ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് പോളോ. വര്‍ഷങ്ങളായി ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും വാഹനം സമ്മാനിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എന്നാല്‍ എതിരാളികളുടെ എണ്ണം കൂടുകയും, മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുമ്പോഴും പോളോ മാറ്റമില്ലാതെ തുടരുന്നു. ഈ രീതിയില്‍ അധികകാലം മുന്നോട്ട് പോകില്ല എന്ന് ബ്രാന്‍ഡിനും ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇപ്പോള്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് കമ്പനി. വൈകാതെ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതുതലമുറ പോളോയെക്കുറിച്ച് ഇതിനകം തന്നെ ധാരാളം കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആകസ്മികമായി, ഇന്ത്യയിലേക്കുള്ള Mk6 പോളോയ്ക്കായി ഒരു പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വിദേശ വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കി.

MOST READ: ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

2021 ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് മികച്ചതായി കാണപ്പെടുന്നു, ഒപ്പം മികച്ച ഡ്രൈവര്‍ സഹായ സവിശേഷതകളും നിരവധി മാറ്റങ്ങളും വാഹനത്തിലുണ്ട്. പ്രധാന മാറ്റങ്ങളും സവിശേഷതകളും എന്തൊക്കെയെന്ന് പരിശോധിക്കാം.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എക്‌സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍

പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, പുതുമയുള്ളതാക്കാന്‍ ഒരു പുതിയ ബമ്പര്‍, പുതുക്കിയ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് പോളോ ഹാച്ചിനെ ഫോക്‌സ് വാഗണ്‍ നവീകരിച്ചിരിക്കുന്നത്.

MOST READ: ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഗ്രില്ലിലെ പുതിയ ലൈറ്റ് സ്ട്രിപ്പ് പുതിയ ഗോള്‍ഫില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. പിന്‍ഭാഗത്ത്, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളുമായിട്ടാണ് പോളോ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. ഇതിനായി ടെയില്‍ ഗേറ്റ് പുനര്‍രൂപകല്‍പ്പന ചെയ്തു.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഡിഫ്യൂസര്‍ പോലുള്ള ഇഫക്റ്റുള്ള പുതിയ റിയര്‍ ബമ്പറും ഇതിന് ലഭിക്കുന്നു. മാത്രമല്ല, വശങ്ങളെ മനോഹരമാക്കുന്നതിന് ഒരു പുതിയ സെറ്റ് അലോയ് വീലുകളും വാഹനത്തിന് ലഭിക്കുന്നു.

MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇന്റീരിയര്‍ അപ്ഡേറ്റുകള്‍

ഒറ്റനോട്ടത്തില്‍, ഇന്റീരിയര്‍ നിലവിലെ പതിപ്പിന് സമാനമാണെന്ന് തോന്നാം. എന്നാല്‍ സൂക്ഷമമായി പരിശോധിച്ചാല്‍ വലിയ ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ നിന്നുള്ള ഘടകങ്ങള്‍ കാണാന്‍ സാധിക്കും.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണില്‍ കണ്ട പുതിയ ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോളുകള്‍ ഇതിന് ഉദാഹരണമാണ്. പുതിയ ലോഗോയുള്ള സ്റ്റിയറിംഗ് വീല്‍ പോലും ഫോക്‌സ്‌വാഗന്റെ ID കാറുകളില്‍ നിന്ന് കടമെടുക്കുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വലുതായി, ഇപ്പോള്‍ ഇത് 9.2 ഇഞ്ച് ആണ്.

MOST READ: കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുതിയ സവിശേഷതകള്‍

നിരവധി പുതിയ സവിശേഷതകളാണ് 2021 പോളോയ്ക്ക് ലഭിക്കുന്നത്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റന്റ് സവിശേഷത എന്നിവയും ലഭിക്കും.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള കീലെസ് എന്‍ട്രി എന്നിവ പഴയ പതിപ്പിന് സമാനമായി തുടരും.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിളിറ്റി കണ്‍ട്രോള്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എഞ്ചിന്‍ ഓപ്ഷന്‍

അന്താരാഷ്ട്ര തലത്തില്‍, പോളോ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുമായി തുടരുന്നു. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ രണ്ട് ട്യൂണിങ്ങുകളില്‍ ലഭ്യമാണ്. 95 bhp കരുത്തിലും 110 bhp കരുത്തിലും.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഈ 1.0 ലിറ്റര്‍ TSI എഞ്ചിന്റെ രണ്ട് പതിപ്പുകളും 7 സ്പീഡ് DSG ഗിയര്‍ബോക്സിനൊപ്പം ലഭ്യമാണ്. ഇന്ത്യയില്‍ അവതരിപ്പിച്ച് കഴിയുമ്പോള്‍, ടൈഗൂണില്‍ ഉപയോഗിച്ച് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഉപയോഗിച്ച് പോളോ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യാം.

ഫോക്‌സ്‌വാഗണ്‍ പോളോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇന്ത്യന്‍ അവതരണം

മുമ്പ് പറഞ്ഞതുപോലെ, MK5 പോളോയ്ക്ക് പകരമായി ഈ പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. MK6 പോളോയുടെ അതേ സ്‌റ്റൈലിംഗ് സൂചനകള്‍ നല്‍കുന്നതിനിടയില്‍ ചിലവുകള്‍ നിയന്ത്രിക്കുന്നതിനായി MWB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. 7 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നതും.

Most Read Articles

Malayalam
English summary
Volkswagen Planning To Introduce 2021 Polo In India, You Must Know These Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X