പ്രതീക്ഷകൾ വാനോളം, ഒക്‌ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

ജനപ്രിയ XUV500 മിഡ് സൈസ് എസ്‌യുവിയുടെ പിൻഗാമിയായി പുതിയ XUV700 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. അടിമുടി മാറ്റങ്ങളുമായി എല്ലാ അർഥത്തിലും ഒരു മുൻനിര വാഹനമായാകും XUV700 സ്ഥാനംപിടിക്കുക.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

ഇതിനകം തന്നെ വെബ്സൈറ്റിൽ ഇടംപിടിച്ച എസ്‌യുവിയെ 2021 ഒക്ടോബറോടെ ഇന്ത്യയിൽ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. നിലവിവുള്ള മഹീന്ദ്ര മോഡലുകളിൽ നിന്നും തികച്ചും വ്യത്യ‌സ്‌തമായ ഒരു ഡിസൈൻ ശൈലിയായിരിക്കും XUV700 അവതരിപ്പിക്കുക.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

എന്നിരുന്നാലും യഥാർഥ XUV500-യുമായി ചില സാമ്യതകളുമുണ്ടാകും. ഇവയെല്ലാം XUV700-യുടെ അനുപാതങ്ങൾ, വ്യത്യസ്തമായ ഷോൾഡർ ലൈനുകൾ, മൊത്തത്തിലുള്ള രൂപഘടന എന്നിവയിൽ ദൃശ്യമാകും.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

പരിഷ്ക്കരിച്ച ചില ഡിസൈൻ ഘടകങ്ങളിൽ പുതിയതും കൂടുതൽ നേരുള്ളതുമായ ഗ്രിൽ, യുണീക് എൽഇഡി ഡി‌ആർ‌എല്ലുകളുള്ള പുതിയ സി ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, പുതിയ ടെയിൽ ‌ലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ, പുനസ്ഥാപിച്ച ബോണറ്റ്, ബമ്പറുകൾ, ടെയിൽ‌ഗേറ്റ് എന്നിവ ഉൾപ്പെടും.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

മറ്റൊരു രസകരമായ മാറ്റം ഡോർ ഹാൻഡിലുകളുടേതാകും. അത് ഫ്ലഷ്-മൗണ്ട് ചെയ്ത ലിവർകളായിരിക്കും ഇത്തവണ. ഇത് കൂടുതൽ ആധുനിക രൂപം എസ്‌യുവിക്ക് സമ്മാനിക്കും. പുതിയ XUV700 കൂടുതൽ ഫീച്ചർ സംവിധാനങ്ങളും കൂട്ടിച്ചേർക്കും എന്നതിൽ ഒരു സംശയവും വേണ്ട.

MOST READ: കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

എസ്‌യുവികളുടെ മത്സര വിഭാഗത്തിൽ ആകർഷണം വർധിപ്പിക്കാൻ ഇത് മഹീന്ദ്രയെ സഹായിക്കും. ചില മെർസിഡീസ് മോഡലുകളിൽ കാണുന്ന പോലുള്ള ഇരട്ട സ്‌ക്രീൻ ലേഔട്ട് ആയിരിക്കും ഇന്റീരിയറിലെ ആകർഷണം. അതിൽ ഒന്ന് ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടായായിരിക്കും ഉപയോഗിക്കുക.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് വേരിയന്റിനായി ഹിൽ ഹോൾഡ്, വിവിധ ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ്. രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളും ഓഫറിൽ ഉണ്ടാകും.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള 6 സീറ്റ് ലേഔട്ടും മധ്യ നിരയിൽ ബെഞ്ച് സ്റ്റൈൽ സീറ്റുള്ള 7 സീറ്റ് ലേഔട്ടുമായിരിക്കും സീറ്റീംഗ് ഓപ്ഷനിൽ കമ്പനി വാഗ്‌ദാനം ചെയ്യുക. സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ XUV700 മോഡലിന്റെ ഉയർന്ന വേരിയന്റുകളിൽ ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം അവതരിപ്പിക്കും.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

ഇതൊരു സെഗ്മെന്റ് ഫസ്റ്റ് സവിശേഷതയായിരിക്കും എന്നതാണ് ശ്രദ്ധേയമാകാൻ പോകുന്നത്. അതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും വരാനിരിക്കുന്ന XUV500-യുടെ പിൻഗാമിയുടെ മറ്റ് പ്രത്യേകതകളായിരിക്കും.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

അളവുകളുടെ അടിസ്ഥാനത്തിൽ പുതിയ XUV700 ദൈർഘ്യമേറിയ വീൽബേസ് തന്നെ വാഗ്‌ദാനം ചെയ്യും. കൂടാതെ നിലവിലുള്ള XUV500 പതിപ്പിനേക്കാൾ വീതിയും ഉണ്ടാകും. എസ്‌യുവി ഡ്രൈവിംഗ് ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനായി ചാസി പുനർനിർമിക്കുകയും ചെയ്യും.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

ദൈർഘ്യമേറിയ വീൽബേസും വിശാലമായ ബോഡിയും ഓഫർ ചെയ്യുന്ന ക്യാബിൻ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലുള്ള യാത്രക്കാർക്ക് വളരെയധികം ഗുണം ചെയ്യും. അതിന്റെ മുൻഗാമിയെപ്പോലെ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മൂന്ന്-വരി മോഡലുകൾക്കെതിരെ XUV700 മാറ്റുരയ്ക്കും.

പ്രതീക്ഷകൾ വാനോളം, ഒക്ടോബറോടെ പുതിയ മഹീന്ദ്ര XUV700 വിപണിയിൽ എത്തും

അതായത് ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എന്നിവയോടാകും പുതിയ മഹീന്ദ്ര XUV700 മത്സരിക്കുകയെന്ന് ചുരുക്കം.

Most Read Articles

Malayalam
English summary
New Mahindra XUV700 Set To Launch In India By October 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X