സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

എസ്‌യുവി പ്രേമത്തിനിടയിൽ നിറം മങ്ങിയവരാണ് സെഡാൻ മോഡലുകൾ. ഇന്ത്യയിൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഡിമാന്റ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ഹ്യുണ്ടായി മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോർസ്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

സെൽറ്റോസിലൂടെ രാജ്യത്ത് എത്തിയ ബ്രാൻഡ് പിന്നീട് കാർണിവൽ, സോനെറ്റ്, കാരെൻസ് തുടങ്ങിയ വമ്പൻ മോഡലുകളെയും അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖരായി അതിവേഗം വളരുകയായിരുന്നു. എംപിവി, എസ്‌യുവി എന്നീ സെഗ്മെന്റുകളിൽ പയറ്റിതെളിഞ്ഞ കിയ ഇന്ത്യയിലെ സെഡാൻ വിഭാഗത്തിലേക്കും പ്രവേശിക്കാൻ തയാറെടുക്കുകയാണ്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

2021-ൽ കിയ K3 സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവരുടെ ജന്മനാടായ ദക്ഷിണ കൊറിയയിൽ വെളിപ്പെടുത്തിയിരുന്നു. വടക്കേ അമേരിക്കയിൽ ഫോർട്ടെ എന്നു പുനർനാമകരണം ചെയ്‌ത മോഡലിന് സമാനമായ പരിഷ്ക്കാരങ്ങളും കമ്പനി സമ്മാനിച്ചു. ഇത് ചൈനയിൽ ഫോർട്ടെ K3 അല്ലെങ്കിൽ ഷുമ എന്നും തെക്കേ അമേരിക്കയിലും മറ്റ് വിപണികളിലും സെറാറ്റോ എന്നും അറിയപ്പെടുന്നു.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

സെഡാൻ 2008 മുതൽ പല ആഗോള വിപണികളിലും നിർമ്മിക്കപ്പെടുന്ന ജനപ്രിയ മോഡലാണ്. നിലവിൽ അതിന്റെ മൂന്നാം തലമുറ ആവർത്തനത്തിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഈ താരപദവിയുള്ള കാറിനെ ഇന്ത്യയിൽ കൂടി അവതരിപ്പിക്കാനാണ് കിയ ഇപ്പോൾല പദ്ധതിയിട്ടിരിക്കുന്നത്. സെഡാൻ വിഭാഗത്തിന്റെ നിറം മങ്ങുകയാണെങ്കിലും താങ്ങാനാവുന്ന വില ശ്രേണിയിൽ എത്തുന്ന മോഡലുകൾക്ക് ഇന്നും ആവശ്യക്കാരുണ്ട്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

അതിനാൽ തന്നെ കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുതിയ ഫോട്ടെ എന്ന മോഡലിനെ പരിചയപ്പെടുത്തി സാധ്യത തേടുകയാണ്. കിയ ഇന്ത്യ 2019-ൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവിയുമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന്

2020 ന്റെ തുടക്കത്തിൽ കാർണിവൽ എം‌പി‌വിയും പിന്നാലെ സോനെറ്റും കാരെൻസും കളം നിറഞ്ഞു.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

കിയയുടെ പാസഞ്ചർ യൂട്ടിലിറ്റി വാഹന ശ്രേണി കൂടുതൽ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഹ്യുണ്ടായി എലാൻട്രയെയും സ്‌കോഡ ഒക്ടാവിയയെയും നേരിടാൻ ഫോർട്ടെ അടുത്ത വർഷം എത്തുമെന്നാണ് വാർത്തകൾ. ഇന്ത്യയിലെ പ്രീമിയം സെഗ്മെന്റിൽ ബ്രാൻഡിന്റെ ആദ്യ സെഡാൻ മോഡലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

കിയ ഫോർട്ടെ അതിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ അകത്തും പുറത്തും നിരവധി മാറ്റങ്ങളാണ് അടുത്തിടെ നേടിയത്. മസ്ക്കുലർ ബോണറ്റ് ഘടനയുടെ അരികിൽ ഇരിക്കുന്ന പുതിയ കോർപ്പറേറ്റ് ലോഗോയും പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് യൂണിറ്റും പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും 2022 കിയ ഫോർട്ടെ സെഡാന് അതിമനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ഇതുകൂടാതെ റീസ്റ്റൈൽ ചെയ്ത ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, വിശാലമായ എയർ ഇൻടേക്ക്, ആംഗുലർ ട്രിപ്പിൾ എൽഇഡി ഫോഗ് ലാമ്പുകൾ, പുതിയ വീലുകൾ, ബൂട്ട്‌ലിഡ് സ്‌പോയിലർ തുടങ്ങിയവയും ഇതിലുണ്ട്. ആക്രമണാത്മകമായി കാണപ്പെടുന്ന ഫ്രണ്ട് ബമ്പർ, കോൺട്രാസ്റ്റ് ഇൻസെർട്ടുകൾ, ശ്രദ്ധേയമായ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് കിയ ഫോർട്ടെ സെഡാനിലെ മറ്റ് ഹൈലൈറ്റുകൾ.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, ഇലക്‌ട്രിക് പാർക്കിംഗ് തുടങ്ങിയ ഫീച്ചറുകളും ക്യാബിനിൽ ഉൾപ്പെടുത്തിയിരിക്കുമ്പോൾ FE, LXS, ജിടി-ലൈൻ, ജിടി വകഭേദങ്ങളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ബ്രേക്ക്, പിന്നിലെ യാത്രക്കാർക്ക് യുഎസ്ബി ചാർജർ, സിന്തറ്റിക് ലെതർ സീറ്റുകൾ എന്നിവ ഒരു ഓപ്ഷനായും ഉപഭോക്താക്കൾക്ക് കിയ ഫോർട്ടെ സെഡാനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ ഫോർട്ടെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അഡ്വാസ്‌ഡ് ഡ്രൈവർ അസിസ്റ്റ് (ADAS) സംവിധാനമാണ്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ഇതിൽ ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാർണിംഗ് എന്നിവയാണ് ഉൾപ്പെടുന്നത്. 2.0 ലിറ്റർ അല്ലെങ്കിൽ 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കിയ ഫോർട്ടെയ്ക്ക് തുടിപ്പേകുന്നത്.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ആദ്യത്തേത് പരമാവധി 147 bhp കരുത്തിൽ 179 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ 1.6 ലിറ്റർ എഞ്ചിൻ ജിടി വേരിയന്റിൽ 201 bhp പവറിൽ 265 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനായി സ്‌പോർട്ടിയർ വേരിയന്റിൽ കമ്പനി അൾട്ടി-ലിങ്ക് റിയർ സസ്പെൻഷനും ചേർത്തിട്ടുണ്ടെന്നും അവകാശപ്പെടുന്നു.

സെഡാൻ സെഗ്മെന്റിലും കൈവെക്കാൻ Kia Motors, Forte ഇന്ത്യയിലേക്ക് എത്തുന്നു

ഇന്റീരിയർ സ്പേസ്, പ്ലാറ്റ്‌ഫോം, എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുടെ കാര്യത്തിൽ കിയ ഫോർട്ടെയും ഹ്യുണ്ടായി എലാൻട്രയും നിരവധി സമാനതകൾ പങ്കിടുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ എലാൻട്രയിൽ നിന്ന് 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ കടമെടുക്കുകയും വില പരിധി ഏകദേശം 18 മുതൽ 22 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Kia motors planning to launch forte sedan in india next year
Story first published: Tuesday, May 31, 2022, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X