Just In
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 13 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- News
43 മണ്ഡലങ്ങള്, 306 സ്ഥാനാര്ത്ഥികള്; പശ്ചിമ ബംഗാളില് ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വില വർധനവ് നടപ്പിലാക്കി ടൊയോട്ട, മോഡലുകൾക്ക് ഇനി 26,000 മുതൽ 1.18 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടി വരും
ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ലെജൻഡർ, കാമ്രി എന്നിവയുടെ വില വർധിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. മോഡലുകൾക്ക് അനുസരിച്ച് 26,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്.

പുതുക്കിയ വിലകൾ 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ എത്തിയതായാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. കാമ്രി ഹൈബ്രിഡാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വില വർധനവിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്.

കാമ്രിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 40.59 ലക്ഷം രൂപയാണ്. അതായത് പ്രീമിയം സെഡാന് 1.18 ലക്ഷം രൂപ വില വർധനവ് ലഭിച്ചിരിക്കുന്നുവെന്ന് സാരം. പൂർണമായി ലോഡുചെയ്ത ഒരൊറ്റ വേരിയന്റിലാണ് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്.
MOST READ: കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

ഇലക്ട്രിക് മോട്ടോറുള്ള 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 178 bhp കരുത്തിൽ 221 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇലക്ട്രിക് മോട്ടോർ കൂടി പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ട് 218 bhp ആയി ഉയരും.

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് കഴിഞ്ഞ വർഷം സമാരംഭിച്ചതിന് ശേഷം ആദ്യ വില വർധനവ് ലഭിച്ചു. എംപിവിയുടെ വില മുഴുവൻ ലൈനപ്പിലുടനീളം 26,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.
MOST READ: ക്ലച്ചുപിടിച്ച് ഫോർഡ്, മാർച്ചിലെ വിൽപ്പനയിൽ 120 ശതമാനത്തിന്റെ വർധനവ്

മോഡലിന്റെ എൻട്രി ലെവൽ പെട്രോൾ വേരിയന്റിന് 16.52 ലക്ഷം രൂപ മുതലും അടിസ്ഥാന ഡീസൽ വേരിയന്റിന് 16.90 ലക്ഷം രൂപ മുതലുമാണ് പുതിയ വില ആരംഭിക്കുന്നത്.

ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ രാജാവായ ഫോർച്യൂണറിന് ശ്രേണിയിലുടനീളം 36,000 രൂപയുടെ ഉയർച്ചയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം ടോപ്പ്-എൻഡ് മോഡലായ ലെജൻഡർ പതിപ്പിന് 72,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.
MOST READ: പോളോ, വെന്റോ മോഡലുകളുടെ ടർബോ പതിപ്പുകളെ പിൻവലിച്ച് ഫോക്‌സ്‌വാഗൺ

സ്റ്റാൻഡേർഡ് ടൊയോട്ട ഫോർച്യൂണറിന് ഇപ്പോൾ 30.34 ലക്ഷം മുതൽ 37.79 ലക്ഷം രൂപ വരെയാണ് വില. ലെജൻഡർ വേരിയന്റിന് ഇപ്പോൾ 38.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ടൊയോട്ടയ്ക്ക് നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, മുൻനിര വെൽഫയർ എന്നിവയുൾപ്പെടെ നിരവധി കാറുകളുണ്ട്. ഈ നാല് കാറുകളും ഏറ്റവും പുതിയ വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയെല്ലാം മുമ്പത്തെ അതേ വിലയ്ക്ക് ഓഫർ ചെയ്യുന്നത് തുടരുകയാണ്.

ടൊയോട്ട മാത്രമല്ല കാറുറുകളുടെ വില ഉയർത്തിയത്. ഇൻപുട്ട് ചെലവിലെ ഗണ്യമായ വർധനവ് നികത്തുന്നതിനായി ഇന്ത്യയിലെ മിക്കവാറും എല്ലാ കാർ നിർമാതാക്കളും അതത് കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്.