പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ അവതരിപ്പിക്കുന്ന അടുത്ത മോഡലാകും S5 സ്പോര്‍ട്ബാക്ക്. മാർച്ചിൽ തന്നെ വിപണിയിലെത്താൻ സാധ്യതയുള്ള കാറിന്റെ പുതിയ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

വരാനിരിക്കുന്ന ഔഡി S5 സ്‌പോർട്ബാക്ക് ഫോർ-ഡോർ കൂപ്പെ പതിപ്പായിരിക്കും. വിപണിയിൽ അരങ്ങേറുന്നതിന് മുമ്പായി പോയ വർഷം നവംബറിൽ തന്നെ ഔഡിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ മോഡൽ സ്ഥാനം പിടിച്ചിരിക്കുകയും ചെയ്‌തിരുന്നു.

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

'ടർബോ ബ്ലൂ' നിറത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഔഡി S5 സ്‌പോർട്ബാക്കിന്റെ മുൻവശക്കാഴ്ച്ചയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഇന്ത്യൻ വിപണിയിലെമ്പോൾ കൂടുതൽ കളർ ഓപ്ഷനുകൾ കാറിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ഇന്ത്യക്കായി ശക്തമായ പെട്രോൾ എഞ്ചിൻ മാത്രമുള്ള ഒരു ശ്രേണി വികസിപ്പിച്ചെടുക്കാൻ ഔഡി പദ്ധതിയിടുന്നുണ്ട് എന്നതിനാൽ യുഎസ് വിപണിയിൽ ലഭ്യമായ 3.0 ലിറ്റർ V6 TFSI എന്ന എഞ്ചിനുമായി S5 കളംനിറയുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ഇത് പരമാവധി 354 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 500 എ0-100 കിലോമീറ്റർ വേഗത വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ശേഷിയുള്ളതാണ് ഈ 3.0 ലിറ്റർ V6 TFSI എഞ്ചിൻ എന്നതും ശ്രദ്ധേയമാണ്.

MOST READ: എംപിവികൾക്ക് പകിട്ട് മങ്ങുന്നു; 2021 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ഡിസൈനിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് S5 സ്‌പോർട്‌ബാക്കിൽ കൂടുതൽ ആക്രമണാത്മകവും സ്‌പോർട്ടിറുമായ രൂപകൽപ്പനയാണ് ഔഡി അവതരിപ്പിക്കുന്നത്. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഷാർപ്പ് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഇതിന് സിഗ്നേച്ചർ ലുക്ക് സമ്മാനിക്കും.

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

എൽഇഡി ടെയിൽ ലൈറ്റുകൾ മെലിഞ്ഞതും കാറിൽ മനോഹരവുമായി ഇഴുകിചേർന്നതുമാണ്. മുൻവശത്ത് വലിയ സിഗ്‌നേച്ചർ ഗ്രില്ലും വശങ്ങളിൽ സ്റ്റൈലിഷ് 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഉണ്ട്, ഇവയെല്ലാം കമ്പനിയുടെ നിരയിലെ ബാക്കി കാറുകളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.

MOST READ: കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

ക്യാബിൻ കറുപ്പിൽ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. കൂടാതെ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സവിശേഷതകൾ വരാനിരിക്കുന്ന ഏറ്റവും പുതിയ ഔഡി S5 സ്പോര്‍ട്ബാക്കിൽ ഇടംപിടിക്കും.

പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും

തീർച്ചയായും കാർ ഒരു സിബിയു റൂട്ടി വഴിയായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുക. അതിനാൽ ഏകദേശം 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാകും S5 സ്പോര്‍ട്ബാക്കിനായി ഔഡി നിശ്ചയിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India Teased S5 Sportback Facelift Launch Soon. Read in Malayalam
Story first published: Friday, March 5, 2021, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X