നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് നെക്‌സോണ്‍. ബ്രാന്‍ഡിന് വന്‍ വിജയങ്ങള്‍ സമ്മാനിച്ച മോഡലില്‍ പല അവസരങ്ങളിലായി പല മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

ഇപ്പോഴിതാ നെക്സോണിനുള്ള ടെക്‌റ്റോണിക് ബ്ലൂ നിറം നീക്കം ചെയ്തതായിട്ടാണ് സൂചന. നെക്സോണ്‍ കോംപാക്ട് എസ്‌യുവിയുടെ ലോഞ്ച് കളറായിരുന്നു ടെക്‌റ്റോണിക് ബ്ലൂ, ഇത് ഇപ്പോള്‍ കളര്‍ ഓപ്ഷനുകളില്‍ നിന്ന് നീക്കംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

എന്‍ട്രി ലെവല്‍ മോഡല്‍ ഓഫറായ ടിയാഗോയില്‍ നിന്ന് ടെക്‌റ്റോണിക് ബ്ലൂ കളര്‍ ഓപ്ഷന്‍ കമ്പനി നേരത്തെ നീക്കം ചെയ്തിരുന്നു. ഹാച്ച്ബാക്കില്‍ പുതിയ അരിസോണ ബ്ലൂ നിറം അടുത്തിടെ ഇത് മാറ്റിസ്ഥാപിച്ചു. ഇന്ത്യന്‍ വിപണിയില്‍ സമാനമായ കളര്‍ ഓപ്ഷന്‍ പുനരവലോകനത്തിന് നെക്‌സോണ്‍ വിധേയമാകുമോ എന്നത് കണ്ടറിയണം.

MOST READ: 2021 സെൽറ്റോസ് കൂടുതൽ ആകർഷകമാക്കാൻ ആക്സസറികൾ അവതരിപ്പിച്ച് കിയ

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

പഴയ കളര്‍ ഓപ്ഷനുകളില്‍ ഇപ്പോള്‍ രണ്ട് മോഡലുകളില്‍ നിര്‍ത്തലാക്കിയതിന് പിന്നില്‍ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് ബ്രാന്‍ഡില്‍ നിന്നുള്ള പതിവ് മോഡല്‍ അപ്ഡേറ്റുകളുടെ ഭാഗമാണെന്ന് വേണം കരുതാന്‍.

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

ടെക്‌റ്റോണിക് ബ്ലൂ നിറം നിര്‍ത്തലാക്കിയ ശേഷം, നെക്‌സോണ്‍ നിലവില്‍ 5 കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്. കോംപാക്ട് എസ്‌യുവിയുടെ വേരിയന്റിനെ ആശ്രയിച്ച് ഈ കളര്‍ ഓപ്ഷനുകളെല്ലാം ഡ്യുവല്‍-ടോണ്‍ നിറത്തിലും വാഗ്ദാനം ചെയ്യുന്നു.

MOST READ: അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

നീക്കംചെയ്ത കളര്‍ ഓപ്ഷനൊപ്പം, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ള ഫിസിക്കല്‍ ബട്ടണുകളും നെക്‌സോണില്‍ നിന്നും കമ്പനി അടുത്തിടെ നീക്കം ചെയ്തിരുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നാവിഗേഷനില്‍ ഫിസിക്കല്‍ സഹായം വോളിയം പ്രവര്‍ത്തനം, ട്രാക്കുകള്‍ മാറ്റുക, ഫോണ്‍ബുക്ക് ആക്സസ് ചെയ്യല്‍ എന്നിവയും അതിലേറെയും ഇതില്‍ ഉള്‍പ്പെടുന്നു.

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ യൂണിറ്റിനുള്ളില്‍ ഫിസിക്കല്‍ ബട്ടണുകള്‍ ഇന്റര്‍ഫേസ് ഇപ്പോള്‍ ഡിജിറ്റലായി സംയോജിപ്പിച്ചിരിക്കുന്നു. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ നെക്സോണിന്റെ വില കമ്പനി വര്‍ദ്ധിപ്പിച്ചു. വില വര്‍ധനവിന് ശേഷം കോംപാക്ട് എസ്‌യുവിയുടെ പെട്രോള്‍ പ്രാരംഭ പതിപ്പിന് 7.19 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ XZA+ DT (O) വേരിയന്റിന് 11.62 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി MoRTH

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

ഡീസല്‍ മോഡലുകളിലേക്ക് വന്നാല്‍ പ്രാരംഭ പതിപ്പിന് 8.49 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 12.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നു.

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

നെക്സോണ്‍ ടെക്‌റ്റോണിക് ബ്ലൂ നിറം പിന്‍വലിച്ചു; വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ടാറ്റ

രണ്ട് എഞ്ചിനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Discontinued Nexon Tectonic Blue Colour Option, Removed From Official Website. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X