കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

യാത്രകള്‍ക്ക് 50 ശതമാനം ഓഫറുമായി ഗുരുഗ്രാം ആസ്ഥാനമായുള്ള ഓള്‍-ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് സേവനമായ ബ്ലൂസ്മാര്‍ട്ട്. മെഡിക്കല്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കുകള്‍, അടിയന്തര മെഡിക്കല്‍ സഹായകര്‍ എന്നിവര്‍ക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ബ്ലൂസ്മാര്‍ട്ട് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയിലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

ഈ സംരംഭത്തെക്കുറിച്ച് ബ്ലൂസ്മാര്‍ട്ടിന്റെ സഹസ്ഥാപകനും സിഇഒയുമായ അന്‍മോള്‍ ജഗ്ഗി പറയുന്നതിങ്ങനെ, ''കഴിഞ്ഞ വര്‍ഷത്തെപ്പോലെ കൊവിഡ്, അതിന്റെ രണ്ടാം തരംഗം നിരവധി വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഈ സംരംഭം നേരിടുന്ന ചില വെല്ലുവിളികളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

MOST READ: 'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

പ്രവേശനക്ഷമതയുടെ അഭാവം, കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ ഒരു സവാരി നല്‍കിക്കൊണ്ട്. ലോക്ക്ഡൗണ്‍ നഗരങ്ങളില്‍ പ്രത്യേകിച്ചും ഡല്‍ഹിയില്‍ വീണ്ടും നടപ്പിലാക്കുന്നതിനാല്‍, യാത്ര ചെയ്യുമ്പോള്‍ ഇവര്‍ നേരിടേണ്ടിവരുന്ന നിരവധി തടസ്സങ്ങളുണ്ട്, ഈ ഘട്ടത്തില്‍, ഞങ്ങള്‍ ലക്ഷ്യമിടുന്നത് അവരുടെ യാത്ര തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

കൂടാതെ, കൊവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് കമ്പനി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്‍ (SOP) വരുത്തിയ ചില അപ്ഡേറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: ഫീനിക്സ് പക്ഷിയെപ്പോലെ ഒരാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും നിറത്തിലെത്തി മാരുതി 800 മോൺസ്റ്റർ ട്രക്ക്

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

ഇപ്പോള്‍, ബ്ലൂസ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുടെ താപനിലയും അവസാന ടാക്‌സി സാനിറ്റൈസേഷന്‍ സമയവും സഹിതം ആപ്ലിക്കേഷനില്‍ ലഭിക്കും.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് ഡ്രൈവര്‍മാരെ വേര്‍തിരിക്കുന്ന ഒരു കോക്ക്പിറ്റുമായി വാഹനങ്ങള്‍ വരുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് സ്പര്‍ശിക്കാത്ത യാത്ര ഉറപ്പാക്കുന്നതിന്, ഡ്രൈവര്‍-പങ്കാളികള്‍ ഇപ്പോള്‍ അവര്‍ക്കായി വാതിലുകള്‍ തുറക്കുകയും അടയ്ക്കുകയും ഓരോ യാത്രയ്ക്കും മുമ്പും ശേഷവും ഉപഭോക്താക്കളുടെ കൈകള്‍ ശുദ്ധീകരിക്കുകയും ചെയ്യും.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

കൂടാതെ, സമയബന്ധിതമായി ക്യാബ് ലഭ്യത ഉറപ്പാക്കുന്നതിന്, കമ്പനി റദ്ദാക്കല്‍ നയവും അവതരിപ്പിച്ചു. മറ്റ് നിരവധി ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ കൊവിഡ് സംരംഭങ്ങളും ദുരിതാശ്വാസ നടപടികളും പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു.

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

യൂബറും, ഓലയും എല്ലാം ഇത്തരത്തില്‍ അടുത്തിടെ ചില പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു. നഗരത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും കൊവിഡ്-19 നുള്ള പ്രതികരണത്തിനും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കാങ്കല്‍ രാമകൃഷ്ണ മിഷന്‍ സേവാശ്രാമുമായി ഹീറോ മോട്ടോകോര്‍പ്പ് പങ്കാളികളായി.

MOST READ: കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

കൊവിഡിനെതിരെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സംഘടനകള്‍ക്ക് മോണിറ്ററി പിന്തുണ നല്‍കുന്നതിനൊപ്പം ഫോര്‍ഡ് അതിന്റെ ജീവകാരുണ്യ വിഭാഗമായ ഫോര്‍ഡ് ഫണ്ട് വഴി അഞ്ച് ദശലക്ഷം ശസ്ത്രക്രിയാ മാസ്‌കുകളും 100,000 N95 മാസ്‌കുകളും 50,000 ഗൗണുകളും ഇന്ത്യയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്റെ ഗതാഗതം സുഗമമാക്കുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര 'ഓക്‌സിജന്‍ ഓണ്‍ വീല്‍സ്' പദ്ധതി ആവിഷ്‌കരിച്ചു. അതുപോലെ തന്നെ, ഹ്യുണ്ടായി ഇന്ത്യ 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
COVID-19 Crisis, BluSmart Offer 50 Percent Discount To Healthcare Workers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X