XUV700-യുടെ 30,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Mahindra; ഡെലിവറിക്കായി കാത്ത് 78,000-ല്‍ അധികം ആളുകൾ
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ലോഞ്ച് ചെയ്തതുമുതല്‍, XUV700 അതിന്റെ ജനപ്രീതിയില്‍ തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. മൊത്തത്തിലുള്ള ബുക്കിംഗുകള്‍ വളരെ മുമ്പുതന്നെ ഒരു ലക്ഷം കടന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.

വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കു ശേഷവും XUV700-ന് പ്രതിമാസം ഏകദേശം 10,000 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിക്കുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സെഗ്മെന്റില്‍ മറ്റൊരു കാറിനും ഇത്രയധികം ബുക്കിംഗ് ലഭിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വലിയ സംഖ്യയാണെന്ന് വേണം പറയാന്‍.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ദൗര്‍ലഭ്യം കണക്കിലെടുത്ത്, ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കാന്‍ മഹീന്ദ്ര യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. XUV700-ന്റെ നിലവിലുള്ള ഡെലിവറികള്‍ ഏകദേശം 78,000 യൂണിറ്റുകളാണ്. 2022 ഏപ്രില്‍ അവസാനം വരെയുള്ള മൊത്തം വില്‍പ്പന 30,000 കടന്നതായും കമ്പനി പറയുന്നു.

സിറ്റിയെയും ഡീലര്‍ഷിപ്പിനെയും അടിസ്ഥാനമാക്കി XUV700-നുള്ള കാത്തിരിപ്പ് കാലയളവ് വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി, കാത്തിരിപ്പ് കാലയളവ് ഏകദേശം 18-24 മാസമാണ്.

വാഹനത്തിന് ഇത്രയധികം നീണ്ട ഒരു കാത്തിരിപ്പ് കാലയളവ് ഉണ്ടായിട്ട് പോലും, ഉപഭോക്താക്കള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. ബുക്കിംഗ് റദ്ദാക്കല്‍ നിരക്ക് 10-12 ശതമാനം പരിധിയിലാണ്. ഡീസല്‍ വേരിയന്റുകളെ അപേക്ഷിച്ച് XUV700 പെട്രോള്‍ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് താരതമ്യേന കുറവാണ്.

ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ബേസ്-സ്‌പെക്ക് XUV700 MX പെട്രോള്‍ വേരിയന്റാണ്. ഇത് ഏകദേശം മൂന്നോ നാലോ മാസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്.

XUV700 MX ഡീസല്‍ വേരിയന്റിന്, കാത്തിരിപ്പ് സമയം ഏകദേശം ആറ് മാസം കൂടുതലാണ്. മിഡ്-സ്‌പെക്ക് XUV700 AX5 പെട്രോള്‍ ഓട്ടോമാറ്റിക്കിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവുണ്ട്. ഈ ട്രിമ്മിലെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് ഡെലിവറിക്ക് ഏകദേശം എട്ട് മാസമെടുക്കും. ഉയര്‍ന്നത്, XUV700 AX7 പെട്രോള്‍ മാനുവല്‍ വേരിയന്റിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്.
MOST READ: ഫ്രണ്ട് സസ്പെൻഷൻ തകർന്ന് വീണ്ടും മൂക്ക് കുത്തി Ola S1 Pro; ഇവിയുടെ വിശ്വാസ്യത ആശങ്കയിൽ

ഏറ്റവും ഡിമാന്‍ഡുള്ള XUV700 വേരിയന്റാണ് AX7 L (ലക്ഷ്വറി പാക്ക്). പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ കാത്തിരിപ്പ് യഥാക്രമം എട്ട്, പത്ത് മാസമാണ്. ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിംഗ്, 360 ഡിഗ്രി സറൗണ്ട് വ്യൂ, കാല്‍മുട്ട് എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, ഇലക്ട്രിക് സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ ചില അധിക ഫീച്ചറുകള്‍ ലക്ഷ്വറി പാക്കിനുണ്ട്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) പോലുള്ള സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നതിനാല്‍, AX7-ഉം അതിനുമുകളിലുള്ള വേരിയന്റുകളുടെയും ഡിമാന്‍ഡ് കൂടുതലാണ്. ഇപ്പോള്‍ മഹീന്ദ്ര മുന്‍കൈയെടുത്തതിനാല്‍, മറ്റ് ഒഇഎമ്മുകളായ ഹ്യുണ്ടായി, കിയ, ടാറ്റ എന്നിവയും തങ്ങളുടെ കാറുകളില്‍ ADAS പോലുള്ള ഫീച്ചറുകളോടൊണ് വിപണിയില്‍ എത്തിക്കുന്നത്.
MOST READ: സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ഓണ്‍ബോര്‍ഡ് XUV700, ADAS ഫീച്ചറുകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ലെയിന്‍ ഡിപാര്‍ച്ചല്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

സൈഡ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയര്‍ ലിവറും, റിവേഴ്സ് ക്യാമറ, 6-വേ പവര്‍ അഡ്ജസ്റ്റബിള്‍ സീറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ടോപ്പ്-സ്‌പെക്ക് XUV700 വേരിയന്റുകളില്‍ ലഭ്യമായ മറ്റ് സവിശേഷതകള്‍.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗാണ് XUV700-ന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ 5-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗും 4-സ്റ്റാര്‍ ചൈല്‍ഡ് സേഫ്റ്റി റേറ്റിംഗും ഉള്ള ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണ് XUV700.

മൊത്തത്തിലുള്ള സ്‌കോറിന്റെ അടിസ്ഥാനത്തില്‍, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ആകെ 57.69 പോയിന്റുള്ള XUV700 ആണ് നിലവില്‍ ഏറ്റവും സുരക്ഷിതമായ കാര്‍. വര്‍ദ്ധിച്ച അവബോധത്തോടെ, ഉപഭോക്തൃ വാങ്ങല്‍ തീരുമാനങ്ങളില്‍ സുരക്ഷ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








