റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ സ്‌കോഡയും ഫോക്‌സ്‌വാഗനും അടുത്ത മാസങ്ങളിൽ വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രണ്ട് മിഡ്-സൈസ് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

അവയ്ക്ക് ശേഷം റാപ്പിഡ്, വെന്റോ എന്നിവയ്ക്ക് പകരമായി മിഡ്-സൈസ് സെഡാനുകളും ബ്രാൻഡുകളുടെ കീഴിൽ അണിനിരക്കാൻ ഒരുങ്ങുകയാണ്. സ്കോഡ റാപ്പിഡിന്റെ പിൻഗാമി 2022-ന്റെ തുടക്കത്തിൽ ആഭ്യന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

ഇപ്പോൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അടുത്തിടെ സ്ലാവിയ എന്ന പേര് ട്രേഡ്മാർക്കിന് സമർപ്പിക്കുകയും ചെയ്‌തിരുന്നു. ആതിനാൽ റാപ്പിഡിന്റെ പിൻഗാമിക്ക് ഈ പേര് ഉപയോഗിക്കാമെന്നാണ് കരുതുന്നത്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

അല്ലെങ്കിൽ ലോറ നെയിംപ്ലേറ്റിന് ഒരു യൂണിക് ഐഡന്റിറ്റി നൽകി ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ പുറത്തുവന്ന പുതിയ പരീക്ഷണ ചിത്രങ്ങളിൽ ബട്ടർഫ്ലൈ ഫ്രണ്ട് ഗ്രിൽ, മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, നിലവിലുള്ള റാപ്പിഡിനെ അപേക്ഷിച്ച് ഒരു വലിയ ഗ്രീൻഹൗസ് എന്നിവയെല്ലാം ഉൾപ്പെടുത്തും.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

അതുകൂടാതെ റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ചെറുതായുള്ള സ്റ്റബ്ബി ബൂട്ട് ഘടന, റാക്ക്ഡ് ഫ്രണ്ട് വിൻഡ്ഷീൽഡ്, ബ്ലാക്ക് അലോയ് വീലുകൾ, മുതലായ കാര്യങ്ങളും പുതുതലമുറ മോഡലിന്റെ ഭാഗമാകുമെന്ന് വ്യക്തം.

MOST READ: ഉത്പാദനം താത്കാലികമായി നിര്‍ത്തുന്നു; വിശദീകരണവുമായി ടൊയോട്ട

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

വാഹനത്തിന്റെ ഉയർന്ന വലിപ്പം ഉയർന്ന ക്യാബിൻ ഇടത്തിലേക്ക് നയിക്കും. ഉയർന്ന പ്രാദേശിക ഉള്ളടക്കമുള്ള MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ലോറ എന്ന് വിളിക്കാൻ സാധ്യതയുള്ള മോഡൽ നിരവധി ഉപഭോക്താക്കളെ ലക്ഷ്യമിടും.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

ഇത് മിഡ്-സൈസ് സെഡാനുകളിലേക്കുള്ള ആവേശം പുനരുജ്ജീവിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം. മൊത്തം നീളം 4,480 മില്ലിമീറ്ററും വീതി 1,749 മില്ലീമീറ്ററും വീൽബേസ് നീളം 2,651 മില്ലീമീറ്ററുമാണ്. ഇത് 67 മില്ലീമീറ്റർ നീളവും റാപ്പിഡിനേക്കാൾ 50 മില്ലീമീറ്റർ വീതിയും അധികം ഉണ്ടാകുമെന്നാണ് സൂചന.

MOST READ: ഒരു മാസം നീണ്ടുനിൽക്കുന്ന 'കൂൾ യുവർ കാർ' സർവീസ് ക്യാമ്പ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

സ്‌കോഡ ക്ലാസ്-ലീഡിംഗ് വിൽപ്പന ലക്ഷ്യമിടുന്നതിനാൽ ബൂട്ട്‌സ്‌പെയ്‌സ് ശേഷി 520 ലിറ്ററിനപ്പുറം ഉയരും. അതേസമയം റാപ്പിഡിലെ അതേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോളും 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും തന്നെ കമ്പനി മുന്നോട്ടുകൊണ്ടു പോകും.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കും. എന്നാൽ ഓട്ടോമാറ്റിക് ഉപഭോക്താക്കൾക്കായി ആറ് സ്പീഡ് ടോർഖ് കൺവെർട്ടറും ഡ്യുവൽ ക്ലച്ച് ഓട്ടോയും സ്കോഡ അണിനിരത്തും.

റാപ്പിഡിന്റെ പിൻഗാമി പരീക്ഷണയോട്ടത്തിന് നിരത്തിൽ, അറിയപ്പെടുക പുത്തൻ പേരിൽ

വയർലെസ് ചാർജർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, മൈ സ്‌കോഡ ഇൻ-കാർ കണക്റ്റുചെയ്‌ത ടെക്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ പുനർരൂപകൽപ്പന ചെയ്ത ഇന്റീരിയറിൽ ഇടംപിടിക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Successor Spied Likely Launch In Next Year. Read in Malayalam
Story first published: Friday, April 23, 2021, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X