വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് വെന്റോ. കാലങ്ങളായി മോഡല്‍ ശ്രേണിയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു.

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വെന്റോയുടെ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റ് നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി സ്റ്റോക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മെറ്റാലിക്, നോണ്‍-മെറ്റാലിക് പെയിന്റ് വേരിയന്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളുടെ സെഡാന്റെ മിഡ് ലെവല്‍ വേരിയന്റാണിത്. ഏകദേശം 8.69 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

കാലങ്ങളായി ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് വെന്റോ. വില്‍പ്പന തുടരുന്നതിന്റെ ഭാഗമായി നിരവധി പരിഷ്‌കരണങ്ങളും അപ്‌ഡേറ്റുകളും വാഹനത്തില്‍ കമ്പനി നടപ്പിലാക്കിയിരുന്നു.

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

അത്തരത്തില്‍ അവസാനയാ മോഡലിന്റെ ടര്‍ബോ പതിപ്പിനെ പോയ മാസം ഫോക്‌സ്‌വാഗണ്‍ നിരത്തിലെത്തിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് ഈ പതിപ്പില്‍ വരുത്തിയിരിക്കുന്നത്.

MOST READ: ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

പുതിയ സ്പെഷ്യല്‍ പതിപ്പ് വേരിയന്റിലെ മാറ്റങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനെ അപേക്ഷിച്ച് നിരവധി കോസ്മെറ്റിക് അപ്ഗ്രേഡുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ടര്‍ബോ പതിപ്പില്‍ ഗ്ലോസി ബ്ലാക്ക് സ്പോയ്ലര്‍, ഒആര്‍വിഎം ക്യാപ്‌സ്, ഫെന്‍ഡര്‍ ബാഡ്ജ്, സ്പോര്‍ടി സീറ്റ് കവറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

കൂടാതെ, ക്യാബിന്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്, ക്ലൈമാട്രോണിക് എയര്‍ കണ്ടീഷനിംഗ് സവിശേഷതയും വാഗ്ദാനം ചെയ്യുന്നു. ടര്‍ബോ പതിപ്പ് എല്ലാ നിറങ്ങളിലും ലഭ്യമാണ്. എന്നിരുന്നാലും, ടര്‍ബോ പതിപ്പ് വേരിയന്റുകള്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രം വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

വേരിയന്റുകളിലുടനീളം 1.0 ലിറ്റര്‍ TSI എഞ്ചിന്‍ ഉപയോഗിച്ച് വെന്റോ വാഗ്ദാനം ചെയ്യുന്നു, സെഡാന്റെ ടോപ്പ്-സ്‌പെക്ക് ട്രിമ്മുകളില്‍ ഓപ്ഷണല്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ വാഗ്ദാനം ചെയ്യുന്നു. മുകളില്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ക്ക് പുറമെ, ബാക്കി കാറുകളും സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മുകള്‍ക്ക് സമാനമാണ്.

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയ്സ് കമാന്‍ഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ , എബിഎസ്, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.

MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ റാപ്പിഡ്, ടോയൊട്ട യാരിസ്, മാരുതി സുസുക്കി സിയാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ നിരവധി മോഡലുകളാണ് ഈ വര്‍ഷം വിപണിയില്‍ എത്താനൊരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Volkswagen Stopped Accepting Vento Trendline Variant Online Booking, Find Here More Details. Read in Malayalam.
Story first published: Saturday, March 6, 2021, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X