ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

കഴിഞ്ഞ വർഷത്തെ മാന്ദ്യത്തിനുശേഷം ഇന്ത്യൻ വാഹനമേഖല വലിയ പുനരുജ്ജീവനത്തിലേക്കാണ് നീങ്ങുന്നത്. കൊവിഡ് ഭീഷണി നിലനിന്നിരുന്ന ആദ്യ ആറ് മാസങ്ങളിൽ വിൽ‌പന വളരെ മോശമായിരുന്നുവെങ്കിലും കഴിഞ്ഞ 2-3 മാസത്തെ വിൽപ്പന കണക്കുകൾ ഏറെ ആശ്വാസമേകുന്ന ഒന്നാണ്.

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

വ്യക്തിഗത മൊബിലിറ്റിക്കുള്ള മുൻ‌ഗണനയാണ് വാഹന വ്യവസായത്തിന് കൂടുതൽ‌ ഗുണപരമായ ഫലങ്ങൾ‌ നൽ‌കിയത്. ഇപ്പോൾ ഏറ്റവുമധികം വിൽപ്പന നടക്കുന്ന സെഗ്മെന്റാണ് എസ്‌യുവികളുടേത്.

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായി ക്രെറ്റ ബഹുദൂരം മുന്നിലാണെങ്കിലും ടാറ്റ ഹാരിയർ, സഫാരി, എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയും ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. ടാറ്റ, എം‌ജി മോട്ടോർ എന്നിവയുടെ 2021 മാർച്ചിലെ മൊത്തം വിൽ‌പന 9,152 യൂണിറ്റായിരുന്നു.

MOST READ: എങ്ങനെയും വിൽപ്പന കൂട്ടണം, 35,000 രൂപ വരെയുള്ള ഓഫറുകളുമായി ഹോണ്ട വീണ്ടും

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചതിനേക്കാൾ 23.69 ശതമാനം വളർച്ചാ നിരക്കാണ് ബ്രാൻഡുകൾക്ക് ഉണ്ടായിരിക്കുന്നത്. ടാറ്റയും എം‌ജി മോട്ടോർ‌ എസ്‌യുവി വിൽ‌പനയും തമ്മിലുള്ള വ്യത്യാസം വെറും 75 യൂണിറ്റാണ്.

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

കഴിഞ്ഞ ഫെബ്രുവരിയിലെ 2,030 യൂണിറ്റിൽ നിന്നും മാർച്ചായപ്പോൾ ടാറ്റ ഹാരിയറിന്റെ വിൽപ്പന 12.51 ശതമാനം വർധിച്ച് 2,284 യൂണിറ്റായിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ 2021 സഫാരിയുടെ വിൽപ്പനയും 25.83 ശതമാനം ഉയർന്ന് 2,148 യൂണിറ്റായി.

MOST READ: വില വർധനവ് നടപ്പിലാക്കി ടൊയോട്ട, മോഡലുകൾക്ക് ഇനി 26,000 മുതൽ 1.18 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരും

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

രണ്ട് ഇരട്ട മോഡലുകളുടെയും വിൽപ്പന ഒത്തുനോക്കുമ്പോൾ ഹാരിയർ, സഫാരി വിൽപ്പന 4,432 യൂണിറ്റായി ഉയർന്നു. അതായത് പ്രതിമാസം 18.60 ശതമാനം വർധനവുണ്ടെന്ന് സാരം. ഈ രണ്ട് മോഡലുകൾക്കും ലഭിച്ച വലിയ ഡിമാൻഡാണ് 2021 മാർച്ചിൽ 422 ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മൂന്നാമത്തെ കാർ നിർമാതാക്കളായി ടാറ്റയെ മാറ്റിയത്.

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

2021 എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ് എസ്‌യുവികൾ മാർച്ചിൽ മൊത്തം 4,720 യൂണിറ്റ് വിൽ‌പന നടത്തി. ഫെബ്രുവരിയിൽ വിറ്റ 3,662 യൂണിറ്റുകളെ അപേക്ഷിച്ച് 28.89 ശതമാനം വർധന. അതായത് ടാറ്റ ഇരട്ടകളേക്കാൾ കൂടുതലെന്ന് വ്യക്തം.

MOST READ: ഡിസയര്‍ ഉല്‍പാദനം ഗുജറാത്ത് പ്ലാന്റില്‍ ആരംഭിച്ചു; ആദ്യ യൂണിറ്റ് പുറത്തിറക്കി മാരുതി

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

എം‌ജി മോട്ടോർ 2021 ഏപ്രിൽ ഒന്നു മുതൽ ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയുടെ വില വർധിപ്പിച്ചു. അഞ്ച് സീറ്റർ എസ്‌യുവിക്ക് 13.35-19.43 ലക്ഷം രൂപയും ഹെക്ടർ പ്ലസ് പതിപ്പിന് 17.50-19.61 ലക്ഷം രൂപയുമാണ് നിലവിലെ കൂടിയ വിലകൾ.

ഹാരിയറിനെയും സഫാരിയെയും പിന്നിലാക്കി ഹെക്‌ടർ മോഡലുകൾ

അതേസമയം 13.99 ലക്ഷം രൂപ മുതൽ 20.45 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ വില. 6 അല്ലെങ്കിൽ 7 സീറ്ററായി അവതരിപ്പിച്ച പുതിയ ടാറ്റ സഫാരിക്കായി 14.70 ലക്ഷം രൂപ മുതൽ 21.46 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Most Read Articles

Malayalam
English summary
MG Hector and Hector Plus Posted More Sales Than Tata Harrier And Safari. Read in Malayalam
Story first published: Monday, April 5, 2021, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X