മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

പോയ വർഷം തുടക്കത്തിൽ വിൽപ്പനയ്ക്ക് എത്തിയ ZS ഇവിക്ക് ഒരു പുതിയ മോഡൽ ഫെബ്രുവരി എട്ടിന് സമ്മാനിക്കുകയാണ് എം‌ജി. നിലവിൽ രാജ്യത്തെ ഇലക്‌ട്രിക് വാഹന നിരയിലെ പ്രധാനിയാണ് ഈ മോഡൽ.

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

പുതുക്കിയ എംജി ZS ഇലക്‌ട്രിക്ക് എസ്‌യുവിക്ക് മെച്ചപ്പെട്ട ബാറ്ററി കെമിസ്ട്രി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ഹിംഗ്‌ലിഷ് വോയ്‌സ് കമാൻഡുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള ചില അധിക സവിശേഷതകളും വാഹനത്തിലേക്ക് എത്തിയേക്കാം.

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് / ഡിസെന്റ് അസിസ്റ്റ്, ടിപിഎംഎസ്, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, മൂന്ന് ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഇവിയിൽ തുടരും.

MOST READ: മഹീന്ദ്രയുടെ പെട്രോള്‍ എസ്‌യുവികള്‍ക്ക് വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുന്നു; കാരണം അറിയേണ്ടേ!

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

എന്നാൽ എസ്‌യുവിയുടെ സ്റ്റൈലിംഗിലും രൂപത്തിലും മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. എങ്കിലും അകത്തളത്ത് നിലവിലെ മോഡലിലെ 8 ഇഞ്ച് യൂണിറ്റിന് പകരം 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എംജി സമ്മാനിക്കുമെന്നാണ് സൂചന.

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

നിലവിൽ സിംഗിൾ സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 44.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് എംജി ZS ഇലക്‌ട്രിക്കിന്റെ ഹൃദയം. ഇത് 143 bhp കരുത്തിൽ 353 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന യൂണിറ്റാണ്.

MOST READ: ടാറ്റയുടെ നല്ല കാലം; ജനുവരിയിൽ ആൾട്രോസിന് ലഭിച്ചത് ഏറ്റവും കൂടിയ പ്രതിമാസ വിൽപ്പന

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

345 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്ന എസ്‌യുവി മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത 8.5 സെക്കൻഡിനുള്ളിൽ കൈവരിക്കും. അതേസമയം വെറും 50 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജർ വഴി ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

സാധാരണ എസി ചാർജർ ഉപയോഗിച്ചാൽ പൂർണ ചാർജിനായി ആറ് മുതൽ എട്ട് മണിക്കൂർ സമയം വേണ്ടിവരും. എം‌ജി ZS ഇവി ഹ്യുണ്ടായി കോന ഇവിയുമായാണ് നേരിട്ടു മത്സരിക്കുന്നത്. എന്നാൽ പരോക്ഷമായി താങ്ങാനാവുന്ന ടാറ്റ നെക്സോൺ ഇവിയും ചൈനീസ് ബ്രാൻഡിന് വെല്ലുവിളിയാണ്.

MOST READ: 2021 മോഡൽ ടൊയോട്ട ഹിലക്‌സ് വിപണിയിൽ; ഇന്ത്യൻ വിപണിയും കാത്തിരിക്കുന്നു

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

2021 ഇസെഡ് ഇവിക്ക് നിലവിലെ വിലയിൽ നിന്ന് അൽപ്പം കൂടുതൽ മുടക്കേണ്ടി വന്നേക്കും. 20.88 ലക്ഷം മുതൽ 23.58 ലക്ഷം വരെയാണ് എം‌ജി ZS ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില.

മെച്ചപ്പെട്ട ബാറ്ററി പായ്ക്കും കൂടുതൽ ഫീച്ചറുകളും; 2021 എംജി ZS ഇവി

കഴിഞ്ഞ വർഷം ജനുവരിയിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയ ഈ മോഡലിന് മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ഇത് പുതിയ പതിപ്പിലൂടെ കൂടുതൽ വർധിപ്പിക്കാനാകുമെന്നാണ് കമ്പവിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
New MG ZS EV Will Offer Improved Battery Pack And Features. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X