3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

3 സീരീസ് സെഡാന്റെ ലോംഗ്-വീല്‍ബേസ് പതിപ്പായ ഗ്രാന്‍ ലിമോസിനെ 2021 ജനുവരി 21 -ന് അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചിരുന്നു. അവതരണത്തിന് മുന്നോടിയായി വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിനായുള്ള ബുക്കിംഗ് 2021 ജനുവരി 11-ന് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

2021 ജനുവരി 11, ഉച്ചയ്ക്ക് (12.00 PM) മുമ്പായി കാർ ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക്, ഒരു ലക്ഷം രൂപ വില വരുന്ന റിയര്‍ സീറ്റ് കംഫര്‍ട്ട് പാക്കേജ് കോംപ്ലിമെന്ററിയായി ബിഎംഡബ്ല്യു സമ്മാനിക്കും. അതില്‍ ഒരു ഐപാഡ്, ഐപാഡ് ഹോള്‍ഡര്‍, കോട്ട് ഹാംഗര്‍ എന്നിവ ഉള്‍പ്പെടും.

MOST READ: ഇനി ഡല്‍ഹിയിലേക്കും; ഐക്യൂബിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി ടിവിഎസ്

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

3 സീരീസിന്റെ ലോംഗ് വീല്‍ബേസ് പതിപ്പ് ലഭിക്കുന്ന ആദ്യത്തെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ എന്നത് മറ്റൊരു ശ്രദ്ധേയകരമായ കാര്യമാണ്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

ഉപഭോക്താക്കള്‍ക്ക് www.bmw.in/3GL എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കാറിന്റെ അകത്തും പുറത്തുമുള്ള ഡിസൈന്‍, ഫീച്ചറുകള്‍ പരിശോധിക്കാനും കമ്പനി അവസരം ഒരുക്കുന്നു. ഒരു സുരക്ഷിത ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനത്തിലൂടെ ബുക്കിംഗ് നടത്താന്‍ കഴിയുന്ന ഒരു പ്രീ-റിസര്‍വേഷന്‍ പേജിലേക്ക് ഉപഭോക്താക്കളെ ഈ പേജ് നയിക്കും.

MOST READ: 2021 മനോഹരമാക്കാന്‍ ടാറ്റ; മോഡല്‍ നിരയിലേക്ക് ഹെക്‌സയും എത്തുന്നു

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

ആദ്യം ബുക്ക് ചെയ്യുന്നവര്‍ ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഡെലിവറികള്‍ നടത്തുക. പ്രീ-ബുക്കിംഗ് ഘട്ടത്തില്‍ തന്നെ ഫിനാന്‍സ് അനുമതി നേടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി ബിഎംഡബ്ല്യു നല്‍കിയിട്ടുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

എഞ്ചിന്‍ ലൈനപ്പ് സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു 3 സീരീസ് സെഡാന് സമാനമായിരിക്കും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 255 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ നല്‍കുന്ന ഡീസല്‍ ഓപ്ഷന്‍ 188 bhp കരുത്തും 400 Nm torque ഉം ആണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാകും.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

3 സീരീസ് ഗ്രാന്‍ ലിമോസിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 120 mm നീളവും അല്‍പ്പം ഉയരവും കൂടുതലാണ്. ദൈര്‍ഘ്യമേറിയ വീല്‍ബേസ് പിന്നിലെ യാത്രക്കാര്‍ക്ക് 43 mm അധിക ലെഗ് റൂം വാഗ്ദാനം ചെയ്യുന്നു.

MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

നീളമുള്ള പിന്‍ഡോറുകള്‍ എളുപ്പത്തില്‍ ആക്‌സസ് നല്‍കുന്നു, ഒപ്പം മികച്ച കുഷ്യനിംഗും ബോള്‍സ്റ്ററിംഗും ഉപയോഗിച്ച് സീറ്റും മെച്ചപ്പെടുത്തിയിരിക്കുന്നു.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

സവിശേഷതകളുടെ കാര്യത്തില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും, പനോരമിക് സണ്‍റൂഫ്, ഇന്റീരിയര്‍ മൂഡ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ പോലെ സ്റ്റാന്‍ഡേര്‍ഡ് കാറില്‍ വരുന്ന സവിശേഷതകള്‍ പ്രതീക്ഷിക്കാം.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി ബിഎംഡബ്ല്യു

ഗ്രാന്‍ ലിമോസിന് നിലവിലെ 3 സീരീസിനേക്കാള്‍ വില ഉയരാം. 42.30 ലക്ഷം രൂപ മുതല്‍ 49.30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ജാഗ്വാര്‍ XE, ഔഡി A4 ഫെയ്‌സ് ലിഫ്റ്റ്, പുതുതലമുറ വോള്‍വോ S60 എന്നിവയാണ് ലോംഗ് വീല്‍ബേസ് പതിപ്പിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 3 Series Gran Limousine Bookings Open On January 11. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X