ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

ജാഗ്വർ പുതിയ F-ടൈപ്പിന്റെ റീംസ് എഡിഷൻ പുറത്തിറക്കി. യുകെ വിപണിയിൽ വെറും 150 യൂണിറ്റുകൾ മാത്രം വിൽപ്പനയ്ക്കെത്തുന്ന F-ടൈപ്പ് റീംസ് എഡിഷൻ P300 അല്ലെങ്കിൽ P450 RWD കൂപ്പെ കോൺഫിഗറേഷനുകളിൽ ശ്രദ്ധേയമായ 'ഫ്രഞ്ച് റേസിംഗ് ബ്ലൂ' പെയിന്റുമായി വരുന്നു.

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

ബെസ്പോക്ക് എക്സ്റ്റീരിയർ ഷേഡുള്ള ഈ F-ടൈപ്പ് 2019 അവസാനത്തോടെ പുറത്തിറങ്ങിയ XE റീംസ് എഡിഷനെത്തുടർന്ന് പരമ്പരയിലെ രണ്ടാമത്തെ മോഡലാണ്.

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

എക്സ്റ്റീരിയർ നിറത്തിന് പുറമെ, ഗ്ലോസ്സ് ബ്ലാക്ക് സൈഡ് വെന്റുകൾ, ജാഗ്വർ സ്ക്രിപ്റ്റ്, ലീപ്പർ, ഗ്രില്ല് സറൗണ്ട് എന്നിവയുള്ള ‘എക്സ്റ്റീരിയർ ബ്ലാക്ക് പായ്ക്കിന്റെ' സ്റ്റാൻഡേർഡ് ഫിറ്റ്മെന്റും ഉൾപ്പെടുന്നു. 20 ഇഞ്ച് അഞ്ച് സ്പ്ലിറ്റ്-സ്‌പോക്ക് ഗ്ലോസ് ബ്ലാക്ക് അലോയി വീലുകളാണ് ഇതിൽ വരുന്നത്.

MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

അകത്ത്, റീംസ് പതിപ്പ് ഉപഭോക്താക്കൾക്ക് കാലാതീതമായ എബൊണി / എബൊണി ഇന്റീരിയർ കോമ്പിനേഷൻ ലഭിക്കുന്നു, ഇതിൽ വാഗ്ദാനം ചെയ്യുന്ന ഇന്റീരിയർ ബ്ലാക്ക് പായ്ക്ക് ഗ്ലോസ് ബ്ലാക്ക് ഡോർ സ്വിച്ചുകൾ, ഡോർ ഹാൻഡിലുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഫിനിഷർ എന്നിവയും അതിലേറെയും നൽകുന്നു.

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

ഫിക്സഡ് പനോരമിക് റൂഫ്, ഹീറ്റഡ് സീറ്റുകൾ, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോളുള്ള ക്ലൈമറ്റ് പായ്ക്ക്, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ഹീറ്റഡ് വിൻഡ്‌സ്ക്രീൻ തുടങ്ങിയ സവിശേഷതകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

ജാഗ്വറിന്റെ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് റെയിംസ് എഡിഷൻ മോണിക്കർ എന്ന് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു, പ്രത്യേകിച്ചും 1954 -ലെ 12 അവേഴ്സ് റീംസിൽ D-ടൈപ്പിന്റെ കന്നി വിജയം.

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

ഇത് ജാഗ്വർ മത്സര ചരിത്രത്തിൽ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുകയും, E-ടൈപ്പ് മുതൽ F-ടൈപ്പ് വരെയുള്ള എല്ലാ ഭാവി ജാഗ്വർ സ്പോർട്സ് കാറുകളേയും സ്വാധീനിക്കുകയും ചെയ്തു.

MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

E-ടൈപ്പ് തന്നെ ഈ വർഷം അതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നു, ജാഗ്വാറിന്റെ സ്പെഷ്യൽ വെഹിക്കിൾസ് ബെസ്‌പോക്ക് ടീം നിർമ്മിച്ച മറ്റൊരു പ്രത്യേക പതിപ്പ് F-ടൈപ്പും ഒരുക്കുന്നു.

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

പരിമിത പതിപ്പായ F-ടൈപ്പ് ‘ഹെറിറ്റേജ് 60 എഡിഷൻ' മറ്റൊരു നൊസ്റ്റാൾജിക് കളർ ചോയിസായ ഷെർവുഡ് ഗ്രീനിൽ പൂർത്തിയാകും, ഒപ്പം 1960 ലെ പ്രചോദനാത്മക ഡീറ്റേലിംഗുകൾ, ബെസ്‌പോക്ക് ഇന്റീരിയർ, E-ടൈപ്പിന്റെ വാർഷികത്തിന് അനുയോജ്യമായ സ്മാരക ബാഡ്ജിംഗ് എന്നിവയുമായാണ് ഇത് വരുന്നത്.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി

ഫ്രഞ്ച് റേസിംഗ് ബ്ലൂ നിറത്തിൽ അണിഞ്ഞൊരുങ്ങി ജാഗ്വർ F-ടൈപ്പ് റീംസ് എഡിഷൻ

F-ടൈപ്പ് റീംസ് പതിപ്പിലേക്ക് മടങ്ങിവരുമ്പോൾ ഇത് യുകെ വിപണിയിൽ ബുക്കിംഗിന് ലഭ്യമാണ്, ആദ്യ ഉപഭോക്തൃ ഡെലിവറികൾ മാർച്ചിൽ ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Unveiled F-Type Reims Edition In An Exclusive Racing Blue Colour Scheme. Read in Malayalam.
Story first published: Friday, January 29, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X