Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ യാരിസ് ക്രോസ് അഡ്വഞ്ചർ പതിപ്പുമായി ടൊയോട്ട
കഴിഞ്ഞ വർഷം വിദേശ വിപണികളിൽ തരംഗമായൊരു മോഡലായിരുന്നു ടൊയോട്ട യാരിസ് ക്രോസ്. ഒരു വർഷം പിന്നിടുമ്പോഴേക്കും വാഹനത്തിന് ഒരു നവീകരണം നൽകിയിരിക്കുകയാണ് കമ്പനി.

പുതിയ ടൊയോട്ട യാരിസ് ക്രോസ് അഡ്വഞ്ചർ എന്ന പുതിയ വേരിയന്റുമായാണ് കമ്പനി വിപണിയിൽ എത്തിയിരിക്കുന്നത്. ഗാസൂ റേസിംഗ് ട്രീറ്റ്‌മെന്റ് സ്റ്റൈലിംഗോടെ എത്തിയ കാറിന് സ്പോർട്ടിയർ ലുക്കാണ് ലഭിക്കുന്നത്.

ഇത് കൂടുതൽ സ്‌പോർട്ടിയും പരുക്കനുമായി കാണപ്പെടുന്നു. യാരിസ് ക്രോസ് അഡ്വഞ്ചർ ഒരു മികച്ച പെർഫോമൻസ് പതിപ്പ് മാത്രമല്ല, മറിച്ച് രൂപത്തിലും കേമനാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.
MOST READ: പുതിയ വേരിയന്റ് അല്ലെങ്കില്‍ പെട്രോള്‍ എഞ്ചിന്‍?; പരീക്ഷണയോട്ടം തുടര്‍ന്ന് ടാറ്റ സഫാരി

അഡ്വഞ്ചർ വേരിയന്റിനെ അതിന്റെ റിയർ ബമ്പർ പ്രൊട്ടക്ഷൻ പ്ലേറ്റും പുതിയ ഫ്രണ്ട് ഡിഫ്യൂസറും ഉപയോഗിച്ച് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഡാർക്ക് ഗ്രേ നിറത്തിലുള്ള ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകളും സിൽവർ റൂഫ് റെയിലുകളും മോഡലിനെ മികച്ചതാക്കുന്നു.

യാരിസ് ക്രോസ് അഡ്വഞ്ചറിന് സമാനമായ സ്പോർട്ടി നിലപാടുകളും ടൊയോട്ട സമ്മാനിച്ചു. കാബിനകത്ത് അധിക പിയാനോ-ബ്ലാക്ക് ഘടകങ്ങൾ, ബ്ലാക്ക് ഹെഡ്-ലൈനിംഗ്, പ്രത്യേക ബക്കറ്റ് സീറ്റുകൾ എന്നിവയും കാറിന് ലഭിക്കുന്നു.
MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

ടൊയോട്ട പരിമിതമായ പ്രീമിയർ എഡിഷൻ മോഡലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വാഹനത്തിന്റെ ഉത്പാദനത്തിന്റെ ആദ്യ 12 മാസങ്ങളിൽ ലഭ്യമാകും. കൂടാതെ നിരവധി നവീകരണങ്ങളും ഉൾപ്പെടുത്തിയാകും ഇത് നിരത്തിലെത്തുക.

എക്‌സ്‌ക്ലൂസീവ് ലെതർ സീറ്റ് അപ്ഹോൾസ്റ്ററിംഗ്, 18 ഇഞ്ച് മെഷീൻ ചെയ്ത അലോയ് വീലുകൾ, കിക്ക് സെൻസറുള്ള ഇലക്ട്രിക് ബൂട്ട് ലിഡ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ടു-ടോൺ ഫിനിഷ് എന്നിവ ഈ പ്രത്യേക വേരിയന്റിലെ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു.
MOST READ: ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

യാരിസ് ക്രോസ് അഡ്വഞ്ചറിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങൾ ഒന്നും തന്നെ കമ്പനി നൽകിയിട്ടില്ല. AWD ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് തുടിപ്പേകുന്നത്.

ഈ യൂണിറ്റ് പരമാവധി 114 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ വലിപ്പത്തിലുള്ള ഒരു ചെറിയ ക്രോസ്ഓവറിന് ഇത്രയും പവർ ഔട്ട്‌പുട്ട് തന്നെ ധാരാളമാണെന്നാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്.

ഈ വർഷം രണ്ടാം പകുതിയിൽ പുതിയ യാരിസ് ക്രോസ് അഡ്വഞ്ചറിനായുള്ള കമ്പനി പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങും. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് ഈ മോഡലിനെ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും ടൊയോട്ടയ്ക്ക് ഇപ്പോൾ ഇല്ല എന്നത് നിരാശാജനകമാണ്.