എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

വിൽപ്പന മെച്ചപ്പെടുത്താനായി ഏപ്രിൽ മാസത്തിലും ഉൽപ്പന്ന നിരയിലുടനീളം കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

കോംപാക്‌ട് സെഡാനായ അമേസിന്റെ SMT പെട്രോൾ വേരിയന്റ് ഒഴികെയുള്ള എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകളും അമേസ് യഥാക്രമം 17,000 രൂപയും 15,000 രൂപയും ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉപയോഗിച്ച് വാങ്ങാം.

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

SMT പെട്രോൾ വേരിയന്റിന് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. അമേസിന്റെ എക്‌സ്‌ക്ലൂസീവ്, സ്‌പെഷ്യൽ എഡിഷൻ പതിപ്പുകളിൽ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു; വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകള്‍

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

ഹോണ്ടയുടെ ക്രോസ്ഓവർ മോഡലായ WR-V ഈ മാസം 15,000 രൂപയുടെ എക്സ്ചേഞ്ച്, ക്യാഷ് ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് സ്വന്തമാക്കാം. എക്‌സ്‌ക്ലൂസീവ് എഡിഷനിലെ ആനുകൂല്യങ്ങൾ ബ്രാൻഡ് പട്ടികപ്പെടുത്തിയിട്ടില്ല.

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

ഒരു പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രം വാഗ്ദാനം ചെയ്യുന്ന ജാസ് പ്രീമിയം ഹാച്ച്ബാക്ക് വ്യക്തിഗതമായി ക്യാഷ്, എക്സ്ചേഞ്ച് ബോണസായി 15,000 രൂപയാണ് 2021 ഏപ്രിൽ മാസത്തിലെ ആനുകൂല്യങ്ങൾക്ക് കീഴിൽ ലഭ്യമാവുക.

MOST READ: ആ ഫീച്ചർ പ്രതീക്ഷിക്കേണ്ട, 2021 മോഡൽ കിയ സെൽറ്റോസിൽ പനോരമിക് സൺറൂഫ് ഉണ്ടാകില്ല

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് പെട്രോൾ, ഡീസൽ വേരിയന്റുകളിൽ 10,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നുവെന്നത് തികച്ചും ശ്രദ്ധേയമാണ്. അതേസമയം ഈ മാസം നാലാം തലമുറ സിറ്റി പ്രീമിയം സെഡാനിൽ ആനുകൂല്യങ്ങളൊന്നുമില്ല.

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

നിലവിലുള്ള എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും 5,000 രൂപ ലോയൽറ്റി ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട് കമ്പനി. മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകളും ഏപ്രിൽ 30 വരെ സാധുവാണ്. മാത്രമല്ല ഡീലർഷിപ്പുകളിൽ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ഇവ വ്യത്യാസപ്പെടാനും സാധ്യതകളുണ്ട്.

MOST READ: വിൽപ്പന പൊടിപൊടിക്കാൻ മാരുതി, ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകൾ

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

എല്ലാ മാസവും പ്രഖ്യാപിക്കുന്ന ഇത്തരത്തിലുള്ള ഓഫറുകളും ആനുകൂല്യങ്ങളും വഴി പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുകയാണ് കാര്‍ നിര്‍മാതാക്കൾ ലക്ഷ്യമിടുന്നത്. ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

ഇൻപുട്ട് ചെലവുകളുടെ ഉയർന്ന വർധനവ് മൂലം വാഹന നിർമാണ കമ്പനികളെല്ലാം തങ്ങളുടെ മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോണ്ട ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India Announced Discount Offers Across Product Range For April 2021. Read in Malayalam
Story first published: Monday, April 5, 2021, 9:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X