വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

ഇന്ത്യൻ വിപണിയിൽ സ്കോഡയുടെ ഏറ്റവും താങ്ങാനാവുന്ന സെഡാനാണ് റാപ്പിഡ്. ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്ക്കരിച്ചതു മുതൽ മോഡലിനായി ആളുകൾ ഇടിച്ചുകയറുകയാണ്.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

ചുരുക്കി പറഞ്ഞാൽ റാപ്പിഡിന്റെ വില നിർണയമാണ് ജനപ്രീതി രാജ്യത്ത് വർധിപ്പിച്ചതെന്ന് പറയാം. 2021 മാർച്ച് മാസത്തിൽ 903 യൂണിറ്റുകളാണ് സ്കോഡയ്ക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. അതായത് വാർഷിക അടിസ്ഥാനത്തിൽ 402 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തിയെന്ന് സാരം.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 180 യൂണിറ്റ് സെഡാൻ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്. പ്രതിമാസ കണക്കിലും 47 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ സ്കോഡ 614 യൂണിറ്റ് കാറുകൾ വിറ്റു.

MOST READ: bZ4X ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുമായി ടൊയോട്ട

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സി-സെഗ്മെന്റ് സെഡാനാണ് സ്കോഡ റാപ്പിഡ്. 7.79 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് വാഹനത്തെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 13.29 ലക്ഷം രൂപയോളവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയ്‌ക്കെതിരെയാണ് സ്‌കോഡ റാപ്പിഡ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്.

MOST READ: വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് സ്കോഡ റാപ്പിഡ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ, ഓപ്ഷണലായി 6-സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം പ്രീമിയം സെഡാനിലെ സവിശേഷതകളാണ്.

MOST READ: പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

തീർന്നില്ല, അതോടൊപ്പം തന്നെ പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും സംവിധാനങ്ങളും സ്കോഡ റാപ്പിഡിൽ ഒരുക്കിയിട്ടുണ്ട്.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

സുരക്ഷാ സവിശേഷതകളിൽ സെഡാന് 4 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ ലഭിക്കുന്നു.

വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്

റാപ്പിഡിന് പകരമായി ഒരു പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള പദ്ധതികളും സ്കോഡയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ സെഡാൻ വിൽപ്പനയ്ക്ക് തയാറെടുക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Sedan Sales Increased In March 2021. Read in Malayalam
Story first published: Tuesday, April 20, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X