ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ഈ മാസം ആദ്യം ഹ്യുണ്ടായി അൽകാസർ ഏഴ് സീറ്റർ എസ്‌യുവി പുറത്തിറക്കിയപ്പോൾ മഹീന്ദ്ര XUV700 എന്ന പുത്തൻ മോഡലിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി. ഇത് പുതുതലമുറ XUV500 ആയിരിക്കും എന്നകാര്യമാണ് ഏറെ ശ്രദ്ധേയമായത്.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ബ്രാൻഡിന്റെ പേരിടൽ ശ്രേണി അനുസരിച്ച് XUV700 നിലവിലുള്ള XUV500-ന് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. അതായത് എല്ലാ അർഥത്തിലും കൂടുതൽ പ്രീമിയമായിരിക്കും ഈ മിടുക്കനെന്ന് സാരം.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

നിലവിലെ മുൻനിര എസ്‌യുവിയായ ആൾട്യൂറാസിന്റെ പുനർനിർമിച്ച പതിപ്പായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ മഹീന്ദ്ര വരാനിരിക്കുന്ന XUV700 മോഡലിൽ അവതരിപ്പിക്കും.

MOST READ: പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ടോപ്പ് എൻഡ് വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനം ഒരു ഓപ്ഷനായി സജ്ജീകരിക്കുകയും ചെയ്യും. 2.2 ലിറ്റർ ഡീസൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 2.0 ലിറ്റർ പെട്രോൾ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ഒരു മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കി നിലവിലുള്ള XUV500 എസ്‌യുവിയെ അപേക്ഷിച്ച് മഹീന്ദ്ര XUV700 അകത്തും പുറത്തും കൂടുതൽ പ്രീമിയമായി അവതരിക്കും. പുനർ‌രൂപകൽപ്പന ചെയ്‌ത മുൻവശം ഉപയോഗിച്ച് ഡിസൈൻ‌ അപ്‌ഡേറ്റുകളുടെ ഒരു ശേഖരം തന്നെയാണ് ബ്രാൻഡ് പരിചയപ്പെടുത്തുക.

MOST READ: വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയ ഡി‌ആർ‌എല്ലുകൾ, വശങ്ങളിൽ നിന്ന് നോക്കുമ്പോൾ പിന്നിലെ ഒരു പ്രധാന കിങ്ക്, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾ, മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ തുടങ്ങിയവയെല്ലാം പ്രധാന മാറ്റങ്ങളായിരിക്കും.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

ഡാഷ്‌ബോർഡിനും സെന്റർ കൺസോളിനും പുതിയ ലേഔട്ട് ലഭിക്കുമ്പോൾ അകത്തളവും ഏറെ ശ്രദ്ധിക്കപ്പെടും. ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം കുറവായതിനാൽ പ്രവർത്തനങ്ങൾ ഇരട്ട സ്‌ക്രീനുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

MOST READ: പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

അതിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ കൺസോളിനുമായിരിക്കും.രണ്ടിനും 10 ഇഞ്ച് വീതമുള്ള വലിപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ റഡാർ അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള സുരക്ഷ, സഹായ സവിശേഷതകൾ എന്നിവയും എസ്‌യുവിയുടെ മാറ്റുകൂട്ടും.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ടിപിഎംഎസ്, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ഇൻ-കാർ കണക്റ്റീവ് ടെക് തുടങ്ങിയ സവിശേഷതകൾ 2021 മഹീന്ദ്ര XUV700 എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും.

ഇരട്ട സ്‌ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700

എന്തായാലും വിപണിയെ പിടിച്ചുലക്കാനുള്ള എല്ലാത്തരം സംവിധാനങ്ങളും മഹീന്ദ്രയുടെ പുതിയ വാഹനത്തിൽ ഉണ്ടാകും. അതോടൊപ്പം തന്നെ ഭാവിയിലേക്കായി കൂടുതൽ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതിയും ഇന്ത്യൻ വാഹന നിർമാതാക്കൾക്കുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming 2021 Mahindra XUV700 SUV Will Offer Twin Screens And Radar-Based Features. Read in Malayalam
Story first published: Wednesday, April 21, 2021, 8:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X