3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

2021 മോഡൽ വർഷത്തേക്ക് 3 സീരീസ് പതിപ്പുകളെ പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു. ജർമ്മൻ ബ്രാൻഡ് അടുത്തിടെയാണ് ഇന്ത്യക്കായി 3 സീരീസിന്റെ ആദ്യത്തെ റൈറ്റ്-ഹാൻഡ് ലോംഗ്-വീൽബേസ് വേരിയന്റ് അവതരിപ്പിച്ചത്.

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

സ്റ്റാൻഡേർഡ് 3 സീരീസ് സലൂണിന്റെ ലോംഗ്-വീൽബേസ് പതിപ്പാണ് പുതിയ ലിമോസിൻ. മൂന്ന് വേരിയന്റുകളിലായാണ് ആഢംബര സെഡാനെ ബി‌എം‌ഡബ്ല്യു ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

അതിനാൽ തന്നെ ബിഎംഡബ്ല്യു 320d സ്പോർട്ട് മോഡലിനെ ഇന്ത്യയിൽ നിർത്തലാക്കിയതാണ് പുതിയ 2021 പരിഷ്ക്കരണത്തിൽ ശ്രദ്ധേയമാകുന്നത്. ഇത് രണ്ടാം തവണയാണ് ആഢംബര സെഡാന്റെ 320d പതിപ്പിനെ ആഭ്യന്തര നിരയിൽ നിന്നും ഒഴിവാക്കുന്നത്.

MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

നേരത്തെ ഇത് 2020 മാർച്ചിൽ നിർത്തുകയും 2020 ഓഗസ്റ്റിൽ വീണ്ടും സമാരംഭിക്കുകയും ചെയ്തിരുന്നു. 320d സ്‌പോർട്ട് നിർത്തലാക്കിയതിന്റെ ഫലമായി ബിഎംഡബ്ല്യുവിന്റെ ഇന്ത്യ ലൈനപ്പായ 320d ആഡംബര നിരയിൽ അവശേഷിക്കുന്ന 3 സീരീസിന്റെ ഒരു ഡീസൽ എഞ്ചിൻ വേരിയന്റ് മാത്രമേ ഉണ്ടാവുകയുള്ളൂ.

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

നിലവിലുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 190 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ജനുവരിയിൽ കളംനിറഞ്ഞ് നെക്സോൺ; ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

320d ലക്ഷ്വറി ലൈനിന് 47.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം 3 സീരീസിനൊപ്പം പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 330i സ്പോർട്ട്, M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ലഭ്യമാകും.

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

ഇതിലെ ടർബോചാർജ്ഡ് 2.0 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ 258 bhp കരുത്തും 400 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 320d പോലെ 330i മോഡലിന്റെ എഞ്ചിനും എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ആഗോളതലത്തിൽ പുതിയ എൻട്രി ലെവൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

42.6 ലക്ഷം രൂപയിൽ നിന്നാണ് ബിഎംഡബ്ല്യു 3 സീരീസ് 330i യുടെ വിലകൾ ആരംഭിക്കുന്നത്. എന്നാൽ ടോപ്പ് എൻഡ് M സ്പോർട്ടിന് 49.9 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. ഇന്ത്യൻ വിപണിയിൽ ബി‌എം‌ഡബ്ല്യു 3 സീരീസ് മെർസിഡീസ് ബെൻസ് സി ക്ലാസ്, ജാഗ്വർ XE എന്നിവയ്‌ക്കെതിരായാണ് പ്രധാനമായും മത്സരിക്കുന്നത്.

3 സീരീസ് ലൈനപ്പ് പുതുക്കി ബിഎംഡബ്ല്യു ഇന്ത്യ; 320d വീണ്ടും നിർത്തലാക്കി

കൂടാതെ വിപണിയിൽ തിരിച്ചെത്തിയ 42.34 പ്രാരംഭ വിലയുള്ള പെട്രോൾ മാത്രമുള്ള ഔഡി A4, 45.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പുതുതലമുറ വോൾവോ S60 ആഢംബര വാഹനങ്ങളും ബി‌എം‌ഡബ്ല്യു 3 സീരീസിന് ശക്തരായ എതിരാളികളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
The BMW 320d Sport Luxury Sedan Discontinued Again From India. Read in Malayalam
Story first published: Wednesday, February 3, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X