ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ 'ഫ്യൂച്ചർ ഷെയർ' പദ്ധതികൾ പ്രഖ്യാപിച്ച് സിട്രൺ. പുതിയ പ്രീമിയം എസ്‌യുവിയായ C5 എയർക്രോസിന്റെ ഔദ്യോഗിക ഡെലിവറി രാജ്യത്താകമാനം ആരംഭിച്ച വേളയിലാണ് ഈ സ്കീമിനെ കുറിച്ച് ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

ഈ പദ്ധതിക്ക് കീഴിൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്രതിമാസം 49,999 രൂപ പേയ്‌മെന്റ് നൽകി ഒരു സിട്രൺ എസ്‌യുവി സ്വന്തമാക്കാം. പതിവ് മെയിൻന്റെനൻസ്, വിപുലീകൃത വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ്, 5 വർഷം വരെ ഓൺ-റോഡ് ധനസഹായം തുടങ്ങിയ സവിശേഷതകളും പാക്കേജിൽ ഉൾപ്പെടുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

പുതിയ C5 എയർക്രോസ് എസ്‌യുവിയിൽ സിട്രൺ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാമിലെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നുവെന്നും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി തങ്ങളുടെ സിട്രൺ 360 ഡിഗ്രി കംഫർട്ടിന്റെ ബ്രാൻഡ് തത്വചിന്തയുമായി ഇത് ബന്ധപ്പെടുന്നുവെന്നും കമ്പനിയുടെ സെയിൽസ് & മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചാര പറഞ്ഞു.

MOST READ: പ്രീമിയം മേക്ക് ഓവറുമായി ബോൾഡ് ലുക്കിൽ തിളങ്ങി ടാറ്റ നെക്സോൺ

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

സിട്രന്റെ ആദ്യ മോഡലായ C5 എയർക്രോസ് ഈ മാസം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 29.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ആരംഭിക്കുന്ന പ്രീമിയം എസ്‌യുവിയുടെ പ്രധാന എതിരാളി ജീപ്പ് കോമ്പസാണ്.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി നിരത്തിലെത്തുന്നത്. ഫ്രഞ്ച് കാർ നിർമാതാവിൽ നിന്നുള്ള പ്രീമിയം മിഡ്-സൈസ് എസ്‌യുവിക്ക് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ സവിശേഷവും വ്യത്യസ്തവുമായ മുൻവശമാണ് സിട്രൺ ഒരുക്കിയിരിക്കുന്നത്.

MOST READ: ലിമിറ്റഡ് എഡിഷൻ കിറ്റിൽ ക്ലാസി രൂപത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ് LXi

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

റൂഫ് റെയിലുകൾ, 18 ഇഞ്ച് സ്വിൽ ആകൃതിയിലുള്ള അലോയ് വീലുകൾ, വിൻഡോ ഫ്രെയിമിന് ചുറ്റുമുള്ള ക്രോം ബോർഡർ, ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവയാണ് C5 എയർക്രോസിന്റെ മറ്റ് പ്രത്യേകതകൾ.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

പേൾ വൈറ്റ്, ടിജുക്ക ബ്ലൂ, കുമുലസ് ഗ്രേ, പെർല നെറാ ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലായാണ് പുതിയ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഈ നിറങ്ങൾ പൂർണ ബോഡി കളർ, ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ ലഭ്യമാണ്. ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളൂരിലുള്ള കമ്പനിയുടെ പ്ലാന്റിലാണ് എസ്‌യുവി അസംബിൾ ചെയ്യുന്നത്.

MOST READ: റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

വ്യക്തിഗതമായി ക്രമീകരിക്കാൻ കഴിയുന്ന മൂന്ന് സ്വതന്ത്ര പിൻ സീറ്റുകളാണ് അകത്തളത്തിലെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സംയോജിപ്പിച്ച എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, അതിൽ മൗണ്ട് ചെയ്ത കൺട്രോളുകൾ, പനോരമിക് സൺറൂഫും ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ് സവിശേഷതകളും ഇന്റീരിയറിലേക്ക് സിട്രൺ ചേർക്കുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

ഒരൊറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് C5 എയർക്രോസ് എസ്‌യുവി വിപണിയിൽ എത്തുന്നത്. ഇത് പരമാവധി 175 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ജീപ്പ് കോമ്പസിന് പുറമെ ഹ്യുണ്ടായി ട്യൂസോണും ഫ്രഞ്ച് കാറിന് വിപണിയിൽ നിന്നും വെല്ലുവിളി ഉയർത്തും.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സിട്രൺ, ഫ്യൂച്ചർ ഷെയർ പദ്ധതികൾ പ്രഖ്യാപിച്ചു

തടസമില്ലാത്ത ഉപഭോക്തൃ അനുഭവം, മാനുഷിക കേന്ദ്രീകരണം, ലാ മൈസൺ സിട്രൺ ഫിജിറ്റൽ നെറ്റ്‌വർക്ക് വഴി ഉപഭോക്താക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് റോളണ്ട് ബൗചാര വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroën Announced New Future Sure Plans For Its Customers In India. Read in Malayalam
Story first published: Saturday, April 24, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X