ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര പുതുതലമുറ മോഡലുകളുടെ പണിപ്പുരയിലാണ്. XUV500, സ്‌കോർപിയോ, ബൊലേറോ നിയോ എന്നിവയുൾപ്പെടെ നിരവധി പുതിയ മോഡലുകൾ ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നുണ്ട്.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

ഈ മോഡലുകൾ ഈ വർഷാവസാനത്തിന് മുമ്പ് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനവും. പുതുതലമുറ XUV500 ഈ വർഷം ഏപ്രിലേടു കൂടി നിരത്തിൽ എത്തേണ്ടിയിരുന്നതാണെങ്കിലും വാഹനത്തിന്റെ അവതരണം ഈ വർഷം രണ്ടാം പകുതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

പുതിയ റിപ്പോർട്ട് അനുസരിച്ച് പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്കാണ് കമ്പനി മാറ്റിയത്. പുതിയ മോഡലിനായുള്ള ഡെലിവറി 2021 നവംബർ മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: പുതിയ യാരിസ് ക്രോസ് അഡ്വഞ്ചർ പതിപ്പുമായി ടൊയോട്ട

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

XUV500-ന്റെ അവതരണം വരാനിരിക്കുന്ന മറ്റ് മഹീന്ദ്ര മോഡലുകളെയും ബാധിക്കുമെന്നാണ് അഭ്യൂഹം. സെമികണ്ടക്‌ടറുകളുടെ ആഗോള ക്ഷാമം കാരണമാണ് പുതിയ മഹീന്ദ്ര എസ്‌യുവികളുടെ വിക്ഷേപണം വൈകുന്നത്.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

ഫ്രണ്ട്-വീൽ ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന മഹീന്ദ്ര XUV500 ഒരുക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. അതിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിവ ഉൾപ്പെടും.

MOST READ: പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

190 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളഅളതായിരിക്കും പുതിയ പെട്രോൾ എഞ്ചിൻ. മറുവശത്ത് ഡീസൽ എഞ്ചിൻ 180 bhp പവർ വാഗ്‌ദാനം ചെയ്യും. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (ADAS) ഉൾപ്പെടെ നിരവധി സെഗ്‌മെന്റ്-പ്രമുഖ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ XUV500 എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

MOST READ: വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

മറ്റ് ഡ്രൈവർ സഹായ സവിശേഷതകളിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടും. തീർന്നില്ല, അതോടൊപ്പം ഫ്രണ്ട് കൂളീഷൻ വാർണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, പാർക്ക് അസിസ്റ്റ് തുടങ്ങിയവയും എസ്‌യുവിക്ക് മാറ്റേകാൻ ഇടംപിടിക്കും.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എസ്‌യുവിക്ക് ഒന്നിലധികം എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്പി ഒപ്പം ടയർ പ്രഷർ മോണിറ്ററും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

പുതിയ മഹീന്ദ്ര XUV500-ന് പുതിയ പ്രീമിയം ഇന്റീരിയർ ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങളും വെളിപ്പെടുത്തുന്നു. EQC ഉൾപ്പെടെയുള്ള ഏറ്റവും പുതിയ മെർസിഡീസ് മോഡലുകളിൽ കണ്ടതിന് സമാനമായി ഇരട്ട സ്‌ക്രീൻ സജ്ജീകരണമുണ്ട്.

ഇനിയും കാത്തിരിക്കണം, പുതിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ അവതരണം 2021 സെപ്റ്റംബറിലേക്ക് മാറ്റി

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും അടങ്ങുന്നതാണ് ഇരട്ട സ്ക്രീൻ സജ്ജീകരണം. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയിൽ നിറയും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming New Mahindra XUV500 SUV Launch Delayed To September 2021. Read in Malayalam
Story first published: Tuesday, March 30, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X