മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പ്രയാസകരമായ സമയമായിരുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍, ഈ വര്‍ഷം കാര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ട് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

എംപിവി വില്‍പന പ്രത്യേകിച്ചും കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ കുത്തനെ വളര്‍ച്ച കൈവരിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി, XL6, 2021 ജനുവരിയില്‍ 3,119 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

2020 ജനുവരിയിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വാഹനം 305.06 ശതമാനമെന്ന വലിയ വാര്‍ഷിക വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 770 യൂണിറ്റുകള്‍ മാത്രമായിരുന്നു പോയ വര്‍ഷം വിറ്റഴിക്കാന്‍ സാധിച്ചത്.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

എന്നിരുന്നാലും, 2020 ഡിസംബറില്‍, മാരുതി XL6-ന്റെ വില്‍പ്പന കണക്കുകള്‍ 3,088 യൂണിറ്റായിരുന്നു, ഇത് 2021 ജനുവരിയില്‍ വെറും ഒരു ശതമാനം മാത്രം പ്രതിമാസ വളര്‍ച്ചയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

വര്‍ധിച്ച ഇന്‍പുട്ട് ചെലവ് നികത്തുന്നതിനായി കഴിഞ്ഞ മാസം മാരുതി സുസുക്കി അതിന്റെ നിരയ്ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ XL6-ന്റെ മാനുവല്‍ വേരിയന്റുകളുടെ വിലയില്‍ ഒരു മാറ്റവും ഉണ്ടായില്ല.

MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 10,000 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. മിക്കവാറും എല്ലാ നിര്‍മ്മാതാക്കളും സമാനമായ രീതിയില്‍ വില ഉയര്‍ത്തിയതിനാല്‍ വില വര്‍ധനവ് വില്‍പ്പന സംഖ്യയെ സാരമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

1.5 ലിറ്റര്‍ ഇന്‍ലൈന്‍-4 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി XL6-ന്റെ കരുത്ത്. ഇത് യഥാക്രമം 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ജോടിയാക്കുന്നു.

MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

ഒരു മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനുകളും എംപിവിയില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഇരിക്കാനുള്ള സീറ്റിംഗ് ശേഷി വാഹനം നല്‍കുന്നു, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

ഫീച്ചറുകളുടെ നിരയില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, എല്‍ഇഡി എക്സ്റ്റീരിയര്‍ ലൈറ്റുകള്‍ (ഹെഡ്‌ലാമ്പുകള്‍, ഡിആര്‍എല്‍, ടെയില്‍ ലാമ്പുകള്‍), 15 ഇഞ്ച് അലോയ് വീലുകളും ഉള്‍പ്പെടുന്നു.

MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

മാരുതി സുസുക്കി സമീപഭാവിയില്‍ ഇന്ത്യയില്‍ ഒരു പുതിയ എംപിവി പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. അത് XL6- ന് മുകളിലായി സ്ഥാനം പിടിക്കും.

മാരുതി സുസുക്കി XL6-ന്റെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച്; കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളി മഹീന്ദ്ര മറാസോ ആയിരിക്കും. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ വരാനിരിക്കുന്ന എംപിവി വികസിപ്പിക്കുന്നതെന്നും സൂചനകളുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki XL6 Sales Grow High In January 2021, Here Is The Details. Read in Malayalam.
Story first published: Saturday, February 6, 2021, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X