ട് ബമ്പറും ടൊയോട്ട ഒന്ന് മിനുക്കിയിട്ടുണ്ട്. പക്ഷേ ഹെഡ്‌ലൈറ്റുകളും ഡി‌ആർ‌എല്ലുകളും സമാനമായാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രൊഫൈലും പിൻഭാഗവും പോലും ഇന്ത്യയിൽ വിൽക്കുന്ന വെൽഫയറിന് സമാനമാണ്.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

മറ്റ് വിപണികളിൽ ദീർഘകാലമായി ക്രൗൺ എന്ന പേര് ഉപയോഗിക്കുന്നത് ഒരു സെഡാനാണ്. ഇത് തികച്ചും വ്യത്യസ്തമായ ഒരു മോഡലാണ്. ഇത് ടൊയോട്ടയുടെ ടിഎൻ‌ജി‌എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും.

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

ക്രൗൺ എംപിവിയിലെ (വെൽ‌ഫയർ) എഞ്ചിൻ ഓപ്ഷനുകളിലും മാറ്റമില്ല. ഹൈബ്രിഡ് സംവിധാനം, ഇലക്ട്രിക് മോട്ടോർ എന്നിവയുള്ള 2.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിൻ തന്നെയാണ് വാഹനത്തിന് തുടിപ്പേകുന്നത്.

MOST READ: ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

2021 വെൽഫയർ 'ക്രൗൺ' അവതരിപ്പിച്ച് ടൊയോട്ട

സ്റ്റാൻഡേർഡായി സിവിടി ഗിയർബോക്സിലേക്ക് ജോടിയാക്കിയ എഞ്ചിൻ പരമാവധി 161 bhp പവർ ഔട്ട്‌പുട്ടാണ് വാഗ്ദാനം ചെയ്യുന്നത്. ചൈനയിലും പ്രീമിയം വാഹന ശ്രേണിയിൽ തന്നെയാണ് ക്രൗൺ സ്ഥാനംപിടിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
All New 2021 Toyota Vellfire Luxury MPV Showcased In Auto Shanghai. Read in Malayalam
Story first published: Sunday, April 25, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X