ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

കഴിഞ്ഞ മാസം വാർഷിക വിൽപ്പന ഇരട്ടിയാക്കിയ ടാറ്റ മോട്ടോർസ് വരും മാസവും കണക്കുകൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള പ്രയത്നത്തിലാണ്. അതിന്റെ ഭാഗമായി മോഡൽ നിരയിൽ മാർച്ച് മാസത്തിലും ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ഒമ്പത് വർഷത്തിനിടെ ഏറ്റവും ഉയർന്ന വിൽപ്പന ഫെബ്രുവരിയിൽ സാധ്യമാക്കിയ ടാറ്റ പുതിയ ഓഫർ പ്രഖ്യാപനത്തോടെ വിൽപ്പനയുടെ വേഗത നിലനിർത്താനാണ് ശ്രമിക്കുന്നത്. ടാറ്റയുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ടിയാഗൊ ഹാച്ച്ബാക്കിൽ മൊത്തം 28,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

അതിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപ, കോർപ്പറേറ്റ് കിഴിവായി 3,000 രൂപ എന്നിവയാണ് ഉൾപ്പെടുന്നത്. അടുത്തിടെ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ഓട്ടോമാറ്റിക് പതിപ്പും ടിയാഗൊയ്ക്ക് കമ്പനി സമ്മാനിച്ചിരുന്നു. ഇതും പുതിയ ഓഫറുകളും വിൽപ്പന മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

MOST READ: 2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയ സെഡാനുകൾ

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ടിഗോർ സെഡാനിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് കിഴിവായി 3,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ എന്നീ ആനുകൂല്യങ്ങളാണ് മാർച്ചിൽ ലഭ്യമാകുന്നത്. നിലവിൽ കൂടുതൽ വിൽപ്പന നേടുന്ന പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിൽ കമ്പനി ഓഫറുകളൊന്നും നൽകുന്നില്ല.

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ജനപ്രിയ കോംപാക്‌ട് എസ്‌യുവി മോഡലായ നെക്‌സോണിൽ ക്യാഷ് ഡിസ്കൗണ്ടുകളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല. പകരം ഡീസൽ വേരിയന്റിൽ മാത്രം 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ആനുകൂല്യം ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

MOST READ: വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ഇതുകൂടാതെ വാങ്ങുന്നവർക്ക് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭിക്കും. പെട്രോൾ മോഡലുകളിൽ 3,000 രൂപയും ഡീസലിൽ 5,000 രൂപയുമാണ് കോർപ്പറേറ്റ് ഓഫർ. നെക്സോണിന്റെ ഇലക്ട്രിക്കിന്റെ XZ+ മോഡലിൽ എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും XZ+ ലക്‌സ് പതിപ്പിൽ 15,000 രൂപയും ടാറ്റ ഒരുക്കിയിട്ടുണ്ട്.

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ഹാരിയറിനെ സംബന്ധിച്ചിടത്തോളം XZ, XZA + വേരിയന്റ്, ക്യാമോ എഡിഷൻ, ഡാർക്ക് എഡിഷൻ എന്നിവയിൽ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല. മറ്റെല്ലാ വേരിയന്റുകൾക്കും 25,000 രൂപ വരെയാണ് ക്യാഷ് ഡിസ്കൗണ്ട് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

അതേസമയം വേരിയന്റ് പരിഗണിക്കാതെ 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ടാറ്റ സഫാരിയിൽ ഇപ്പോൾ ഓഫറുകളൊന്നും ലഭ്യമല്ല.

ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

കഴിഞ്ഞ മാസം വിൽപ്പനയ്ക്ക് എത്തിയ ഹാരിയറിന്റെ മൂന്ന് വരി പതിപ്പ് ഒരേ ഒമേഗ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതും അതേ 2.0 എൽ ക്രയോടെക് ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന മോഡലുമാണ്. ആദ്യ മാസം തന്നെ 17,000 യൂണിറ്റുകളിലധികം വിൽപ്പന നേടി ശ്രദ്ധിക്കപ്പെടാനും മോഡലിന് സാധിച്ചു.

More from DriveSpark

Article Published On: Saturday, March 6, 2021, 13:11 [IST]
English summary
Tata Motors Announced Attractive Discounts And Offers For Selected Models In March 2021. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X