2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

2022 ജൂണ്‍ മാസത്തിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് 48,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസത്തില്‍ ലഭിക്കുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഹ്യുണ്ടായി സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, ഓറ തുടങ്ങിയ മോഡലുകളിലാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. ഈ മൂന്ന് മോഡലുകളില്‍, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് സാന്‍ട്രോ. മോഡലുകള്‍ തിരിച്ചുള്ള ഓഫര്‍ വിവരങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

സാന്‍ട്രോ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഓഫറാണ് സാന്‍ട്രോയെങ്കിലും, ഹാച്ച്ബാക്ക് അതിന്റെ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് 'എന്‍ട്രി ലെവല്‍' ആയി കാണപ്പെടുന്നില്ലെന്ന് പറയുന്നതാകും ശരി.

MOST READ: കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഈ ജൂണില്‍, ഹ്യുണ്ടായി ഹാച്ച്ബാക്കിലെ ഓഫറുകള്‍ പരിശോധിച്ചാല്‍, പുതിയ ഉപഭോക്താക്കള്‍ക്ക് പുതിയ സാന്‍ട്രോയില്‍ 28,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതൊരു ഹ്യുണ്ടായി മോഡലിനെയും പോലെ, ഹ്യുണ്ടായി സാന്‍ട്രോയുടെ ഇന്റീരിയറുകള്‍ സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു കൂടാതെ ഉള്ളില്‍ മാന്യമായ ഇടവും നല്‍കുന്നു.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

68 bhp പവറും 99 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സാന്‍ട്രോയ്ക്ക് കരുത്ത് പകരുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 5-സ്പീഡ് AMT യൂണിറ്റും ഉള്‍പ്പെടുന്നു.

MOST READ: വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഇതിനുപുറമെ, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റും ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് തിരഞ്ഞെടുക്കാം. 4.89 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഗ്രാന്‍ഡ് i10 നിയോസ്

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും ഉള്ളില്‍ മാന്യമായ ഇടവും ഉള്ള ഒരു മികച്ച സിറ്റി ഹാച്ച്ബാക്കാണ്. കൂടാതെ, വിശാലമായ പവര്‍ട്രെയിന്‍ ചോയിസുകളുമായാണ് ഹാച്ച്ബാക്ക് വരുന്നത്.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഏറ്റവും പുതിയ ഓഫറിലൂടെ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ പുതിയ ഉപഭോക്താക്കള്‍ക്ക് 48,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിനെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ മികച്ച ചോയിസാക്കി മാറ്റുകയും ചെയ്യുന്നു.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് നാല് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 82 bhp പവറും 121 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍ ഓപ്ഷന്‍, അതേസമയം 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 99 bhp പവറും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

മറുവശത്ത്, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ സിഎന്‍ജി പതിപ്പാണ് അവസാന എഞ്ചിന്‍ ഓപ്ഷന്‍. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില 5.39 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം ആരംഭിക്കുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഓറ

25.50 km/l ഇന്ധനക്ഷമതയുള്ള ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനാണ് ഹ്യുണ്ടായി ഓറ. ഗ്രാന്‍ഡ് i10 നിയോസിന്റെ സെഡാന്‍ പതിപ്പാണ് ഓറ, അതിന്റെ ഹാച്ച്ബാക്ക് എതിരാളി പോലെ, വിശാലമായ പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് ഓറ വരുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഏറ്റവും പുതിയ ഓഫറിലൂടെ, ഹ്യുണ്ടായി ഓറ സെഡാന്റെ പുതിയ ഉപഭോക്താക്കള്‍ക്ക് 48,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇത് ഓറ സെഡാനെ അതിന്റെ സെഗ്മെന്റില്‍ ഏതാണ്ട് അപ്രതിരോധ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ അതേ നാല് എഞ്ചിന്‍ ഓപ്ഷനുകളാണ് ഓറ സെഡാനിലും കാണാന്‍ സാധിക്കുന്നത്. ഇതിനര്‍ത്ഥം അടിസ്ഥാന എഞ്ചിന്‍ ഓപ്ഷന്‍ 82 bhp പവറും 121 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്, അതേ എഞ്ചിന്‍ സിഎന്‍ജി ഓപ്ഷനും നല്‍കുന്നു.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

മറുവശത്ത്, ടോപ്പ് എന്‍ഡ് പെട്രോള്‍ പതിപ്പ് 99 bhp പവറും 172 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്, ഡീസല്‍ ഓപ്ഷന്‍ 74 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. നിലവില്‍ ഈ മോഡലിന് 6.08 ലക്ഷം രൂപ മുതലാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില വരുന്നത്.

2022 ജൂണിലും തിരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളുമായി Hyundai

ഹ്യുണ്ടായി കാറുകളിലെ പുതിയ ഓഫറുകള്‍ തീര്‍ച്ചയായും കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഇതുവഴി വരും മാസങ്ങളില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവിന്റെ ഇന്ത്യയിലെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

More from DriveSpark

Article Published On: Thursday, June 9, 2022, 17:45 [IST]
English summary
Hyundai announced offers for june 2022 up to rs 48 000 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X