രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ വിപണിയിലെത്തുന്നത് വൈകുമെന്ന് സ്ഥിരീകരിച്ച് എലോൺ മസ്‌ക്. സൈബർ ട്രക്കിന് അനുകൂലമായി തീരുമാനമെടുത്തതാണ് സൂപ്പർ സെഡാന്റെ അരങ്ങേറ്റം വൈകാൻ ഇടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

രണ്ട് വർഷത്തെ കാലതാമസത്തിന് ശേഷം 2022-ൽ വാഹനം രണ്ട് വാഹനങ്ങളും അരങ്ങേറ്റം കുറിക്കുമെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ടെസ്‌ല റോഡ്‌സ്റ്ററിന്റെ എഞ്ചിനീയറിംഗ് ഈ വർഷം തന്നെ പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ഉത്പാദനം ആരംഭിക്കും.

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

അതിനുശേഷം സമ്മർ സീസണോടെയാകും സെഡാനെ വിൽപ്പനയ്ക്ക് എത്തിക്കുക. വാഹനത്തിലേക്ക് ട്രൈ-മോട്ടോർ ഡ്രൈവ് സംവിധാനവും നൂതന ബാറ്ററിയും ഉൾചേർക്കുന്നതിനാൽ ഇതിന്റെ വികസനത്തിനായി കൂടുതൽ സമയം വേണ്ടിവരും.

MOST READ: ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

2017-ലാണ് റോസ്റ്റർ ഇലക്‌ട്രിക്കിനെ ടെസ്‌ല ആദ്യമായി വിപണിയിൽ എത്തിക്കുന്നത്. 1.9 സെക്കൻഡിനുള്ളിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാനും ഏകദേശം 1,000 കിലോമീറ്റർ ശ്രേണി വാഗ്‌ദാനം ചെയ്‌തിരുന്ന സെഡാൻ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായിരുന്നു.

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

അതോടൊപ്പം കിടിലൻ സവിശേഷതകളും വാഹനത്തിൽ ഇടംപിടിച്ചിരുന്നു. കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ 50,000 ഡോളർ വരെ ഡൗൺ പേയ്‌മെന്റായി നൽകേണ്ടിവരും. രണ്ട് സെക്കൻഡിനുള്ളിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് പ്ലസ് വേരിയന്റിന്റെ പരിധി ടെസ്‌ല വർധിപ്പിക്കും.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

പുതിയ റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാനായി ടെസ്‌ല സ്‌പേസ് എക്‌സ് പാക്കേജ് ആസൂത്രണം ചെയ്യുന്നതായും അഭ്യൂഹമുണ്ട്. 1.9 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കുന്ന അടിസ്ഥാന മോഡലിനെക്കാൾ കൂടുതൽ കരുത്തുറ്റ റോഡ്‌സ്റ്ററിന്റെ ഉയർന്ന പതിപ്പുകളും ഇത്തവണയുണ്ടാകുമെന്നും മസ്‌ക് സൂചന നൽകിയിട്ടുണ്ട്.

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

അതേസമയം 2021 ആവർത്തനത്തിലേക്ക് പ്രവേശിച്ച മോഡൽ എസ് ഇലക്‌ട്രിക് സെഡാനെ കമ്പനി കഴിഞ്ഞ ദിവസം വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു ഫെബ്രുവരി മുതൽ ഡെലിവറി തുടങ്ങാനിരിക്കുന്ന ഈ ഇലക്ട്രിക് കാർ അടിമുടി മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്.

MOST READ: ടിയാഗൊയ്ക്ക് ലിമിറ്റഡ് എഡിഷനുമായി ടാറ്റ; ടീസര്‍ പുറത്ത്

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

മോഡൽ എസ് 2012-ൽ വിപണിയിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പരിഷ്ക്കരണമാണിത്. കൂടുതൽ കരുത്തുറ്റ പവർട്രെയിൻ, വലിയ ഗ്ലാസ് റൂഫ്, പുതിയ ഫ്രണ്ട് ബമ്പർ, പുതുക്കിയ ഇന്റേക്കുകൾ, റിയർ ഡിഫ്യൂസർ എന്നിവ ലഭിക്കുന്നു.

രണ്ടാം തലമുറ ടെസ്‌ല റോഡ്സ്റ്റർ ഇലക്‌ട്രിക് സെഡാൻ എത്താൻ വൈകും; വിപണിയിലേക്ക് അടുത്ത വർഷമെന്ന് മസ്‌ക്

U ആകൃതിയിലുള്ള ബട്ടർഫ്ലൈ സ്റ്റിയറിംഗ് വീൽ ഡിസൈനിലും സ്റ്റിയറിംഗ് വീലിനു പിന്നിലുള്ള സ്‌ക്രീനിലൂടെയും ഇന്റീരിയറിന് ലഭിച്ച ചില ഞെട്ടിപ്പിക്കുന്ന പരിഷ്ക്കരണങ്ങളായി. പുതിയ ടെസ്‌ല മോഡൽ എസിന്റെ പ്രാരംഭ വില 119,000 ഡോളറാണ്.

Most Read Articles

Malayalam
English summary
New Gen Roadster Electric Sedan Launch Delayed To 2020. Read in Malayalam
Story first published: Friday, January 29, 2021, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X