വലിപ്പത്തിലും റേഞ്ചിലും കേമൻ! Mahindra XUV300 ഇലക്‌ട്രിക് അടുത്ത വർഷം തുടക്കം നിരത്തിലെത്തും
ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകളുടെ ഒരു ശ്രേണി തന്നെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്ത 2-3 വർഷത്തിനുള്ളിൽ പുത്തൻ മോഡലുകളാൽ ബ്രാൻഡ് നിര സമ്പന്നമാവുമെന്ന് ചുരുക്കം.

അതിൽ ഇലക്‌ട്രിക് XUV300 എസ്‌യുവി ഉടൻ യാഥാർഥ്യമാവുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ. അടുത്ത കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ XUV400 എന്ന പേരിൽ വൈദ്യുതീകരിച്ച XUV300 അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അതായത് 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വാഹനം വിപണിയിലെത്തിയേക്കാമെന്ന് സാരം.

2021-22 സാമ്പത്തിക വർഷത്തിലെ അവസാന പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ഒരു വെർച്വൽ പത്രസമ്മേളനത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇലക്‌ട്രിക് എസ്‌യുവിക്ക് മൊത്തത്തിൽ 4.2 മീറ്റർ നീളമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
MOST READ: Maruti Vitara Brezza Vs Nissan Magnite: സ്‌പെസിഫിക്കേഷന്‍ & ഏറ്റവും പുതിയ വില താരതമ്യം

അതായത് നാല് മീറ്ററിൽ താഴെയുള്ള മഹീന്ദ്ര XUV300 എസ്‌യുവിയേക്കാൾ വലുതായിരിക്കും ഇലക്‌ട്രിക് മോഡലെന്ന് ചുരുക്കം. MESMA എന്നറിയപ്പെടുന്ന മഹീന്ദ്ര ഇലക്ട്രിക് സ്‌കേലബിൾ ആൻഡ് മോഡുലാർ ആർക്കിടെക്ച്ചർ അടിവരയിടുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും മഹീന്ദ്ര XUV300 ഇലക്ട്രിക്.

അതിന്റെ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മഹീന്ദ്ര e-XUV300 സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും അണിനിരക്കുക. സാങ്‌യോങ് ടിവോലിയുടെ X100 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലുള്ള XUV300. ശക്തമായ ഒരു കോംപാക്‌ട് എസ്‌യുവി ആണെങ്കിലും, ബൂട്ട്‌സ്‌പേസ് കപ്പാസിറ്റി പലർക്കും ഒരു പ്രശ്നമായി തോന്നിയിരുന്നു.

സ്റ്റാൻഡേർഡ് പതിപ്പ് 200 കിലോമീറ്റർ റേഞ്ച് നൽകും. അതേസമയം ഇലക്‌ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് വേരിയന്റ് 375 കിലോമീറ്റർ വാഗ്ദാനം ചെയ്യും. മഹീന്ദ്ര തന്നെ വികസിപ്പിച്ചെടുത്ത 350V പവർട്രെയിൻ 60 kWh മുതൽ 280 kWh വരെയുള്ള ഇലക്ട്രിക് മോട്ടോറുകളെ പിന്തുണയ്ക്കുന്നു. 80 kWh വരെ ശേഷിയുള്ള ബാറ്ററികൾക്കും ഇരട്ട മോട്ടോർ സജ്ജീകരണങ്ങൾക്കും ഇത് അനുയോജ്യമാണ്.

മഹീന്ദ്ര XUV300 ഇലക്ട്രിക്കിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പതിപ്പ് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി അവതരിപ്പിച്ചേക്കുമെന്നും വാർത്തകളുണ്ട്. 2022 ഓഗസ്റ്റ് 15-ന് ബോൺ ഇലക്ട്രിക് വിഷൻ അടിസ്ഥാനമാക്കിയുള്ള സീറോ-എമിഷൻ വെഹിക്കിൾ കൺസെപ്‌റ്റുകളെ കമ്പനി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.
MOST READ: ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ഈ ബോൺ ഇലക്ട്രിക് മോഡലുകൾ ജൂലൈയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് മഹീന്ദ്ര സ്ഥിരീകരിച്ചിരിക്കുന്നത്. 2027 ഓടെ എട്ട് പരിസ്ഥിതി സൗഹൃദ മോഡലുകൾ അവതരിപ്പിക്കാനുള്ള മഹീന്ദ്രയുടെ പദ്ധതികളിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കും. വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 13 എസ്‌യുവികൾ പരിചയപ്പെടുത്താനാണ് ബ്രാൻഡ് തയാറെടുക്കുന്നത്.

ആസൂത്രണം ചെയ്ത എട്ട് ഇ-എസ്‌യുവികളിൽ നാലെണ്ണം പുതിയ ലോഞ്ചുകളായിരിക്കും. അവ 2025 നും 2027 നും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഉൽപ്പന്നങ്ങളുടെ ശേഷിക്കുന്ന വിഹിതം നിലവിലെ പോർട്ട്‌ഫോളിയോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് MEB പ്ലാറ്റ്‌ഫോമിന്റെ ബാറ്ററി സിസ്റ്റങ്ങൾ, സെല്ലുകൾ, ഇലക്ട്രിക് മോട്ടോറുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഫോക്‌സ്‌വാഗണുമായി ഒരു പങ്കാളിത്തം മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

വരാനിരിക്കുന്ന മഹീന്ദ്ര ബോൺ ഇലക്ട്രിക് ആർക്കിടെക്ചർ ഇവി സ്‌പെയ്‌സിലെ ഹോംഗ്രൗൺ ബ്രാൻഡുകളിൽ നിന്നുള്ള വലിയ മുന്നേറ്റത്തിന്റെ തെളിവാണ്. ടാറ്റ മോട്ടോർസ് കുറച്ച് മുമ്പ് അവിന്യ കൺസെപ്‌റ്റിലൂടെ Gen 3 സ്കേറ്റ്‌ബോർഡ് അനാച്ഛാദനം ചെയ്‌തു. മഹീന്ദ്രയും ഏകദേശം 1,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

വരും വർഷങ്ങളിൽ ഉത്പാനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇവികൾ ഉൾപ്പെടെ അതിന്റെ ശേഷി വിപുലീകരിക്കുന്നതിനായാണ് നിക്ഷേപിക്കുന്നത്.

ഇവി കാർ സെഗ്‌മെന്റിൽ നിലവിൽ ആധിപത്യം പുലർത്തുന്നത് ടാറ്റ മോട്ടോർസാണ്. നെക്‌സോൺ ഇവി മികച്ച രീതിയിലാണ് വിറ്റഴിക്കുന്നത്. XUV300 ഇലക്ട്രിക് അതിന്റെ ആദ്യ നേരിട്ടുള്ള എതിരാളിയായി ഉയർന്നുവരാൻ സാധ്യതയുണ്ട്. അതേ രീതിയിൽ തന്നെ അതിന്റെ വിലയും ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 13 ലക്ഷത്തിന് മുകളിലാണ് ഉദ്ദേശിക്കുന്ന വില.


Click it and Unblock the Notifications








