ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

ലോകമെമ്പാടുമുള്ള നിരവധി വിപണികളിൽ പിക്കപ്പ് ട്രക്കുകൾ വളരെ ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് അമേരിക്കൻ ഉപഭോക്താക്കൾ അടുത്തിടെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൂടുതലായി കടന്നുവരുന്നുണ്ട്.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

ഇതിനാൽ തന്നെ വർധിച്ചുവരുന്ന ഈ താൽപ്പര്യം കണക്കിലെടുത്ത് ഹ്യുണ്ടായിയും ലൈഫ്-സ്റ്റൈൽ പിക്കപ്പ് ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി സാന്താക്രൂസ് പിക്കപ്പ് ട്രക്കിന്റെ ടീസറും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

സാന്താക്രൂസ് പിക്കപ്പിനെ ഏപ്രിൽ 15-ന് വിപണിയിൽ എത്തിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. 2015-ൽ ഡെട്രോയിറ്റിൽ നടന്ന നോർത്ത് അമേരിക്കൻ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് ഇത് ആദ്യമായി ഒരു കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തുന്നത്.

MOST READ: ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

ഗ്രില്ലിലെ പാരാമെട്രിക് ഡിസൈൻ, എൽഇഡി ഹെഡ്‌ലൈറ്റുകളുടെ ആകൃതി, കാറിന്റെ മുൻവശത്തെ മൊത്തത്തിലുള്ള രൂപം എന്നിവ 2022 മോഡൽ ട്യൂസോണിനെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഉറപ്പാണ്.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

പിക്കപ്പിന്റെ പിൻഭാഗത്ത് ഹാമർ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ടെയിൽഗേറ്റിൽ വലിയ 'സാന്താ ക്രൂസ്' അക്ഷരങ്ങളും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. യു‌എസ്‌എയിലെ പ്രധാന എതിരാളിയായ ഹോണ്ട റിഡ്‌ജിലിനെപ്പോലെ സാന്താക്രൂസിനും ഒരു മോണോകോക്ക് ബോഡി ലഭിക്കും.

MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

വെറും ജോലിക്ക് പകരം കൂടുതൽ വിനോദ ആവശ്യങ്ങൾക്കാണ് സാന്താ ക്രൂസ് അനുയോജ്യമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ക്യാബിൻ സവിശേഷതകളെയും എഞ്ചിൻ കഴിവുകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

എന്നാൽ ശക്തവും കാര്യക്ഷമവുമായ എഞ്ചിൻ ഓപ്ഷനുകൾ, കട്ടിംഗ് എഡ്ജ് കണക്റ്റിവിറ്റി, ഓൾ-വീൽ ഡ്രൈവ് പ്ലാറ്റ്ഫോം എന്നിവയെല്ലാം കോർത്തിണക്കിയാകും പിക്കപ്പ് ഒരുങ്ങുക.

MOST READ: ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

ഇതിന് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്താക്രൂസിനായുള്ള നിർമാണം കമ്പനിയുടെ അലബാമയിലെ മോണ്ട്ഗോമറിയിലായിരിക്കും ഹ്യുണ്ടായി ആരംഭിക്കുക.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

പിന്നീട് ഈ വർഷം അവസാനത്തോടെ യു‌എസ്‌എയിൽ വിൽ‌പനയ്‌ക്കെത്തും. ഇത് ഒരിക്കലും ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ലെങ്കിലും സാന്താക്രൂസ് പോലുള്ള ഒരു പുതിയ പിക്കപ്പ് നമ്മുടെ വിപണിയിലും എത്തണമെന്നാണ് ഓരോ വാഹന പ്രേമികളും ആഗ്രഹിക്കുന്നത്.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

സാന്താക്രൂസ് വലിയ കാർ വിഭാഗത്തെ പുനർനിർവചിക്കുമെന്ന ഹ്യുണ്ടായിയുടെ പ്രസ്താവന തീർച്ചയായും ധീരമായ ഒരു അവകാശവാദമാണ്. പ്രത്യേകിച്ചും വളരെ ശ്രദ്ധേയവും കഴിവുള്ളതുമായ മോഡലുകൾ ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

ഹ്യുണ്ടായിക്കും ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ്; സാന്താക്രൂസിന്റെ ടീസർ ചിത്രം പുറത്ത്

ഫോർഡിന്റെ റേഞ്ചറും ഷെവർലെ കൊളറാഡോയും അക്കൂട്ടത്തിലുണ്ട്. എന്തായാലും മികച്ച മോഡലുകൾ നിർമിക്കുന്നതിൽ പ്രാവിണ്യം ലഭിച്ചവരാണ് കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി എന്നതു കണക്കിലെടുക്കുമ്പോൾ സാന്താക്രൂസിൽ വളരെയധികം പ്രതീക്ഷയാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Set To Enter The Pickup Segment With New Santa Cruz. Read in Malayalam
Story first published: Friday, April 2, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X