ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ വാഹനങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡൽ. ഇന്ത്യൻ വിപണിക്കായി ഓഫ് റോഡ് എസ്‌യുവിയുടെ 5-ഡോർ പതിപ്പിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

ഇപ്പോൾ ഈ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരവും ലഭിച്ചിരിക്കുകയാണ്. മഹീന്ദ്ര ഉടൻ തന്നെ 5 ഡോർ ഥാർ പ്രോട്ടോടൈപ്പ് ബൊലേറോയുടെ ബോഡി ഉപയോഗിച്ച് പരീക്ഷിക്കാൻ തുടങ്ങും. ഓഫ്-റോഡ് എസ്‌യുവിയുടെ പുതിയ, വലിയ പതിപ്പ് ദൈനംദിന ഡ്രൈവിംഗ് ആവശ്യത്തിനായി കൂടുതൽ പ്രായോഗിക ഓപ്ഷനായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ വലിയ വീൽബേസിൽ ഇരുന്ന് കൂടുതൽ ക്യാബിൻ ഇടം വാഗ്ദാനം ചെയ്യും. അതായത് മുതിർന്ന മുതിർന്ന യാത്രക്കാരെ പിൻസീറ്റിൽ ഉൾക്കൊള്ളാൻ വാഹനം പ്രാപ്‌തമാകുമെന്ന് സാരം.

MOST READ: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

വരാനിരിക്കുന്ന 5 ഡോർ മഹീന്ദ്ര ഥാറിന്റെ വിശദാംശങ്ങൾ വിരളമാണെങ്കിലും നിലവിലുള്ള മോഡലുമായി അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, എഞ്ചിൻ സജ്ജീകരണം എന്നിവ പങ്കിടാൻ സാധ്യതയുണ്ട്.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

വലിയ എസ്‌യുവി ഒരേ GEN3 ലാൻഡർ-ഫ്രെയിം ചാസിയിൽ രൂപകൽപ്പന ചെയ്യപ്പെടുമ്പോ വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ബോഡി അധിക ഡോറുകളായിരിക്കും പരിചയപ്പെടുത്തുക.

MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

അതോടൊപ്പം തന്നെ സിഗ്നേച്ചർ 6-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഡി‌ആർ‌എല്ലുകളുള്ള റെട്രോ-സ്റ്റൈൽ ഹെഡ്‌ലാമ്പുകൾ, ഉയർത്തിയ ഫെൻഡറുകൾ എന്നിവ 3-ഡോർ പതിപ്പിൽ നിന്ന് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

മുകളിൽ സൂചിപ്പിച്ചതുപോലെ 5-ഡോർ മഹീന്ദ്ര ഥാർ നിലവിലുള്ള മോഡലിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാക്കും. 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോ പെട്രോൾ, 2.2 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് ഓഫ് റോഡ് എസ്‌യുവി വരിക.

MOST READ: ലിമിറ്റഡ് എഡിഷൻ കിറ്റിൽ ക്ലാസി രൂപത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ് LXi

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കാം. 4X4 സിസ്റ്റവും കുറഞ്ഞ അനുപാതമുള്ള മാനുവൽ-ഷിഫ്റ്റ് ട്രാൻസ്ഫർ കേസും ഥാർ മോഡൽ നിരയിലുടനീളം സ്റ്റാൻഡേർഡാണ്.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

മഹീന്ദ്ര ഥാറിന് (3-ഡോർ) പുതിയ 180എംസ്റ്റാലിയൻ പ്രോ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന 5 ഡോർ എസ്‌യുവിയിലും ഇതേ ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് സാധിക്കും.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

കഴിഞ്ഞ ഒക്ടോബറില്‍ വിപണിയില്‍ അവതരിപ്പിച്ച രണ്ടാംതലമുറ ഥാർ എസ്‌യുവിക്കായി 50,000 ത്തിലധികം ബുക്കിംഗുകളാണ് മഹീന്ദ്ക സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നീണ്ട കാത്തിരിപ്പ് കാലയളവ് വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്താതിരിക്കാനുള്ള കാരണമാകുന്നുമുണ്ട്.

ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പും അധികം വൈകാതെ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിനായുള്ള ബുക്കിംഗ് കാലയളവ് ഒരു വര്‍ഷം വരെയാണെന്നാണ് അഭ്യൂഹങ്ങൾ. കൂടാതെ മഹാരാഷ്ട്ര ലോക്ക്ഡൗണിനായി തയ്യാറെടുക്കുന്നതോടെ നാസിക് പ്ലാന്റിലെ കമ്പനിയുടെ നിർമാണത്തേയും ഇത് ബാധിക്കും.

Most Read Articles

Malayalam
English summary
Mahindra Thar 5 Door Project Received Official Approval. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X