ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ചെക്ക് വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ AG -യുടെ കീഴിലുള്ള സ്കോഡ തങ്ങളുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് അടുത്തെങ്ങും കൊണ്ടുവരാൻ സാധ്യതയില്ല.

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം വാഹനങ്ങൾക്കുള്ള ചെലവ് ഉയർന്നതായതിനാൽ ഇന്ത്യൻ വിപണി ഇതുവരെ ഇലക്ട്രിക് കാറുകൾക്ക് തയ്യാറായിട്ടില്ലെന്ന് പ്രീമിയം കാർ നിർമ്മാതാക്കൾ വിശ്വസിക്കുന്നു.

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ഇലക്ട്രിക് വാഹനങ്ങളുടെ സമ്പദ്‌വ്യവസ്ഥ ബഹുജന വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുർപ്രതാപ് ബോപാറായ് പറഞ്ഞു.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ഇലക്ട്രിക് കാറുകൾ ഇന്ത്യയ്ക്ക് ലാഭകരമാക്കാൻ, ബാറ്ററി വില ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ കുറയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇത്തരമൊരു സാഹചര്യം വികസിപ്പിക്കാൻ കുറച്ച് വർഷങ്ങൾ കൂടി ആവശ്യമാണെന്ന് ബോപാറായ് പറഞ്ഞു.

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ഈ വർഷം ജൂലൈയിൽ കുഷാഖ് എസ്‌യുവി പുറത്തിറക്കാൻ സ്‌കോഡ ഇന്ത്യ ഒരുങ്ങുന്നു. റാപ്പിഡ്, സൂപ്പർബ് തുടങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിനുകളിൽ നിന്ന് വിട്ടുനിൽക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. പകരം ഇന്ത്യൻ വിപണിയിലെ ബ്രാൻഡ് പെട്രോൾ പവർ കാറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.

MOST READ: ഇൻപുട്ട് ചെലവിൽ ഗണ്യമായ വർധനവ്, ടൊയോട്ട കാറുകൾക്കും വില കൂടും

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

പെട്രോൾ എഞ്ചിനുകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിച്ച ബോപറായ്, 2020 -ൽ ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറുന്നതോടെ ഡീസൽ സാങ്കേതികവിദ്യയിലേക്ക് പോകുന്നതിൽ അർത്ഥമില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

വാഹന നിർമാതാക്കളുടെ ബിഎസ്-VI പെട്രോൾ എഞ്ചിനുകൾ മതിയായ ടോർക്കും പവർ അഷ്വറൻസും ഉപയോഗിച്ച് ഓടിക്കുന്നത് രസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

ജർമൻ ഓട്ടോമൊബൈൽ ഗ്രൂപ്പ് ആഗോളതലത്തിൽ വൈദ്യുതീകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും മറ്റ് വിപണികളിൽ ഇതിനകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബോപറായ് പറഞ്ഞു. പ്രോത്സാഹനങ്ങൾ മതിയായ നിലയിൽ എത്തുമ്പോഴോ ചെലവുകൾ കുറയുമ്പോഴോ ആ ഘട്ടങ്ങൾ ഇവിടെ ആവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

എന്നിരുന്നാലും, സ്കോഡയോ ഫോക്സ്‍വാഗണോ ഇപ്പോൾ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരില്ലെങ്കിലും ഗ്രൂപ്പിന്റെ പ്രീമിയം കാർ ബ്രാൻഡായ ഔഡി 2021 ൽ ഇ-ട്രോൺ, ഇ-ട്രോൺ GT തുടങ്ങിയ മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കും. കൂടാതെ, മറ്റൊരു ഇലക്ട്രിക് മോഡവായ പോർഷ മകാൻ ഗ്രൂപ്പ് 2021 -ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ബോപറായ് സൂചിപ്പിച്ചു.

MOST READ: ആഗോള പ്രീമിയറിനു മുന്നോടിയായി EQS -ന്റെ ഇന്റീരിയർ ചിത്രങ്ങൾ വെളിപ്പെടുത്തി മെർസിഡീസ്

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് മോഡലുകൾ ഉടൻ അവതരിപ്പിക്കില്ലെന്ന് സ്കോഡ

അടുത്ത 12 മാസത്തിനുള്ളിൽ കുഷാഖും പുതിയ ഒക്ടാവിയയും ഉൾപ്പെടെ നാല് പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ ലക്ഷ്യമിടുന്നു. ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി ഗ്രൂപ്പ് മോഡലുകൾ രാജ്യത്ത് താങ്ങാവുന്ന കാറുകളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു, ഇതിനായി ഒരു ബില്യൺ യൂറോ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Will Not Bring Its Electric Models To India Soon. Read in Malayalam.
Story first published: Monday, March 29, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X